അങ്ങനെ തെറ്റ് ചെയ്യാൻ ദിലീപേട്ടന് കഴിയില്ല, ആ നടനിൽ നിന്ന് സ്നേഹം മാത്രമേ അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ളൂ, നിങ്ങൾ പറയുന്നത് പോലെ ഒരു ക്രിമിനൽ മൈൻഡ് ദിലീപേട്ടന് ഉണ്ടെന്ന് ഞാൻ വിശ്വസിക്കില്ല:- ഈ നായിക നടി ദിലീപിനൊപ്പം... വിവാദ വെളിപ്പെടുത്തലുമായി പല്ലിശ്ശേരി

നടി ആക്രമിക്കപ്പെട്ട കേസിൽ മലയാള സിനിമയിലെ ഒരു നായിക നടി ദിലീപിനോടൊപ്പം ചേർന്നിരിക്കുന്നു എന്ന് പല്ലിശേരി. ദിലീപേട്ടൻ അത് ചെയ്യില്ല എന്ന് നൂറ് ശതമാനം ഉറപ്പ് എന്ന് പറയുന്നു, ദിലീപിന് വേണ്ടി വാദിക്കുന്നു. ഇത്രയധികം ഉറപ്പ് പറയാനുള്ള ശക്തിയും തന്റേടവും ഈ നടിക്ക് എങ്ങനെ വന്നുവെന്നാണ് ഇപ്പോൾ ചർച്ചയാകുന്നതെന്ന് പല്ലിശേരി പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പല്ലിശേരിയുടെ വെളിപ്പെടുത്തൽ.
പല്ലിശേരിയുടെ വാക്കുകൾ ഇങ്ങനെ...
''ഇടക്കാലത്ത് അഞ്ചാറ് സിനിമകളിൽ ആനച്ചന്ദം പോലുള്ള അഭിനയമാണ് ഈ നടി കാഴ്ചവച്ചത്. കാവ്യയ്ക്ക് ശേഷം മലായാളത്തിലേയ്ക്ക് എത്തിയ സുന്ദരിയായ നടി എന്ന വിശേഷണവും ഈ നടിക്ക് ഉണ്ട്. വർഷങ്ങൾക്ക് മുമ്പ് പൊട്ടാസ് ബോംബ് എന്ന സിനിമയിലേയ്ക്ക് ഒരു ചെറിയ റോളിൽ അഭിനയിക്കാൻ മെലിഞ്ഞ ഒരു പെൺകുട്ടി വന്നിരുന്നു. അവരോടൊപ്പം, അവരുടെ ഭർത്താവും. അന്ന് ഈ നടിയെ പരിചയപ്പെട്ടപ്പോൾതന്നെ മനസിലായി മലയാള സിനിമയുടെ ഒരു അസറ്റാണ് ഈ നടിയെന്ന്.
ഒരു നായികനടിയ്ക്ക് വേണ്ട ആകർഷണ സ്വഭാവം, ആകർഷണ രൂപം എല്ലാം അന്നേ അവർക്ക് ഉണ്ടായിരുന്നു. സിനിമയിൽ ആരൊക്കെ വാഴുമെന്നോ ആരൊക്കെ തള്ളപ്പെടുമെന്നോ പറയാൻ കഴിയില്ല. വർഷണങ്ങൾക്ക് ശേഷം പിന്നീട് താൻ അറിഞ്ഞത് ശ്വേത മേനോന്റെ മകളായി അഭിനയിക്കാൻ എത്തിയെന്നായിരുന്നു. അത് കഴിഞ്ഞ് പിന്നെ ഉണ്ടായത് ഒരു തിരിച്ച് വരവായിരുന്നു. പിന്നീട് അങ്ങോട്ട് അനു സിത്താര എന്ന് പറയുന്ന നടി മലയാള സിനിമയുടെ ഒരു ഭാഗമായി മാറുകയായിരുന്നു.
വളരെ പെട്ടന്നാണ് അനു സിത്താര മമ്മൂട്ടി അടക്കമുള്ളവരുടെ നായിക നടിയായി വന്നത്. വ്യത്യസ്ത മതേതര പശ്ചാത്തലത്തിൽ നിന്നാണ് അനു സിത്താര വന്നത്, ഒപ്പം കലാകാരന്മാരും. സർവ്വകലാവല്ലഭ എന്ന് വേണമെങ്കിൽ പറയാം. അങ്ങനെയുള്ള നടി ഈ അടുത്ത കാലത്തായി ദിലീപിന്റെ പക്ഷം ചേർന്ന് എന്നുള്ളതാണ് പ്രചരണം. ചില ഉദാഹരങ്ങളാണ് മഞ്ജു വാര്യരും, കാവ്യാമാധവനും ഒക്കെ, അവരൊക്കെ ലക്കുള്ള നടിമാരാണ്.
അവരെ അങ്ങനെ ആക്കിയത് ദിലീപാണെന്ന് ഓർക്കണം. ദിലീപിന് പറ്റിയ ജോഡിയാണെന്ന് ദിലീപിന് തോന്നിയാൽ പിന്നീട് അങ്ങോട്ടുള്ള സിനിമകളിലെല്ലാം അവരെ കാസ്റ്റ് ചെയ്യാറുണ്ട്. അനു സിത്താരയും ദിലീപും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു സിനിമയുടെ ഷൂട്ടിങ്ങും കഴിഞ്ഞിരിക്കുന്നു. തുളസിമാല ഇട്ട് വിവാഹിതരായി നിക്കുന്ന ആ സിനിമാ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അപ്പോഴാണ് ഇത്തരത്തിൽ കമന്റുകൾ വന്നത്.
