വലിയപൊട്ടും ആ ചിരിയുമായി കവിയൂർ പൊന്നമ്മ... താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ:- ചിത്രം പങ്കുവച്ച് ഊർമ്മിള ഉണ്ണി

മുൻ നിര നായകന്മാരുടെ അമ്മയായി തിരശീലയിലെത്തി മലയാളികളുടെ മനസ്സിൽ പതിഞ്ഞ മുഖമാണ് കവിയൂർ പൊന്നമ്മയുടേത്. നാടക രംഗത്ത് നിന്ന് ഇരുപതാം വയസിലാണ് കവിയൂർ പൊന്നമ്മ സിനിമയിലേയ്ക്ക് എത്തിയത്. തന്നെക്കാൾ ഇരട്ടി പ്രായമുള്ള നായകന്മാരുടെ കൂടെ അമ്മയായി അഭിനയിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്ന് താരം തന്നെ പലപ്പോഴും പറഞ്ഞിരുന്നു.
ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തിലെ ആഷിഖ് അബു സംവിധാനം ചെയ്ത ഭാഗത്തിലാണ് അവസാനമായി താരം അഭിനയിച്ചത്. മോഹന്‍ലാലിന്റെ ആറാട്ടിലും ശബ്ദ സാന്നിധ്യമായി കവിയൂര്‍ പൊന്നമ്മയുണ്ടായിരുന്നു. ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നടി ഊർമ്മിള ഉണ്ണിയാണ് ചിത്രങ്ങൾ പങ്കുവച്ചത്.
'പ്രിയപ്പെട്ട പൊന്നമ്മചേച്ചിയെ കാണാന്‍ പോയി. പഴയ ചിരിയും, സ്നേഹവും ഒക്കെയുണ്ട്.'' എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് നിറയുന്നത്.
https://www.facebook.com/Malayalivartha