Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

അമ്മ'യില്‍ കള്ളക്കളികളോ? ദിലീപ് വിഷയത്തിൽ ആദ്യ പൊട്ടിത്തെറി... വരാന്‍ പോകുന്ന പണിയുടെ തുടക്കത്തിന് തിരികൊളുത്തി ഇന്റലിജന്‍സ് ഓഫീസർ ദിനേശ്

05 SEPTEMBER 2022 01:10 PM IST
മലയാളി വാര്‍ത്ത

താരസംഘടനയായ അമ്മയ്ക്ക് ജി.എസ്.ടി. രജിസ്ട്രേഷനില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ കോഴിക്കോടെ ഓഫീസിലേക്ക് വിളിച്ച് വരുത്തി ജി.എസ്.ടി. വകുപ്പ് മൊഴി രേഖപ്പെടുത്തിയിരുന്നു. അംഗത്വമെടുക്കുന്നതിന് ജി.എസ്.ടി. വെട്ടിപ്പ് നടന്നിട്ടുണ്ടോ, വിദേശത്തുൾപ്പെടെ നടത്തുന്ന പരിപാടികളുടെ നികുതി അടച്ചിട്ടുണ്ടോയെന്നാണ് ജി.എസ്.ടി. വകുപ്പ് അന്വേഷിക്കുന്നത്. ജിഎസ്ടി ഇനത്തില്‍ അടക്കേണ്ട തുകയുടെ കാര്യത്തില്‍ സംഘടന വീഴ്ച വരുത്തിയെന്നാണ് സൂചന.

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിരിക്കുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. സംഘടനയെ സംബന്ധിച്ച് വരാന്‍ പോകുന്ന പണിയുടെ ഒരു തുടക്കമാണ് ഇതെന്നാണ് സംവിധായകന്‍ ബൈജു കൊട്ടാരാക്കര അഭിപ്രായപ്പെടുന്നത്. ജിഎസ്ടി വകുപ്പിലെ ഇന്റലിജന്‍സ് ഓഫീസർ ദിനേശാണ് അതിന് തിരികൊളുത്തിയിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ബൈജു കൊട്ടാരക്കരയുടെ തുറന്ന് പറച്ചിൽ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..

കോഴിക്കോടെ ജവഹർ നഗറിലെ ഓഫീസിലേക്ക് ഇടവേള ബാബുവിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്യുകയുണ്ടായി. ഇതൊരു ക്ലബ്ബ് ആണെന്നാണ് ചോദ്യം ചെയ്യലിനിടെ ഇടവേള ബാബു പറഞ്ഞു. അങ്ങനെയെങ്കില്‍ കുറേയധികം ചോദ്യങ്ങള്‍ ഇവരോട് ചോദിക്കാനുണ്ട്. ഇതൊരു ക്ലബ്ബാണോ, അതോ ചാരിറ്റബിള്‍ സൈസൊറ്റി ആക്ട് അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയാണോയെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു. മാക്ട എന്ന സംഘടനയൊക്കെ ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് അനുസരിച്ചാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാക്ട ഫെഡറേഷനും ഫെഫ്കയും ട്രേഡ് യൂണിയന്‍ ആക്ട് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. എഎംഎംഎ അതുപോലുമല്ല, ക്ലബ്ബാണെന്നാണ് പറയുന്നത്. ക്ലബ്ബിലെ കാര്യങ്ങള്‍ പോലെയാണ് അവിടെ നടക്കുന്നതെങ്കില്‍ ഞാന്‍ അങ്ങോട്ടില്ലെന്ന് ഗണേഷ് കുമാർ വളരെ വ്യക്തമായി പറഞ്ഞും കഴിഞ്ഞു.