ആ നടിയെയും ദിലീപ് വിലയ്ക്ക് വാങ്ങിയിരിക്കുന്നു. സിനിമയ്ക്ക് സിനിമ കൊടുക്കും, എല്ലാ സഹായങ്ങളും ചെയ്യും. പക്ഷെ തന്റെ ഭാഗത്ത് ഉറച്ച് നിൽക്കണം എന്നുള്ളതാണ്. ഇങ്ങനെ പലരും, പല നടികളെയും വിലയ്ക്ക് വാങ്ങിയിരിക്കുന്നു. അങ്ങനെ പല നടികളും ദിലീപിനെ കുറിച്ച് പറയുമ്പോൾ പലരും അത്തരത്തിൽ തന്നെ വിശ്വസിക്കും. ഇത്രയും നാൾ മൈൻഡ് ചെയ്യാതിരുന്ന അനു സിത്താര ഇപ്പോൾ എന്ത്കൊണ്ട് ദിലീപിനെ ന്യായീകരിക്കുന്നു?
ദിലീപ് അത് ചെയ്യില്ല, അങ്ങനെ തെറ്റ് ചെയ്യാൻ ദിലീപേട്ടന് കഴിയില്ല, ഞാൻ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളതാണ്. ആ നടനിൽ നിന്ന് സ്നേഹം മാത്രമേ അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ളൂ. നിങ്ങൾ പറയുന്നത് പോലെ ഒരു ക്രിമിനൽ മൈൻഡ് ദിലീപേട്ടന് ഉണ്ടെന്ന് ഞാൻ വിശ്വസിക്കില്ല. ഇത് കള്ളക്കഥയാണ്. എന്നാണ് അനു സിത്താര പറഞ്ഞത് പോലും.
ആ പറഞ്ഞത് അനുസിത്താരയ്ക്ക് നിഷേധിക്കേണ്ടി വന്നാൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് പങ്കുണ്ടെന്ന് തന്നെ പറയേണ്ടി വരും. അത് പറയാതിരിക്കുന്ന കാലം വരെ ദിലീപിനോടൊപ്പം ചേർന്ന് നിൽക്കാനാണ് ഈ നടി ആഗ്രഹിക്കുന്നത്. ഇപ്പോൾ വരാൻ ഇരിക്കുന്ന ദിലീപ് ചിത്രങ്ങളിൽ അനു സിത്താരയ്ക്ക് ചെറിയതോ, വലിയതോ ആയ റോളുകളുണ്ടെന്ന് ആലോചിക്കണം. അരുൺ ഗോപി ചെയ്യാൻ പോകുന്ന സിനിമയിൽ അനു സിത്താരയുടെ പേര് അനൗൺസ് ചെയ്തിട്ടില്ലെങ്കിലും, അതിൽ പോലും അനു സിത്താര ഉണ്ട് എന്നാണ് പറഞ്ഞ് കേട്ടത്. അത് തത്കാലം ഇത്തരം ആരോപണങ്ങളിൽ നിന്ന് ഒഴിവായി കിട്ടാൻ മാറ്റി നിർത്തിയതാണെന്നാണ് പറഞ്ഞ് കേൾക്കുന്നത്.
പക്ഷെ ഇത്തരം കാര്യങ്ങളിൽ മിണ്ടരുത്! മിണ്ടണമെങ്കിൽ അനു സിത്താരയ്ക്ക് രേഖകൾ കിട്ടിയിരിക്കണം. കാരണം താങ്കളുടെ പിതാവ് ഒരു ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നായകന്മാരിൽ ഒരാളാണ്. അങ്ങനെ ഉള്ള ഒരാളുടെ മകള് ഇത്തരം കാരണങ്ങളിൽ, ഒരു നടിക്ക് ഉണ്ടായ തിക്താനുഭവങ്ങളുടെ കാരണം പറയുമ്പോൾ അതിന് വെള്ളപൂശിക്കൊണ്ട് ആ നടിയോടൊപ്പം നിൽക്കാതെ, ദിലീപിനൊപ്പം നിൽക്കുന്നു എന്ന് പറയുമ്പോൾ മൈനസ് മാർക്കുകൾ മാത്രമേ കിട്ടാൻ സാധ്യതയുള്ളുവെന്ന് പല്ലിശേരി പറയുന്നു. സിനിമയിൽ നാളെ തുടർച്ചയായി ഉണ്ടായിരിക്കാം, ഉണ്ടാകാതെ ഇരിക്കാം, പക്ഷെ പ്രേക്ഷകർ നിരാകരിച്ചാൽ പിന്നെ ഉണ്ടാകില്ല. കാരണം പറഞ്ഞ് കേൾക്കുന്നത് പഴയ അനു സിത്താര അല്ല, ഇപ്പോഴത്തെ അനുസിത്താര.
ഒരു നായിക നടിയുടെ റോൾ വിട്ട് ചേച്ചിയുടെ ശരീര പ്രകൃതത്തിലാണ് അനുസിത്താര എത്തി നിൽക്കുന്നതെന്നാണ് പറയുന്നത്. പുതിയ ധാരാളം നായിക നടിമാർ മലയാള സിനിമയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ ഉള്ള നായികമാരെ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർ സ്വീകരിക്കുന്നത് ദിലീപിനെ ന്യായീകരിക്കുന്ന അനുസിത്താരയെ അല്ല, ഈ സമൂഹത്തിനും സിനിമയ്ക്കും അങ്ങനെ ഒരു അനുസിത്താരയെയല്ല ആവശ്യം എന്ന് പറഞ്ഞ് നിർത്തുകയാണ് പല്ലിശേരി.
https://www.facebook.com/Malayalivartha