എസ്.ഡി.പി.ഐയ്ക്ക് ആവശ്യം തന്റെ പേരിന് അറ്റത്തുള്ള മുഹമ്മദിനെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് ഷാരിസ്

രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിയിച്ച മലയാള ചലച്ചിത്രം ‘ജന ഗണ മന’ യുടെ റിലീസിന് ശേഷം ഉണ്ടായ അനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തി ത്രിരക്കഥാകൃത്തു ഷാരിസ് മുഹമ്മദ്. യൂത്തുകോൺഗ്രസ് ചിന്തിൻ ശിബിരത്തിൽ സംസാരിക്കവെയായിരുന്നു പ്രതികരണം.
തന്റെ ആദ്യത്തെ വേദിയല്ല ഇതെന്നും ‘ജന ഗണ മന’ റിലീസ് ചെയ്തതിന് ശേഷം എസ് ഡി പി ഐയുടെ നേതാവ് അവരുടെ ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടന ചടങ്ങിന് വിളിച്ചതായും ഷാരിസ് മുഹമ്മദ് പറഞ്ഞു. എന്നാൽ താൻ ആ ക്ഷണം നിരസിച്ചതായി അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.ഐ, ഫ്രറ്റേണിറ്റി നേതാക്കള്‍ പരിപാടികളിലേക്ക് വിളിച്ചു. എന്നാൽ എസ്.ഡി.പി.ഐയെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ആവശ്യമായിരുന്നത് തന്റെ പേരിന് അറ്റത്തുള്ള മുഹമ്മദിനെ ആയിരുന്നുവെന്നും രണ്ട് പ്രസ്ഥാനത്തോടും എന്തുകൊണ്ട് ചിത്രത്തിന്റെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിയെ വിളിക്കുന്നില്ലെന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ആവശ്യം നിങ്ങളെയാണ് എന്നായിരുന്നു മറുപടിയെന്നും ഷാരിസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha