Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സന്തോഷകരമല്ലാത്ത വിവാഹജീവിതമാണ് ദുരന്തം; വിഷ്ണു വിളിച്ചാല്‍ കുഞ്ഞിനെ കാണാനാണെന്ന് കരുതി കുഞ്ഞിനെ കാണിച്ചു കൊടുക്കും, ഞങ്ങള്‍ തമ്മിലുള്ള സംസാരം കുറഞ്ഞു, എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്നെ വിളിച്ച് പറഞ്ഞാല്‍ മതി, പോസ്റ്റ് ഇടേണ്ട കാര്യമുണ്ടോയെന്ന് വിഷ്ണു ചോദിച്ചു..ഞങ്ങള്‍ ചിലപ്പോള്‍ പിരിഞ്ഞേക്കും, ചിലപ്പോള്‍ വീണ്ടും ഒന്നിച്ചേക്കും.. നൂല് കെട്ടിന് വരാത്തതിന് പിന്നിലെ കാരണം ഇതാണ്! ഒടുക്കം എല്ലാം തുറന്ന് പറഞ്ഞു, വേദനയോടെ ആരാധകർ

31 AUGUST 2022 03:58 PM IST
മലയാളി വാര്‍ത്ത

ഡിവോഴ്‌സിനെക്കുറിച്ച് പറഞ്ഞുള്ള ഒരു പോസ്റ്റ് പങ്കുവെച്ചതോട് കൂടിയാണ് നടി അനുശ്രീയുടെ വിവാഹ മോചനത്തെ സംബന്ധിച്ച വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കാന്‍ തുടങ്ങിയത് വിവാഹമോചനം ദുരന്തമല്ല, സന്തോഷകരമല്ലാത്ത വിവാഹജീവിതമാണ് ദുരന്തം. സ്‌നേഹത്തെക്കുറിച്ച് കുട്ടികള്‍ക്ക് മോശമായി പറഞ്ഞ് കൊടുക്കുന്നതും തെറ്റാണ്. വിവാഹമോചനം കാരണം ആരും ഇതുവരെ മരിച്ചിട്ടില്ലെന്നുമുള്ള’ ക്വാട്‌സായിരുന്നു അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഈ പോസ്റ്റായിരുന്നു വിവാഹമോചന വാർത്തയ്ക്ക് ആക്കം കൂട്ടിയത്.

സീരിയൽ മേഖലയിൽ കാമറാമാനായി പ്രവർത്തിക്കുന്ന വിഷ്ണു സന്തോഷാണ് അനുശ്രീയെ വിവാഹം ചെയ്തത്. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ എത്തിയ അനുശ്രീ എന്താണ് വിഷ്ണുവിനും തനിയ്ക്കും ഇടയില്‍ സംഭവിച്ചത് എന്നും, ആ പോസ്റ്റ് ഇടാന്‍ എന്തായിരുന്നു കാരണം എന്നും പറയുന്നു.

നടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു

വളരെ ചെറുപ്പത്തില്‍ സീരിയല്‍ ലോകത്ത് എത്തിയതാണ് അനുശ്രീ. അനുശ്രി അഭിനയിക്കണം എന്ന് ഏറ്റവും അധികം ആഗ്രഹിച്ചത് അമ്മയായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ ലൊക്കേഷനിലും അമ്മയും എത്തും. എന്തും അമ്മയോട് തുറന്ന് പറയാനുള്ള സ്വാതന്ത്രം അനുശ്രീയ്ക്ക് ഉണ്ടായിരുന്നു. പക്ഷെ അമ്മ ഒരു തീരുമാനം എടുത്ത് കഴിഞ്ഞാല്‍ അതില്‍ നിന്നും പിന്മാറാത്ത ആളാണ്. ലൊക്കേഷനില്‍ ആരോടും അടുത്ത് സംസാരിക്കുന്നതും, അമിതമായി ഇടപഴകുന്നതും ഒന്നും അമ്മയ്ക്ക് ഇഷ്ടമല്ല, എല്ലാത്തിനും നിയന്ത്രണം വയ്ക്കും.

കല്യാണം കഴിക്കുന്നുണ്ട് എങ്കില്‍ ഇന്റസ്ട്രിയില്‍ തന്നെ ഉള്ള ആളായിരിയ്ക്കണം എന്നായിരുന്നുവത്രെ അനുശ്രീയുടെ ആഗ്രഹം. അങ്ങനെയെങ്കില്‍ തന്റെ ജോലിയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കും, പരസ്പരം അണ്ടര്‍സ്റ്റാന്റിങ് ഉണ്ടാവും എന്നൊക്കെയായിരുന്നു അനുശ്രീയുടെ കണക്കുകൂട്ടല്‍. എന്നാല്‍ അമ്മയ്ക്ക് മറ്റ് ഏത് മതത്തില്‍ പെട്ട ആളായാലും കുഴപ്പമില്ല, പക്ഷെ ഇന്റസ്ട്രിയില്‍ നിന്നുള്ള ആളായിരിയ്ക്കരുത് എന്ന നിര്‍ബന്ധമാണ്. ഇന്റസ്ട്രിയിലെ ദാമ്പത്യ ബന്ധങ്ങളില്‍ 99 ശതമാനവും പരാജയമാണെന്നായിരുന്നു അമ്മയുടെ നിരീക്ഷണം.


