മേഡ് ഫോർ ഈച്ച് അദർ... കേരള സാരിയിൽ അതീവ സുന്ദരിയായ അമൃതയെ ചുംബിക്കാനൊരുങ്ങുന്ന ഗോപി സുന്ദർ:- ചിത്രം വൈറൽ

അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങൾ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്‌നേഹവും പ്രാർത്ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.
ഒരേ വേദിയിൽ ആദ്യമായി പരിപാടി അവതരിപ്പിക്കുന്നതിനിടെ ഇരുവരും ഒരുമിച്ച് ഗാനങ്ങൾ ആലപിക്കുന്നതും നൃത്തം ചെയ്യുന്നതും, പിന്നാലെ ചുവന്ന റോസാപ്പൂവ് അമൃതയ്ക്ക് നൽകി പ്രപ്പോസ് ചെയ്യുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ വളരെ റൊമാന്റിക്കായ ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് താരങ്ങൾ. എന്റെ മഴ എന്ന അടിക്കുറിപ്പോടുകൂടിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
കേരള സാരിയിൽ പൂക്കൾ ചൂടി അതീവ സുന്ദരിയായാണ് അമൃതയെ ചിത്രത്തിൽ കാണുന്നത്. പച്ച ഷർട്ടിൽ ഗോപി സുന്ദറും. അമൃതയെ ഗോപി ചുംബിക്കാനൊരുങ്ങുന്ന രീതിയിലാണ് ഇരുവരും ചിത്രത്തിനായി പോസ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ആരാധകരുടെ കമന്റുകൾ നിറയുകയാണ്. ഹാർട്ട് ഇമോജികളാണ് ഏറെ പേരും നൽകിയിരിക്കുന്നത്. മേഡ് ഫോർ ഈച്ച് അദർ എന്നും കമന്റുകളുണ്ട്.
https://www.facebook.com/Malayalivartha