ശരിക്കും സുരേഷ് ഗോപിയാണ് എഎംഎംഎയ്ക്ക് തുടക്കം ഇടുന്നത്. ഒരു സെറ്റിലുണ്ടായ പ്രശ്നവുമായി ബന്ധപ്പെട്ട് താരങ്ങളെല്ലാം ഒരുമിച്ച് നില്‍ക്കണം എന്ന് അദ്ദേഹം പറഞ്ഞതിന്റെ പേരില്‍ മണിയന്‍ പിള്ള രാജുവും ഗണേഷും എല്ലാം ഒരുമിച്ച് കൂടി 1994 മെയ് 31 ന് തിക്കുറുശ്ശിയുടെ സാന്നിധ്യത്തില്‍ അദ്ദേഹമാണ് സംഘടനയ്ക്ക് തുടക്കം കുറിക്കുന്നത്. ഒന്നാമനായി സുരേഷ് ഗോപിയും രണ്ടാമനായി മണിയന്‍പിള്ള രാജുവും മുന്നാമനായി ഗണേഷുമൊക്കെയാണ് സംഘടനയിലുള്ളതെന്നും ബൈജു കൊട്ടാരക്കര പറയുന്നു. ഫുള്‍ ടൈം സിനിമയില്‍ അഭിനയിക്കുന്ന 80 പേരുമായി തുടങ്ങിയ ആ പ്രസ്ഥാനത്തില്‍ ഇന്ന് നാനൂറിലേറെ ആളുകളുണ്ട്. എന്നിട്ടും ഇപ്പോഴും ക്ലബ് ആണെന്നാണ് പറയുന്നത്.

 

എന്തിനാണ് ജിഎസ്ടി ഇവരെ ചോദ്യം ചെയ്തതെന്ന് ചോദിച്ചാല്‍, ഈ അടുത്ത കാലത്ത് ഒരു ചാനലുമായി ചേർന്ന് പരിപാടി നടത്തിയതിലൂടെയും വിദേശത്ത് പ്രോഗ്രാം അവതരിപ്പിച്ചതിലൂടെയുമൊക്കെ കോടിക്കണക്കിന് രൂപയാണ് ഈ സംഘടനയിലേക്ക് വന്നത്. പക്ഷെ ഇതിന്റെയൊന്നും ജി എസ് ടി അടച്ചിട്ടില്ലെന്നാണ് പറയുന്നത്. ഇത്തരം പരിപാടികളിലൂടെ വലിയൊരു തുക സംഘടനയിലേക്ക് എത്തുമെന്നാണ് അറിയുന്നത്. അതിന്റെ ജിഎസ്ടി അടച്ചില്ലെങ്കില്‍ അത് വലിയ പിഴവാണ്. സംഘടനയുടെ കെട്ടിടം വാങ്ങിയതിലൊക്കെ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. ചിലരത് പരോക്ഷമായി പറയുന്നു. ദിലീപ് വിഷയത്തിലാണ് ആദ്യം അവിടെ പൊട്ടിത്തെറിയുണ്ടായത്.

ദിലീപിനെ പുറത്താക്കാന്‍ പലർക്കും മടിയായിരുന്നു. അവസാനം ഒരു പരുവത്തിലാണ് കുറേ ആളുകള്‍ ചേർന്ന് അദ്ദേഹത്തെ പുറത്താക്കിയത്. അപ്പോഴേക്കും സംഘടന രണ്ട് വിഭാഗമായി മാറിയിരുന്നു. ഇപ്പോഴും അവിടെ തർക്കം നിലനില്‍ക്കുന്നുണ്ട്. എന്തും കാണിക്കാമെന്ന രീതിയിലാണ് സംഘടന പോവുന്നത്. ഏതായാലും ജി എസ് ടി വകുപ്പ് ഇപ്പോള്‍ എഎംഎംഎയ്ക്ക് മുകളില്‍ പിടിമുറുക്കിയിരിക്കുകയാണ്. അത് ക്ലബ്ബ് ആണോ അല്ലെ വേറെന്തെങ്കിലും രജിസ്ട്രേഷനുള്ള സംഘടനയാണോ എന്ന് അറിഞ്ഞാല്‍ നമുക്ക് അതിന്റെ ബാക്കി വിവരങ്ങള്‍ കിട്ടുമെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (1 hour ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (2 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (2 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (3 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (3 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (3 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (3 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (3 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (3 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (6 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (7 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (7 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (7 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (7 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (8 hours ago)

Malayali Vartha Recommends