അമ്മയുടെ കണ്ണ് വെട്ടിച്ച് ആണ് ലൊക്കേഷനില്‍ വച്ച് അസിസ്റ്റന്റ് ക്യാമറമാനായ വിഷ്ണുവിനെ പ്രണയിച്ചത്. ആദ്യം പ്രണയം പറഞ്ഞപ്പോള്‍ നിരസിച്ചിരുന്നു. പിന്നീട് വിഷ്ണുവിന് ഒരു അപകടം സംഭവിച്ചപ്പോഴാണ് സിംപതി ഉണ്ടായത്. പിന്നെ അത് പ്രണയമായി. ഒന്നൊന്നര മാസം കഴിഞ്ഞപ്പോള്‍ വിഷ്ണുവുമായി പ്രണയത്തിലാണ് എന്ന് അമ്മയോട് പറഞ്ഞിരുന്നു. അമ്മ ശക്തമായി എതിര്‍ത്തു. എന്റെ ഫോണ്‍ വാങ്ങി വച്ചു. അമ്മയെ കൊണ്ട് ആകും വിധം എല്ലാം വേര്‍പെടുത്താന്‍ ശ്രമിച്ചു. നാല് വര്‍ഷം വിഷ്ണുവുമായി യാതൊരു ബന്ധവു ഇല്ലാതെ നിന്നാല്‍, അപ്പോഴും നിങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലാണ് എങ്കില്‍ നടത്തി തരാം എന്ന് അമ്മ പറഞ്ഞു. അതും ഞാന്‍ പാലിച്ചു. പക്ഷെ എന്നിട്ടും വിവാഹം ചെയ്തു തരാന്‍ തയ്യാറായില്ല. അവസാനം അമ്മയോട് പറഞ്ഞ് തന്നെയാണ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി വിവാഹം ചെയ്തത്.

വിവാഹ ശേഷം ഞങ്ങള്‍ വാടക വീട്ടിലേക്ക് മാറി. അപ്പോഴേക്കും കൊവിഡും വന്ന് ലോക്ക്ഡൗണായി. സാമ്പത്തികമായി ഞങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടി. ഞാന്‍ സമ്പാദിച്ച എന്റെ സ്വര്‍ണവും കാറും എല്ലാം എടുത്തിട്ടാണ് ഞാന്‍ പോയത്. വണ്ടിയുടെ ഇഎംഐയും വാടകയും ഒന്നും താങ്ങാന്‍ പറ്റാതെയായി. വിഷ്ണുവിനു എനിക്കും വര്‍ക്ക് ഇല്ല. എന്റെ ഗോള്‍ഡ് എല്ലാ പണയം വച്ചു. അത് എല്ലാം ലേലത്തില്‍ പോയി. ഒരിക്കല്‍ വിഷ്ണുവിന്റെ അമ്മ വന്നപ്പോള്‍ പറഞ്ഞു, ‘ചുരുങ്ങിയത് ഒരു മൂന്ന് സെന്റ് സ്ഥലമെങ്കിലു ഉള്ള പെണ്ണിനെ അവനെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കാനായിരുന്നു എന്റെ ആഗ്രഹം എന്ന്’ പക്ഷെ എനിക്ക് അതില്‍ കൂടുതല്‍ സ്വത്ത് എന്റെ അച്ഛനും അമ്മയും ചേര്‍ത്ത് വച്ചിട്ടുണ്ട് എന്ന് ഞാന്‍ അവരോട് പറഞ്ഞില്ല.


എനിക്കും വിഷ്ണുവിനും ഇടയില്‍ വലിയ പ്രശ്‌നങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല. പ്രസവത്തിന് വേണ്ടി അമ്മ എന്നെ കൂട്ടി കൊണ്ടു വന്നത് വരെയും ഞങ്ങള്‍ ഒരുമിച്ച് തന്നെയായിരുന്നു. പ്രസവം വരെ എന്റെ വീട്ടില്‍ എനിക്കൊപ്പം നിന്നു. പിന്നെ പ്രസവിച്ച വീട്ടില്‍ ഭര്‍ത്താക്കന്മാര്‍ നില്‍ക്കുന്നത് ശരിയല്ല എന്ന് പറഞ്ഞ് വിഷ്ണു തന്നെയാണ് പോയത്. അതിന് ശേഷം ഞങ്ങളുടെ ഫോണ്‍ കമ്യൂണിക്കേഷന്‍ കുറഞ്ഞു. എനിക്ക് പോസ്റ്റ്പാര്‍ട്ടിത്തിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഫോണ്‍ വിളിക്കാനും സംസാരിക്കാനും ഒന്നും പറ്റിയില്ല. വല്ലാത്ത മൂഡ്‌സ്വിങ്‌സും. വിഷ്ണു വിളിച്ചാല്‍ കുഞ്ഞിനെ കാണാനാണ് എന്ന് കരുതി ഞാന്‍ കുഞ്ഞിനെ കാണിച്ചു കൊടുക്കും. ഞങ്ങള്‍ തമ്മിലുള്ള സംസാരം കുറഞ്ഞു.

