നിങ്ങൾ എന്റെ പേര് ഉപയോഗിക്കുകയും ആളുകളെ കബളിപ്പിക്കുകയും ചെയ്യുന്നു: നിങ്ങൾ ആരാണെന്നും നിങ്ങളുടെ ഉദ്ദേശം എന്താണെന്നും എനിക്കറിയില്ല:- ഒരു ദിവസം ഞാൻ നിങ്ങളെ കണ്ടുപിടിക്കും- വെല്ലുവിളിച്ച് അൽഫോൻസ് പുത്രൻ

തന്റെ പേരിലുള്ള വ്യാജ ട്വിറ്റർ പ്രൊഫൈലിന്റെ ഉദ്ദേശമെന്ത് എന്ന് തനിക്ക് അറിയില്ലെന്ന് സംവിധായകൻ അൽഫോൻസ് പുത്രൻ. നിരവധി തവണ ട്വിറ്ററിനെ ഇക്കാര്യം ധരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല. എന്നാൽ ഒരു ദിവസം ഇതിന് പിന്നിലുള്ളവരെ താൻ കണ്ടുപിടിക്കുമെന്ന് അൽഫോൻസ് പുത്രൻ പറയുന്നു. എന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് വ്യാജമാണ്.
ഞാൻ പലതവണ ട്വിറ്ററിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഞാൻ അവർക്ക് എന്റെ ഐഡന്റിറ്റി കാർഡ് അയച്ചു, അവർ ഒരു നടപടിയും എടുത്തിട്ടില്ല. 2015-ന് മുമ്പ് എനിക്ക് ഒരു ട്വിറ്റർ അക്കൗണ്ട് ഉണ്ടായിരുന്നു. ഞാൻ ട്വിറ്റർ ഉപയോഗിക്കാത്തതിനാൽ സാധാരണ ഞാൻ അത് പരിശോധിക്കാറില്ല. ഈ അക്കൗണ്ടിനെക്കുറിച്ച് സുഹൃത്തുക്കൾ എന്നോട് പറഞ്ഞു.
നിങ്ങൾ എന്റെ പേര് ഉപയോഗിക്കുകയും ആളുകളെ കബളിപ്പിക്കുകയും ചെയ്യുന്നു. ഞാൻ നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. നിങ്ങൾ ആരാണെന്നും നിങ്ങളുടെ ഉദ്ദേശം എന്താണെന്നും എനിക്കറിയില്ല. ഇത് നിങ്ങളുടെ മനസ്സിൽ കുറിച്ചോളു... ഒരു ദിവസം ഞാൻ നിങ്ങളെ കണ്ടുപിടിക്കും', അൽഫോൻസ് പുത്രൻ കുറിച്ചു.
https://www.facebook.com/Malayalivartha






















