പരസ്പ്പരം ഫോൺ വിളിക്കില്ലെന്ന് തീരുമാനമെടുത്ത് ഉറങ്ങാൻ കിടന്നു; പക്ഷെ രണ്ട് പേർക്കും ഉറങ്ങാൻ കഴിഞ്ഞില്ല- ഞങ്ങളുടേത് നിറത്തിലെ കുഞ്ചാക്കോ ബോബൻ-ശാലിനി പ്രണയം....

കഴിഞ്ഞ 28 വര്‍ഷമായി അഭിനയരംഗത്ത് സജീവമാണ് നടി ബീനാ ആന്റണി.ബിഗ് സ്‌ക്രീനിലും, മിനി സ്‌ക്രീനിലുമായി നമ്മളില്‍ ഭൂരിഭാഗവും കണ്ടു പരിചയിച്ചിട്ടുള്ള മുഖമാണ് താരത്തിന്റേത്. മോഹന്‍ലാലിന്റെ സഹോദരിയായി വേഷമിട്ട യോദ്ധ മുതല്‍ നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് ബീന ആന്റണി. ടിവി സീരിയലുകളില്‍ ഇന്നും സജ്ജീവവുമാണ്.
നടൻ മനോജ് നായരെയാണ് ബീന വിവാഹം ചെയ്‌തത്. ഇരുവരും സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ 19 വർഷമായി മുറിയാതെ മുന്നോട്ടുപോകുന്ന ദാമ്പത്യ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും മനസ് തുറക്കുകായാണ് താരങ്ങൾ. ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു താരദമ്പതികളുടെ തുറന്ന് പറച്ചിൽ...
ഒരു പ്രോഗ്രാമിന് വേണ്ടി മുംബൈയിൽ എത്തിയപ്പോഴാണ് ആദ്യമായി തമ്മിൽ കാണുന്നത്. ആദ്യ നാളുകളിൽ പ്രണയമൊന്നും ഉണ്ടായിരുന്നില്ല. അടുത്ത സുഹൃത്തുക്കൾ ആയിരുന്നു ഞങ്ങൾ. പിന്നീട് ആ സൗഹൃദം വളർന്നാണ് പ്രണയത്തിലേക്ക് എത്തിയത്. നിറത്തിലെ കുഞ്ചാക്കോ ബോബൻ-ശാലിനി പ്രണയം പോലെയായിരുന്നു ഞങ്ങളുടെ ബന്ധമെന്ന് പറയാം. സൗഹൃദം മാത്രമായിരുന്ന നാളുകളിൽ മണിക്കൂറുകളോളം ഫോണിൽ സംസാരിക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം ഞങ്ങൾ ഒരുമിച്ച് തീരുമാനം എടുത്തു.
ഇനി മുതൽ രാത്രി പത്ത് മണിക്ക് ശേഷം പരസ്പരം ഫോൺ വിളിക്കില്ലെന്ന്. തീരുമാനമെടുത്ത് ഉറങ്ങാൻ കിടന്നു. പക്ഷെ രണ്ടുപേർക്കും ഉറങ്ങാൻ കഴിഞ്ഞില്ല. അങ്ങനെ ഒരു അവസ്ഥ വന്നപ്പോഴാണ് തിരിച്ചറിഞ്ഞത് ഞങ്ങളുടെ ഉള്ളിൻ്റെ ഉള്ളിൽ പ്രണയമുണ്ടെന്ന്. ഞങ്ങളുടെ വീട്ടുകാർക്ക് ജാതിയും മതവുമൊന്നും വിഷയമായിരുന്നില്ലെന്നും ബീന ആന്റണിയും മനോജ് നായരും വെളിപ്പെടുത്തി.
വിവാഹത്തിന് മുമ്പ് ബീനക്ക് ഒരുപാട് അപവാദപ്രചാരണങ്ങൾ നേരിടേണ്ടി വന്നു. അന്നൊക്കെ അത് കേട്ട് ഒരുപാട് വേദനിച്ചിട്ടുണ്ട്. വിവാഹ ശേഷം പലതവണ ആരൊക്കെയോ ഞങ്ങളെ വിവാഹമോചിതരാക്കി വാർത്തകൾ നൽകി കൊണ്ടേയിരുന്നു. ഇത്തരം വാർത്തകൾ വളരെ വേഗത്തിലാണ് പ്രചരിച്ചത്. ഇതൊക്കെ സത്യമാണോ എന്നറിയാൻ ഒരുപാട് ആളുകൾ വിളിക്കുക്കുകയും ചെയ്തു. ആദ്യമൊക്കെ വേദന തോന്നിയെങ്കിലും പിന്നീട് അതൊരു ശീലമായി മാറിയെന്നും താരങ്ങൾ പറയുന്നു.
https://www.facebook.com/Malayalivartha