Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

സിനിമ ആവശ്യപ്പെടുന്ന അത്തരം രംഗങ്ങള്‍ ചെയ്യുന്നതിനോട് എനിക്ക് വിരോധമില്ല....ആ സീന്‍ എടുക്കുന്നതിന് മുന്‍പേ തന്നെ ലാല്‍ സാര്‍ എന്നോട് ക്ഷമ ചോദിച്ചു, ഷോട്ട് എടുക്കുന്നതിന് മുന്‍പ് അദ്ദേഹം പെറ്റിക്കോട്ട് ആണ് ധരിച്ചത്, ഷോട്ട് റെഡിയായപ്പോള്‍ അത് ഊരി മാറ്റി… ഞാന്‍ ഫുള്‍ മറഞ്ഞു നില്‍ക്കുകയാണ്… ലാല്‍ സാറിനെയാണ് ആ രംഗത്ത് ഫോക്കസ് ചെയ്യുന്നത്, അദ്ദേഹം പൂർണ്ണ നഗ്നനായിട്ടാണ് നിന്നത്; തന്മാത്രയിലെ രംഗത്തെ കുറിച്ച് മീര വാസുദേവ്

04 AUGUST 2022 04:06 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ ഇഷ്ട താരമാണ് മീര വാസുദേവ്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ തിളങ്ങിയ മീര കുടുംബവിളക്കിലെ സുമിത്രയായി വീണ്ടും മിനിസ്‌ക്രീനിൽ എത്തിയിരിക്കുകയാണ്. സുമിത്രയ്ക്ക് മുന്‍പേ പ്രേക്ഷക മനസ്സില്‍ കയറിയത് മീരയുടെ മറ്റൊരു കഥാപാത്രമാണ്. തന്മാത്ര എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ ഭാര്യയായി എത്തിയ വേഷം. ലേഖ എന്ന കഥാപാത്രമായി ജീവിയ്ക്കുകയായിരുന്നു മീര.

ഇപ്പോഴിതാ ചിത്രത്തില്‍ മോഹന്‍ലാല്‍ നഗ്നായി അഭിനയിച്ച രംഗത്ത് കൂടെ അഭിനയിച്ചതിനെ കുറിച്ച് ഒരു ഷോയില്‍ എത്തിയപ്പോള്‍ മീര സംസാരിക്കുകയുണ്ടായി.

നടിയുടെ വാക്കുകളിലൂടെ.

നമുക്ക് അത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ ഒരു മടി ഉണ്ടാവുമോ എന്നാണ് പലരും ചോദിയ്ക്കുന്നത്. സത്യത്തില്‍ എന്റെ ആദ്യ ഹിന്ദി ചിത്രത്തില്‍ ഒരു ചുംബന രംഗം ഉണ്ടായിരുന്നു. ആ രംഗത്തെ കുറിച്ച് ആദ്യം തന്നെ സംവിധായകന്‍ എല്ലാം വളരെ വിശദമായി പറഞ്ഞു തന്നിരുന്നു. അത് പോലെ തന്നെ വളരെ ടെക്‌നിക്കലായിട്ടാണ് ആ രംഗം ചെയ്തത്. ഭയങ്കര തണുപ്പുള്ള സ്ഥലത്ത് ആണ് ഷൂട്ടിങ്. എന്റെ ചുണ്ടുകള്‍ എല്ലാം മരവിച്ച് നില്‍ക്കുകയായിരുന്നു. സത്യത്തില്‍ ആ ഫീല്‍ തന്നെ എനിക്ക് ഉണ്ടായിട്ടില്ല. ഒറ്റ ടേക്കില്‍ അത് ഓകെയായി.

പിന്നീട് അത് പോലെ എന്നോട് ചുംബിയ്ക്കാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ ‘നോ’ എന്ന് വളരെ വ്യക്തമായി ഞാന്‍ പറഞ്ഞു. അത്തരം രംഗങ്ങള്‍ ചെയ്യുമ്പോഴുള്ള ടെക്‌നിക്കല്‍ സൈഡ് ആണ് ഞാന്‍ നോക്കുന്നത്. പേഴ്‌സണല്‍ കാര്യങ്ങള്‍ വേറെയാണ്, ഇത് ജോലിയാണ്. ജോലി എന്റെ ദൈവമാണ്. അതുകൊണ്ട് അതിലെനിക്ക് നൂറ് ശതമാനം കൊടുക്കണം. സിനിമ ആവശ്യപ്പെടുന്ന അത്തരം രംഗങ്ങള്‍ ചെയ്യുന്നതിനോട് എനിക്ക് വിരോധമില്ല.

