വീട്ടുകാർ നോക്കി നിൽക്കെ അമൃതയ്ക്ക് ഗോപിയേട്ടന്റെ 'ആ സമ്മാനം' നാണിച്ച് ഒഴിഞ്ഞ് മാറി അഭിരാമി!

പ്രണയം വെളിപ്പെടുത്തിയതിന് ശേഷം ആദ്യമായി അമൃതയുടെ പിറന്നാൾ ആഘോഷിച്ച് സംഗീത സംവിധായകൻ ഗോപി സുന്ദർ. കുടുംബത്തോടൊപ്പമുള്ള പിറന്നാൾ ആഘോഷത്തിനിടെ അമൃതയ്ക്കായി കരുതിവച്ച 'ആ അപ്രതീക്ഷിത' സമ്മാനവും ഗോപി സുന്ദർ കൈമാറി. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ അമൃത പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പിറന്നാളാഘോഷ വീഡിയോയും ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.
ഹാപ്പി ബര്‍ത്ത് ഡേ കണ്‍മണിയെന്നായിരുന്നു ഗോപി സുന്ദര്‍ പറഞ്ഞത്. അഭിരാമിക്കും ഗോപി സുന്ദറിനുമൊപ്പമായി കേക്ക് മുറിക്കുന്നതിന്റെയും, മകൾ പാപ്പു കൊടുത്ത പിറന്നാള്‍ സമ്മാനത്തിന്റെയുമൊക്കെ വീഡിയോ അമൃത സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കുകയായിരുന്നു . വലിയൊരു സര്‍പ്രൈസിന്റെ സമാധാനപരമായ തുടക്കമെന്ന ക്യാപ്ഷനോടെയായാണ് കേക്ക് മുറിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചത്.
ഗോപി സുന്ദറുമായുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് അമൃതയ്ക്ക് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തിയത്. ഇന്നലെയാണ് അമൃത 32ാം പിറന്നാൾ ആഘോഷിച്ചത്. ഈ പിറന്നാളിനെക്കുറിച്ച് അമൃതയുടെ വാക്കുകൾ ഇങ്ങനെ...
ഇന്നലെ ഒരുദിവസം പിറന്നാളായത് കൊണ്ട് കൂക്കിവിളിയും തെറിപറച്ചിലും കഥകളുമൊന്നുമുണ്ടായിരുന്നില്ല. അത് കണ്ടപ്പോള്‍ എന്നും പിറന്നാളായിരുന്നു എങ്കിൽ എന്നാണ് തോന്നിയത്. നിങ്ങളുടെ പ്രാര്‍ത്ഥനകളും സ്‌നേഹവുമൊക്കെയാണ് എപ്പോഴും എനിക്കൊപ്പമുള്ളത്. ഇനിയങ്ങോട്ടുള്ള യാത്രയിലും അത് വേണം. വയസ് എത്ര ആയെന്ന് ഞാന്‍ പറയുന്നില്ല, വിക്കിപീഡിയയിലുണ്ട് എന്നാലും ഞാന്‍ പറയുന്നില്ല. അത് പറയുമ്പോള്‍ പ്രായമായത് പോലെ തോന്നുമെന്നുമായിരുന്നു അമൃത സുരേഷ് പറഞ്ഞത്.
അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങൾ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്‌നേഹവും പ്രാർത്ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.
ഒരേ വേദിയിൽ ആദ്യമായി പരിപാടി അവതരിപ്പിക്കുന്നതിനിടെ ഇരുവരും ഒരുമിച്ച് ഗാനങ്ങൾ ആലപിക്കുന്നതും നൃത്തം ചെയ്യുന്നതും, പിന്നാലെ ചുവന്ന റോസാപ്പൂവ് അമൃതയ്ക്ക് നൽകി പ്രപ്പോസ് ചെയ്യുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു.
https://www.facebook.com/Malayalivartha