ദിലീപേട്ടനെ അറസ്റ്റ് ചെയ്യുന്നതിന് രണ്ടാഴ്‌ച മുൻപ് ഞങ്ങൾ 'സവാരി' എന്ന സിനിമയിൽ അഭിനയിച്ചു; ഗസ്റ്റ് റോളിലായിരുന്നു ദിലീപേട്ടൻ അഭിനയിച്ചത്; ആ സൈറ്റിൽ വച്ച് ദിലീപേട്ടൻ എന്നോട് പെരുമാറിയത് മറക്കാനാകുന്നില്ല; ഇത്രയും ക്രൂരമായിട്ട് ദിലീപേട്ടൻ...വിശ്വസിക്കാനാകുന്നില്ല! ഞങ്ങൾ 40 ദിവസത്തോളം അമേരിക്കയിലുള്ള ഷോ ചെയ്‌തിട്ടുണ്ട്; അപ്പോഴും പെരുമാറിയത് ഇങ്ങനെ തന്നെ; കുടുക്കിയത് പ്ലാൻഡ് ആണ്; ദിലീപിനെ കുറിച്ചുള്ള ആ രഹസ്യം തുറന്നടിച്ച് നടി പ്രവീണ

സിനിമ ലോകത്തെ പലരും പല ഇന്റർവ്യൂകളിലും പങ്കെടുക്കുമ്പോൾ ഒരേ പോലെ നേരിടുന്ന ചോദ്യമാണ് നടിയെ ആക്രമിച്ച കേസിലെ നിലപാട്. പലരും പല രീതിയിലുള്ള മറുപടി ഈ വിഷയത്തിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇതാ നടി പ്രവീണ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ദിലീപിനെ പരസ്യമായി തന്നെ പിന്തുണച്ച് എത്തിയിരിക്കുകയാണ് താരം. പ്രവീണയുടെ വാക്കുകൾ ഇങ്ങനെ;
"എനിക്ക് തോന്നുന്നില്ല ദിലീപേട്ടൻ പറഞ്ഞ് ചെയ്യിക്കുമെന്ന്. അതും ഇത്രയും ക്രൂരമായി ചെയ്യിക്കുമെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല. ദിലീപേട്ടനെ എനിക്ക് വളരെ വ്യക്തിപരമായി അറിയാം. ദിലീപേട്ടനെ അറസ്റ്റ് ചെയ്യുന്നതിന് രണ്ടാഴ്‌ച മുൻപ് ഞങ്ങൾ സവാരി എന്നൊരു സിനിമയിൽ അഭിനയിച്ചു. ഒരു സീൻ മാത്രമായിരുന്നു അതിൽ ഗസ്റ്റ് അപ്പിയറൻസ് ആയിരുന്നു ദിലീപേട്ടന്.
ദിലീപേട്ടൻ എന്നോട് കാണിച്ച സ്നേഹം എനിക്ക് മറക്കാൻ പറ്റില്ല. മാന്യമായി സംസാരിക്കുകയും പെണ്ണുങ്ങളോട് ബഹുമാനം കാണിക്കുന്ന ഒരു വ്യക്തിയുമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാൻ 2 സിനിമയിൽ വർക്ക് ചെയ്‌തിട്ടുണ്ട്. ഞങ്ങൾ 40 ദിവസത്തോളം അമേരിക്കയിലുള്ള ഷോ ചെയ്‌തിട്ടുണ്ട്. അപ്പൊ ഞങ്ങൾക്ക് തന്ന സ്നേഹവും പ്രൊട്ടക്ഷനും ഒക്കെ ഞങ്ങൾ കണ്ടതാണ്.
ഇത് ദിലീപേട്ടനെ കുടുക്കാനുള്ള വളരെ പ്ലാൻഡ് ആയിട്ടുള്ള ഒരു കേസ് ആയിട്ടാണ് എനിക്ക് തോന്നുന്നത്" എന്നാണ് നടി പറഞ്ഞിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ അടുത്തിടെ പല സിനിമാപ്രവർത്തകരും അവർ അവരുടെ അഭിപ്രായം പറഞ്ഞിരുന്നു. നടി ഗീത വിജയൻ, നടൻ ശങ്കർ, മധു, കൊച്ചുപ്രേമൻ, തുടങ്ങി നിരവധി താരങ്ങളാണ് ദിലീപിന് അനുകൂലവുമായി എത്തിയത്. ദിലീപ് അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു ഇവർ നൽകിയിരുന്ന മറുപടി.
https://www.facebook.com/Malayalivartha