ഇതാണെന്റെ ആവശ്യം; ഇതു പോലത്തെയാണ് എനിക്ക് വേണ്ടത്; ദീപിക പദുക്കോണ്‍ ബിക്കിനി ഇട്ട് നില്‍ക്കുന്ന ഫോട്ടോ കാണിച്ച് തന്നോട് എന്നും ഗോപി സുന്ദര്‍ പറയുന്നത് 'ആ ഒരൊറ്റ കാര്യം'; തുറന്നടിച്ച് അമൃത സുരേഷ്; ഗോപി സുന്ദറിന്റെ ആഗ്രഹം കേട്ടമ്പരന്ന് ആരാധകർ

ഓണത്തിന്റെ ഭാഗമായി അമൃതം ഗമയ യൂട്യൂബ് ചാനലില്‍ അമൃത സുരേഷും അഭിരാമി സുരേഷും പുതിയ വിശേഷങ്ങളുമായി എത്തിയിരുന്നു. വ്‌ളോഗിന്റെ ആദ്യ ഭാഗം കഴിഞ്ഞ ദിവസം ടീം പുറത്ത് വിട്ടിരുന്നു. രണ്ടാമത്തെ ഭാഗം ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ ഭക്ഷണ രീതികളെ കുറിച്ചും, ശാരീര സൗന്ദര്യത്തെ കുറിച്ചുമൊക്കെ മൂവരും സംസാരിച്ചത്.
അമൃതയ്ക്ക് ഇഷ്ടമുള്ള ഭക്ഷണം ഏതാണെന്ന് ചോദിച്ചപ്പോള്‍, അമൃതയ്ക്ക് ഇഷ്ടമില്ലാത്ത ഭക്ഷണം ഏതാണ് എന്നായിരുന്നു ഗോപി സുന്ദറിന്റെ ചോദ്യം. എന്തും അമൃത കഴിക്കും. ഭക്ഷണ പ്രിയയാണ്. ഇപ്പോള്‍ കഴിപ്പ് കുറച്ച് കൂടുതലാണ് എന്ന് ഗോപി സുന്ദര്‍ പറയുന്നു. അഞ്ചാറ് കിലോ വരെ കൂടി എന്നാണ് അമൃത പറഞ്ഞത്.
ദീപിക പദുക്കോണിനെ പോലൊരു ശരീരമാണ് അമൃതയില്‍ താന്‍ പ്രതീക്ഷിക്കുന്നത് എന്ന് ഗോപി സുന്ദര്‍ പറയുന്നു. നമുക്ക് ആവശ്യമുള്ളത് പറയണമല്ലോ, കരയുന്ന കുട്ടിക്കേ പാലുള്ളൂ, അതുകൊണ്ട് അമൃതയോട് എന്നും വണ്ണം കുറയ്ക്കാന്‍ പറയും ദീപിക പദുക്കോണ്‍ ബിക്കിനി ഇട്ട് നില്‍ക്കുന്ന ഫോട്ടോ കാണിച്ച്, എന്നും ഗോപി സുന്ദര്‍ പറയും അത്രെ പറയും, ഇതാണെന്റെ ആവശ്യം, ഇതുപോലത്തെ ശരീരമാണ് വേണ്ടത് എന്ന്. അതിലും ഭേദം തന്റെ ഫോട്ടോ ദീപികയ്ക്ക് കാണിച്ച് കൊടുത്ത് തന്നെ പോലെ ആവാന്‍ പറയുന്നതാണ് എന്ന് അമൃത സുരേഷ് പറയുന്നു
ഗോപി സുന്ദറിന് ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണ് എന്ന് അമൃത സുരേഷിനോട് ചോദിച്ചപ്പോൾ പറഞ്ഞത്, എണ്ണയില്‍ വറുത്തത് ഒന്നും ചേട്ടന്‍ കഴിക്കില്ല ഡയറ്റ് ആണ് എന്നാണ്. ബി. പി കൂടിയപ്പോഴാണത്രെ ഡയറ്റ് ചെയ്യാം എന്ന തീരുമാനത്തില്‍ ഗോപി സുന്ദര്‍ എത്തിയത്.
ഡോക്ടറെ കണ്ടപ്പോള്‍ ബിപി നന്നായി കൂടുന്നുണ്ട്, ഒന്നുകില്‍ ജീവിത കാലം മുഴുവന്‍ ബിപിയുടെ മരുന്ന് കഴിക്കാം, അല്ലെങ്കില്‍ ശരീരം ശ്രദ്ധിയ്ക്കാം എന്ന് ഡോക്ടര്‍ പറഞ്ഞു. പെട്ടന്ന് കേട്ടപ്പോള്‍ എനിക്ക് പേടിയായി. എന്തായാലും ജീവിത കാലം മുഴുവന്‍ മരുന്ന് കഴിക്കാന്‍ പറ്റില്ല, അതുകൊണ്ട് ജീവിത രീതി മാറ്റാം എന്ന് കരുതി. ഡയറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു ഗോപി സുന്ദര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha