Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

അടിപതറി ദിലീപ്: അനുകൂലമാകുന്നത് നടിക്ക് തന്നെ!ദിലീപ് ബാക്കി വച്ച ആ തെളിവ്...

06 SEPTEMBER 2022 10:12 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസിന്റെ ആവശ്യത്തിൽ സുപ്രീം കോടതി നടത്തിയ ഉത്തരവോടെ കോടതി മാറ്റം സംബന്ധിച്ച അനിശ്ചിതത്വത്തിൽ വ്യക്തത വന്നെന്ന് അഡ്വ ടിബി മിനി.സിബിഐ 3 സ്പെഷ്യൽ കോടതിയുടെ ജഡ്ജി ആയിരിക്കുമ്പോഴാണ് വിചാരണ കോടതി സുപ്രീം കോടതിയിൽ കേസിന്റെ വിചാരണ പൂർത്തിയാക്കാൻ സമയം തേടിയത്. അക്കാര്യത്തിലാണ് ഇപ്പോൾ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇനി ഹൈക്കോടതിയിൽ അതിജീവിത നൽകിയ ഹർജിയിൽ യാതൊരു തടസവുമില്ലെന്നും ടിബി മിനി പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ടിബി മിനിയുടെ തുറന്ന് പറച്ചിൽ.. വാക്കുകൾ ഇങ്ങനെ....


'സിബിഐ 3 സ്പെഷ്യൽ കോടതിക്ക് കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം വേണമെന്ന് ആവശ്യപ്പെട്ടാണ് വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചത്. ആ ഹർജിയിലാണ് ജനവരി 31 വരെ സമയം അനുവദിച്ചത്. ഇതോട് കൂടി അതിജീവിതയുടെ ആവശ്യത്തിൽ വ്യക്തത വന്നിരിക്കുകയാണ്. എത്രയും പെട്ടെന്ന് തന്നെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോൾ എട്ടാം പ്രതി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്'.

പ്രതിയെ സംബന്ധിച്ച് സാധാരണ നിലയിൽ ഇത്രയും പെട്ടെന്ന് കോടതിയെ സമീപിക്കാറില്ല. വാദികളാണ് സാധാരണ ഗതിയിൽ ഇത്തരത്തിൽ പോകാറുള്ളത്. ഇത് ചെറിയ കേസല്ല എന്നാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ദിലീപിന്റെ ഹർജി മറ്റൊരു ദിവസത്തേക്ക് സുപ്രീം കോടതി മാറ്റിയതിന് പിന്നിൽ കേസ് ഗൗരവമാണെന്ന കോടതി നിരീക്ഷണത്തോടെയാണ്'.

അതിജീവിതയും സ്പെഷ്യൽ പ്രോസിക്യൂട്ടറും പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. പുതിയ സുപ്രീം കോടതി ഉത്തരവോടെ ഇപ്പോൾ ഹർജിയിൽ കോടതിക്ക് തീരുമാനം എടുക്കേണ്ട സാഹചര്യം വന്നിരിക്കുകയാണ്. വിചാരണ കോടതി കേസ് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ നൽകിയ ഹർജിയിലും ഇനി യാതൊരു കൺഫ്യൂഷനുമില്ല'. സുപ്രീം കോടതി ജഡ്ജി വ്യക്തമാക്കിയത് ഇതു വളരെ ഗൗരവമുള്ള കേസാണെന്നാണ്. എന്നാൽ പ്രതികളൊക്കെ ഈ കേസ് വളരെ ലൈറ്റായിട്ടാണ് കാണുന്നത്.

 

അവർ സംസാരിക്കുന്നത് തങ്ങൾ വാദികളാണെന്ന നിലയിലാണ്. പ്രതികളാണെന്ന ബോധം ഉണ്ടെങ്കിൽ സമയം ആവശ്യപ്പെട്ട് കൊണ്ടൊന്നും കോടതിയിൽ പോകില്ല. ആറ് മാസത്തിനുള്ളിൽ കേസ് തീർക്കണമെന്ന് പറഞ്ഞാൽ പ്രതികളെ എത്രയും പെട്ടെന്ന് ശിക്ഷിക്കണമെന്നല്ലേ. പ്രതികൾ ശിക്ഷിക്കപ്പെടാൻ സാധ്യതയുള്ള കേസ് അല്ലേ? അപ്പോൾ കേസ് തീർക്കണമെന്ന് പറഞ്ഞ് പ്രതി മേൽക്കോടതിയെ സമീപിക്കുന്നതിന് പിന്നിൽ മനസിലാക്കേണ്ടത് ഈ കേസിൽ നിന്നും രക്ഷപ്പെടുമെന്ന ധാരണ ഈ പ്രതി വെച്ച് പുലർത്തുന്നുവെന്നതാണ്. എട്ടാം പ്രതി പ്രത്യേകിച്ച്'.


'ഈ കേസിൽ പ്രതിയാണ് വാദിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നത്. പ്രതി കൊടുക്കുന്ന പെറ്റീഷനാണ് വാദിക്ക് എല്ലാ കാലത്തും അനുകൂലമായി മാറിയിട്ടുള്ളത്. ആദ്യം പ്രതി കൊടുത്ത പരാതിയാണ് അദ്ദേഹത്തെ പ്രതിയാക്കിയത്. മെമ്മറി കാർഡ് കാണുന്നതിന് പ്രതി സുപ്രീം കോടതിയിൽ കൊടുത്ത പെറ്റീഷനിലാണ് മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറ്റം അറിയാൻ നമ്മുക്ക് കഴിഞ്ഞത്. അത് അറിഞ്ഞില്ലായിരുന്നുവെങ്കിൽ കേസ് കഴിഞ്ഞ മാസം തന്നെ തീർന്ന് പോയെനെ'. ' ഇപ്പോൾ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയ വിഷയം സംബന്ധിച്ച് ക്ലാരിറ്റി വേണ്ടതിൽ ദിലീപ് സുപ്രീം കോടതിയെ സമീപിച്ച നടപടിയാണ് വ്യക്തത വരുത്തി തന്നിരിക്കുന്നത്.

അതാണ് പറയുന്നത് ഈ കേസിലെ സത്യം കൊണ്ടാണ് ദിലീപ് ചെയ്യുന്നതെല്ലാം കേസിനെ സഹായിക്കുന്നത്'. 'നിരപരാധിയാണെങ്കിൽ എത്ര തെളിവുകൾ വ്യാജമായി ഉണ്ടാക്കാൻ കഴിയും? താൻ നിരപരാധിയല്ലെന്നുള്ള ബോധത്തിൽ നിന്ന് കൊണ്ട് പ്രതി ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോഴാണ് വാദിക്കും പ്രോസിക്യൂഷനും ഗുണം ചെയ്യുന്നത്. ഈ കേസിൽ നീതി വേണമെന്നതാണ് നമ്മുടെ ആവശ്യം. രക്ഷപ്പെടുമെന്ന ബോധ്യത്തിലാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത് എന്ന കാര്യം വ്യക്തമാണെന്ന് ടിബി മിനി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (1 hour ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (2 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (2 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (3 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (3 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (3 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (3 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (3 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (3 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (6 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (7 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (7 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (7 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (7 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (8 hours ago)

Malayali Vartha Recommends