തന്മാത്ര എന്ന ചിത്രത്തിന്റെ ആദ്യ മീറ്റിങില്‍ തന്നെ ബ്ലെസി സര്‍ കഥ മുഴുവനും എനിക്ക് പറഞ്ഞു തന്നിരുന്നു. ഓരോ രംഗവും വിശദീകരിച്ച ശേഷം ബ്ലെസി സര്‍ തന്നെയാണ് പറഞ്ഞത്, ഇതിന് മുന്‍പ് പല പ്രമുഖ നടിമാരെയും നോക്കിയിരുന്നു, പക്ഷെ മോഹന്‍ലാലിന്റെ ആ രംഗം ഉള്ളത് കൊണ്ട് മാത്രം ആരും തയ്യാറാവുന്നില്ല എന്ന്. നിങ്ങള്‍ക്ക് കംഫര്‍ട്ട് ആണോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ചോദിച്ചത്, ആ രംഗം സിനിമയ്ക്ക് എത്രത്തോളം പ്രാധാന്യമാണ് എന്നാണ്. അതിനുത്തരം കിട്ടിയപ്പോള്‍ എനിക്ക് വേറെ ചിന്തിക്കേണ്ടിയിരുന്നില്ല.


ലാല്‍ സര്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ മാറ്റം തുടങ്ങുന്നത് അവിടെ വച്ചാണ്. എന്റെ ഭര്‍ത്താവിന് എന്തോ പ്രശ്‌നമുണ്ട് എന്ന് ഭാര്യ തിരിച്ചറിയുന്ന രംഗമാണ് അത്. ഭാര്യയുടെ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ ആ രംഗം സിനിമയ്ക്ക് അത്യാവശ്യമാണ്. പിന്നെ ആ ഷോട്ട് എടുത്തത് രേഖ (ഭാര്യ) ആ കാഴ്ച കാണുന്നത് ആയിട്ടാണ്. ഞാന്‍ ഫുള്‍ മറഞ്ഞു നില്‍ക്കുകയാണ്. ലാല്‍ സാറിനെയാണ് ആ രംഗത്ത് ഫോക്കസ് ചെയ്യുന്നത്. ലാല്‍സര്‍ പൂര്‍ണ നഗ്നനായിട്ടാണ് നില്‍ക്കുന്നത്. അത് അദ്ദേഹത്തിന് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു.

എനിക്ക് സാറിനോടുള്ള ബഹുമാനവും മതിപ്പും വളരെ വലുതാണ്. ഇത്രയും വലിയ ത്യാഗം ഒരു കഥാപാത്രത്തിന് വേണ്ടി വേണമായിരുന്നോ എന്ന് പോലും ഞാന്‍ ചിന്തിച്ചുപോയി. ആ സീന്‍ എടുക്കുന്നതിന് മുന്‍പേ തന്നെ ലാല്‍ സാര്‍ എന്നോട് ക്ഷമ ചോദിച്ചിരുന്നു, ‘എവിടെയെങ്കിലും ഞാന്‍ നിങ്ങളെ നാണം കെടുത്തുകയാണെങ്കില്‍ എന്നോട് ക്ഷമിക്കണം’ എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ അവിടെ നാണിക്കേണ്ട കാരമില്ല, ഇത് ജോലിയാണ്.

ഷോട്ട് എടുക്കുന്നതിന് മുന്‍പ് ലാല്‍ സര്‍ പെറ്റിക്കോട്ട് ആണ് ധരിച്ചിരുന്നത്. ഷോട്ട് റെഡിയായപ്പോള്‍ അത് ഊരി മാറ്റി. ഷൂട്ട് ചെയ്യുന്ന സമയത്ത് വലറെ അത്യാവശ്യമുള്ള ക്രൂ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് അതാണ് കംഫര്‍ട്ട് എന്ന് നേരത്തെ ഞാന്‍ സംവിധായകനോട് പറഞ്ഞിരുന്നു. വേറെ ക്യാമറകളോ ഫോട്ടോ എടുക്കാനോ ഉള്ള സൗകര്യമില്ല, ഈ റൂം തീര്‍ത്തും മൂടി കെട്ടിയിരുന്നു. ആവശ്യത്തിനുള്ള ലൈറ്റ് സെറ്റ് ചെയ്ത ശേഷം ലൈറ്റ്‌സ് ബോയിസ് എല്ലാം പുറത്ത് പോയി. അതുകൊണ്ട് ആ രംഗം ചെയ്യുമ്പോള്‍ ഞങ്ങളും ഫ്രീ ആയിരുന്നു. ആ രംഗം ചെയ്യുമ്പോഴും, ഇപ്പോള്‍ പറയുമ്പോഴും ആ രംഗത്തിന് ഒരു മഹത്വമുണ്ട് – മീര വാസുദേവന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (10 minutes ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (47 minutes ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (1 hour ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (1 hour ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (5 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (5 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (5 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (6 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (6 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (6 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (6 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (6 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (7 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (9 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (10 hours ago)

Malayali Vartha Recommends