നൂല് കെട്ടിന്റെ കാര്യം വിഷ്ണുവിനോട് പറഞ്ഞിരുന്നില്ല. അമ്മ തന്നെ വിളിക്കണം എന്ന് വിഷ്ണു വാശി പിടിച്ചു. അമ്മ വിളിക്കില്ല, വിഷ്ണു വരണം എന്ന് ഞാന്‍ പറഞ്ഞു. മാത്രവുമല്ല, അന്നത്തെ ദിവസം വിഷ്ണുവിന് വര്‍ക്കും ഉണ്ടായിരുന്നു. അതുകൊണ്ട് വന്നില്ല. നൂല് കെട്ടിന്റെ വീഡിയോ പോസ്റ്റ് ചെയ്യണം എന്ന് ഞാന്‍ നേരത്തെ പ്ലാന്‍ ചെയ്തത് കൊണ്ടാണ് ആ വീഡിയോ യൂട്യൂബില്‍ ഇട്ടത്. പക്ഷെ അതിന് താഴെ വളരെ മോശം കമന്റുകള്‍ വന്നു. ‘കുഞ്ഞിന് വിഷ്ണുവിന്റെ ഛായ അല്ലല്ലോ, കൊച്ചിന്റെ അച്ഛന്‍ വിഷ്ണു തന്നെയാണോ’ എന്നൊക്കെയായിരുന്നു കമന്റുകള്‍. വിവാഹ മോചനമായി എന്നും കമന്റുകള്‍ വന്നു.


ചുരുക്കത്തില്‍ ഇപ്പോള്‍ എന്താണ് നിങ്ങളുടെ അവസ്ഥ എന്ന് ശ്രീകണ്ഠന്‍ നായര്‍ ചോദിച്ചപ്പോള്‍, ഞാങ്ങള്‍ ചിലപ്പോള്‍ പിരിഞ്ഞേക്കും, ചിലപ്പോള്‍ വീണ്ടും ഒന്നിച്ചേക്കും. അതിനെ കുറിച്ച് ഒന്നും ഇപ്പോള്‍ പറയാനാവില്ല. ഞങ്ങളുടെ ഭാവി തീരുമാനത്തെ ആശ്രയിച്ചാണ് അത്. ഫോണ്‍ വിളിയും സംസാരവും ഒക്കെയിണ്ട്. പക്ഷെ ചെറിയ ചില പ്രശ്‌നങ്ങളും ഉണ്ട്- അനുശ്രീ പറഞ്ഞു

ഞാനും വിഷ്ണുവും തമ്മില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ട് എങ്കില്‍ അത് ഞങ്ങള്‍ തീര്‍ക്കും. അതിനിടയില്‍ കുഞ്ഞിനെ വലിച്ചിട്ടത് എനിക്ക് സഹിച്ചില്ല. ആ സാഹചര്യത്തിലാണ് വിവാഹ മോചനത്തെ കുറിച്ച് പരമാര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റ് ഞാന്‍ പങ്കുവച്ചത്. വിവാഹ മോചിതരായി എങ്കില്‍ തന്നെ അത് തെറ്റല്ല, വിവാഹം മോചനം കൊണ്ട് ആരും മരിച്ച് പോയിട്ടില്ല എന്നൊക്കെയായിരുന്നു പോസ്റ്റ്. അത് കണ്ട് വിഷ്ണു വിളിച്ചു. എന്നോട് എന്തെങ്കിലും പറയാനുണ്ട് എങ്കില്‍ എന്നെ വിളിച്ച് പറഞ്ഞാല്‍ മതി, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടേണ്ട കാര്യമുണ്ടോ എന്ന് ചോദിച്ചു. വിഷ്ണു പറഞ്ഞിട്ട് തന്നെയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം  (14 minutes ago)

റയൽ സൊസൈഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മഡ്രിഡ്  (21 minutes ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (37 minutes ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്‌ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് വിട പറഞ്ഞു  (49 minutes ago)

പുതിയ പദവികളും ബിസിനസ്സ് മുന്നേറ്റവും ലഭിക്കുന്ന രാശികൾ!  (1 hour ago)

സങ്കടക്കാഴ്ചയായി... മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽ വെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു  (1 hour ago)

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (1 hour ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (1 hour ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (9 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (9 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (9 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (9 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (9 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (10 hours ago)

Malayali Vartha Recommends