Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗര്‍ഭിണിയായതിനാല്‍ എന്തായാലും ആശുപത്രിയില്‍ പോവണമെന്ന് തന്നെ തീരുമാനിച്ചു; സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥ… ഇത് ആദ്യമായിട്ടാണ്, ഇനിയും ഇത് വെച്ചോണ്ടിരുന്നാല്‍ ശരിയാവില്ല, ഗര്‍ഭിണിയായതിനാല്‍ ആശുപത്രിയില്‍ പോവണമെന്ന് തീരുമാനിക്കുകയായിരുന്നു, പുതിയ വീഡിയോ പുറത്ത്, മഷൂനെ കണ്ടിട്ട് സങ്കടം വരുന്നു, പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്താമെന്ന് കമന്റ്

20 AUGUST 2022 01:44 PM IST
മലയാളി വാര്‍ത്ത

ബഷീര്‍ ബഷിയുടെ രണ്ടാമത്തെ ഭാര്യ മഷൂറ ഗർഭിണിയാണ്. പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുകത്തിലാണ് ഇപ്പോൾ കുടുംബം. ഗർഭകാല വിശേഷങ്ങൾ എല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്.

ഇപ്പോഴിതാ മഷൂറയ്ക്ക് സുഖമില്ലെന്ന് പറഞ്ഞുള്ള വീഡിയോ പുറത്തുവന്നിരിക്കുകയാണ്. മഷൂറക്ക് സുഖമില്ലാതെ ഹോസ്പിറ്റലിലേക്ക് എന്ന ക്യാപ്ഷനോടെയായി ബഷീറായിരുന്നു വീഡിയോ പങ്കുവെച്ചത്.

രണ്ട് ദിവസമായി പുതിയ വീഡിയോകളൊന്നും കാണുന്നില്ലല്ലോ, മഷൂത്ത എന്താണ് വ്‌ളോഗ് ചെയ്യാത്തതെന്നൊക്കെയായിരുന്നു ആളുകള്‍ ചോദിച്ചത്. രണ്ട് ദിവസമായിട്ട് മഷൂന് തീരെ വയ്യ, നല്ല പനിയാണ്. അതേപോലെ അലര്‍ജിയുടെ പ്രശ്‌നങ്ങളുമുണ്ട്. ഗര്‍ഭിണിയായ സമയത്ത് അലര്‍ജി പ്രശ്‌നങ്ങള്‍ വല്ലാതെ കൂടുകയായിരുന്നു. മഷു കണ്‍സല്‍ട്ട് ചെയ്യുന്ന ഡോക്ടറിനെ വിളിച്ചിരുന്നു. കഴിഞ്ഞ ദിവസം കുറഞ്ഞുവെന്ന് കരുതിയതാണ്, എന്നാല്‍ ഇപ്പോള്‍ വീണ്ടും കൂടി. സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്.

ഒരു വ്‌ളോഗും കാണാതായപ്പോള്‍ എല്ലാവരും ചോദിച്ചിരുന്നു. മെയിലില്‍ വരെ ചോദ്യങ്ങളുണ്ടായിരുന്നു. മഷു പ്രഗ്നന്റായതിനാല്‍ അവളോട് നല്ല കെയറാണ് എല്ലാവര്‍ക്കും. എന്തെങ്കിലും ഒരു മറുപടി തരൂയെന്നായിരുന്നു ആളുകള്‍ പറഞ്ഞത്. അതാണ് ഞാന്‍ വീഡിയോ ചെയ്യുന്നതെന്നായിരുന്നു ബഷീര്‍ പറഞ്ഞത്. ഗര്‍ഭിണിയായതിനാല്‍ എന്തായാലും ആശുപത്രിയില്‍ പോവണമെന്ന് തന്നെ തീരുമാനിക്കുകയായിരുന്നു. എനിക്ക് അലര്‍ജിയുണ്ട്, ഇമ്മാതിരി ആദ്യമായിട്ടാണ്. ഇനിയും ഇത് വെച്ചോണ്ടിരുന്നാല്‍ ശരിയാവില്ലെന്നായിരുന്നു മഷൂറയും പറഞ്ഞത്.

കണ്ണില്‍നിന്നും മൂക്കില്‍നിന്നും വെള്ളം വന്ന് മുഖം വീര്‍ത്തത് കണ്ടതോടെയാണ് എനിക്ക് ടെന്‍ഷനായതെന്നായിരുന്നു ബഷീര്‍ പറഞ്ഞത്. എന്നെക്കൊണ്ട് പറ്റുന്നതിനും അപ്പുറം ഞാന്‍ സഹിച്ചു, ഇനിയും നില്‍ക്കാനാവില്ലെന്നായിരുന്നു മഷൂറ പറഞ്ഞത്. കുഞ്ഞിനെ എന്തെങ്കിലും ബാധിക്കുമോയെന്നോര്‍ത്താണ് എനിക്ക് ടെന്‍ഷന്‍. അതോര്‍ത്താണ് അസുഖം കൂടുന്നത്. പ്രഗ്നന്‍സി ടൈമില്‍ അധികം ചുമയ്ക്കാന്‍ പാടില്ലെന്നൊക്കെ കേട്ടിട്ടുണ്ട് എന്നും മഷൂറ പറഞ്ഞിരുന്നു.


കൊവിഡ് ടെസ്റ്റും അലര്‍ജി ടെസ്റ്റും നടത്തിയിരുന്നു. അതിന്റെ റിസല്‍ട്ട് കിട്ടിക്കഴിഞ്ഞ് ചെല്ലാനാണ് ഡോക്ടര്‍ പറഞ്ഞത്. ആശുപത്രിയില്‍ പോയി വരുന്നതിനിടയിലാണ് ചെരിപ്പ് പൊട്ടിയത്. ഇന്ന് ഒന്നിനും മൂഡില്ല, അസുഖം മാറിക്കഴിഞ്ഞ് പര്‍ച്ചേസിംഗിന് വരാമെന്നുമായിരുന്നു മഷൂറ പറഞ്ഞത്. മഷൂനെ കണ്ടിട്ട് സങ്കടം വരുന്നു, പെട്ടെന്ന് സുഖമാവട്ടെ, പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്താം. മഷൂറ ചിരിച്ച് കണ്ടപ്പോഴാണ് സമാധാനമായത് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (6 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (17 minutes ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (30 minutes ago)

മഴയെ തുടർന്ന് ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്  (39 minutes ago)

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും  (51 minutes ago)

ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം  (59 minutes ago)

റയൽ സൊസൈഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മഡ്രിഡ്  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (1 hour ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്‌ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് വിട പറഞ്ഞു  (1 hour ago)

പുതിയ പദവികളും ബിസിനസ്സ് മുന്നേറ്റവും ലഭിക്കുന്ന രാശികൾ!  (1 hour ago)

സങ്കടക്കാഴ്ചയായി... മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽ വെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു  (1 hour ago)

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (2 hours ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (2 hours ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (10 hours ago)

Malayali Vartha Recommends