പ്രിൻസസ് സ്ട്രീറ്റിൽ രാത്രി നടത്തിയ സിനിമാ ചിത്രീകരണം സബ് കലക്ടർ ഇടപെട്ട് നിർത്തിച്ചു

രാത്രി നടത്തിയ സിനിമാ ചിത്രീകരണം സബ് കലക്ടർ ഇടപെട്ട് നിർത്തിവയ്പിച്ചു. കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയുടെ നിർദ്ദേശം ലംഘിച്ച് രാത്രി നടത്തിയ സിനിമാ ചിത്രീകരണമാണ് സബ് കലക്ടർ നിർത്തിവയ്പ്പിച്ചത്. പ്രിൻസസ് സ്ട്രീറ്റിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഓർഗനൈസേഷൻ ഫോർ പ്രിസർവേഷൻ ഓഫ് ഹെറിറ്റേജ് സംഘടന ഈ ചിത്രീകരണത്തിനെതിരെ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.
രാത്രി 7 മണിക്ക് ശേഷം വിനോദ സഞ്ചാരികൾ കൂടുതൽ എത്തുന്ന പ്രദേശങ്ങളിൽ സിനിമാ ചിത്രീകരണത്തിന് സൊസൈറ്റി അനുമതി നൽകാറില്ല. രാത്രി 7 കഴിഞ്ഞും ചിത്രീകരണം തുടർന്നതോടെ പരിസരവാസികൾ പരാതിയുമായി സൊസൈറ്റി ഭാരവാഹികളെ സമീപിക്കുകയായിരുന്നു.
ചിത്രീകരണം നിർത്തി വയ്ക്കാൻ സൊസൈറ്റി പ്രതിനിധി സ്ഥലത്ത് എത്തി ആവശ്യപ്പെട്ടെങ്കിലും സംഘം അതിന് തയ്യാറായില്ല. തുടർന്ന് സബ് കലക്ടർ പി.വിഷ്ണുരാജ് ഇൻസ്പെക്ടറെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് ഇടപെട്ട് ചിത്രീകരണം അവസാനിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha