എന്റെ വീഡിയോയ്ക്ക് മോശം കമന്റെഴുതാന്‍ ഉദ്ദേശിക്കുന്നവര്‍ രണ്ട് തവണ ആലോചിച്ച് മാത്രം അത് ചെയ്യുക: ചിത്രങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് പ്രചരിപ്പിച്ചാൽ പരാതി നൽകുമെന്ന് രഞ്ജിനി ജോസ്

സുഹൃത്തുക്കൾക്കൊപ്പമുള്ള തന്റെ ചിത്രങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് പ്രചരിപ്പിച്ചാൽ പരാതി നൽകുമെന്ന് മുന്നറിയിപ്പ് നൽകി ഗായികയും നടിയുമായ രഞ്ജിനി ജോസ്. തന്റെ വീഡിയോകൾക്ക് മോശം കമന്റെഴുതാന്‍ ഉദ്ദേശിക്കുന്നവര്‍ രണ്ട് തവണ ആലോചിച്ച് മാത്രം അത് ചെയ്യുക എന്നും രഞ്ജിനി പറയുന്നു. രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ...
ഒരു ആണിന്റെ കൂടെ ഒരു ഫോട്ടോ വന്നാല്‍, അയാളെന്നെ ഒരു ബര്‍ത്ത്‌ഡേ പോസ്റ്റില്‍ ടാഗ് ചെയ്താല്‍ ഉടനെ അയാളുമായി എനിക്ക് ബന്ധമുണ്ടെന്നും ഞങ്ങള്‍ കല്യാണം കഴിക്കാന്‍ പോകുകയാണെന്നും വാര്‍ത്ത വരുന്നു. അത് കഴിഞ്ഞ് എന്റെ സ്വന്തം ചേച്ചിയെ പോലെ കാണുന്ന ഒരാള്‍ക്കൊപ്പം കവര്‍ ചിത്രമായി വന്നു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ലെസ്ബിയന്‍സ് ആണോ എന്നാണ് ഒരു മഞ്ഞ പത്രത്തില്‍ വാര്‍ത്ത വന്നത്.
നിങ്ങള്‍ക്ക് സഹോദരിമാരില്ലേ, സുഹൃത്തുക്കളില്ലേ? എല്ലാറ്റിനും അടിസ്ഥാനം ലൈംഗികതയാണോ? അത്രയും ഇടുങ്ങിയ ചിന്താഗതിയോടെയാണോ നിങ്ങള്‍ ഇടപഴകുന്നത്? വൃത്തികേട് എഴുതുന്നതിനു ഒരു പരിധിയില്ലേ ? എന്ന് രഞ്ജിനി ചോദിക്കുന്നു. എന്റെ വിഡിയോക്ക് മോശം കമന്റെഴുതാന്‍ ഉദ്ദേശിക്കുന്നവര്‍ രണ്ട് തവണ ആലോചിച്ച് മാത്രം അത് ചെയ്യുക, ഇല്ലെങ്കില്‍ ഉറപ്പായും പരാതി നല്‍കും. എല്ലാവരുടെ ക്ഷമയ്ക്കും ഒരു പരിധിയുണ്ടെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.
മേലാവാര്യത്തെ മാലാഖ കുട്ടികള്‍ എന്ന സിനിമയില്‍ കെ എസ് ചിത്രയ്ക്കൊപ്പം പാടിയാണ് 2000തില്‍ രഞ്‍ജിനി ജോസ് വെള്ളിത്തിരയുടെ ഭാഗമാകുന്നത്. റെഡ് ചില്ലീസ്, ദ്രോണ 2010, സെലിബ്രേറ്റ് ഹാപ്പിനെസ്, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ സിനിമകളില്‍ രഞ്‍ജിനി ജോസ് അഭിനയിച്ചിട്ടുണ്ട്.ഇരുപത് വര്‍ഷത്തെ കരിയറില്‍ ഇരുന്നോറോളം സിനിമകളില്‍ രഞ്‍ജിനി ജോസ് പാടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha