വെറുതെ വിടാൻ ഉദ്ദേശമില്ല: നടി ആക്രമിക്കപ്പെട്ട കേസിൽ മലയാളത്തിൽ അറിയപ്പെട്ടിരുന്ന നടിയ്ക്കും പങ്ക്? പലരെയും ദിലീപ് വിലക്കെടുത്തപ്പോൾ അതിനെ പൊളിച്ചടുക്കാൻ മഞ്ജുവിന്റെ മാസ്റ്റർ പ്ലാൻ:- ദേ പുട്ടുമായി ദിലീപ് ബിസിനസ് പൊടിപൊടിക്കുമ്പോൾ, അതിനും മേലെ മഞ്ജുവിന്റെ വമ്പൻ പ്രോജക്ട്:- ഇരുവരും ഏറ്റുമുട്ടുന്നു... വെളിപ്പെടുത്തൽ ഇങ്ങനെ

ആരും ശ്രദ്ധിക്കാതെ പോയ ഒരു കഥാപാത്രം നടി ആക്രമിക്കപ്പെട്ട കേസിൽ കടന്നുവന്നിട്ടുണ്ടെന്ന് പല്ലിശേരി. സാക്ഷികളായ പലരെയും ദിലീപ് വിലക്കെടുത്തപ്പോൾ അതിനെ പൊളിച്ചടുക്കാനാണ് മഞ്ജുവും സംഘവും ചേർന്നതെന്ന് അദ്ദേഹം സ്വന്തം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തുന്നു. ഈ മത്സരത്തിൽ ജയം മഞ്ജുവിനാണോ ദിലീപിനാണോ എന്നും പല്ലിശേരി പറയുന്നു. പല വിവാദങ്ങൾക്കും തിരികൊളുത്തുന്ന ഈ സംഭവത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...
ദിലീപിന്റെ ദേ പുട്ട് തിരുവനന്തപുരം, അബുദാബി എന്നിങ്ങനെ പല ശ്രംഖലകളായി വ്യാപിച്ചികൊണ്ടിരിക്കുകയാണ്. ഇതിനയായി ചാരപണികൾ വശമുള്ള ദിലീപിന്റെ അടുത്ത സുഹൃത്തുക്ക വിദേശത്തേയ്ക്ക് ദിലീപ് അയച്ചുകഴിഞ്ഞു. അതൊരു ഭാഗത്ത് നിൽക്കുമ്പോൾ തന്നെ മഞ്ജുവാര്യർ അഭിനയത്തോടൊപ്പം ബിസിനസ് രംഗത്തേക്കും കടന്നിരിക്കുന്നു. ഈ അടുത്തകാലത്തായി ഇരുവർക്കുമിടയിൽ ഒരു മത്സരം തന്നെ സജീവമായതായി പല്ലിശേരി പറയുന്നു.
മുമ്പ് ശാന്തമായി ഒഴുകിരുന്ന നദികളെപോലെ കണ്ടിരുന്ന ഇരുവരും തമ്മിൽ മത്സരം തുടങ്ങി. എല്ലാം പെട്ടെന്ന് മാറി മറിഞ്ഞു. മഞ്ജുവിനെ കുറ്റപ്പെടുത്താതിരുന്ന ദിലീപ് മഞ്ജുവിനെ കുറ്റപ്പെടുത്തുന്നു. ദിലീപിനെക്കുറിച്ച് കുറ്റംപറയാതിരുന്ന മഞ്ജു കുറ്റപെടുത്താൻ തുടങ്ങിയതായി, മഞ്ജുവിന്റെ അടുത്ത വൃത്തങ്ങളും അടക്കം പറയാൻ തുടങ്ങി. ഇരുവരും ഓണം അടിച്ചുപൊളിച്ചെങ്കിലും കൂടുതൽ ശ്രദ്ധ ബിസിനസുകളിലേയ്ക്ക് തിരിച്ചുകഴിഞ്ഞു. ശരിക്കും പറഞ്ഞാൽ മഞ്ജു വാര്യരും ദിലീപും ഏറ്റുമുട്ടൽ തുടങ്ങിക്കഴിഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിൽ ഒളിഞ്ഞും തെളിഞ്ഞും, പതുക്കെയും ഉറക്കെയും നീക്കിയിരുന്നു കരുക്കൾ ഇപ്പോൾ നേരിട്ട് ആക്രമിക്കുന്നു. ഇരുവരുടെയും നേരിട്ടുള്ള ആക്രമണത്തിന് ശക്തി കൂടിയതായി പല്ലിശേരി പറയുന്നു. സാക്ഷികളായ പലരെയും ദിലീപ് വിലക്കെടുത്തപ്പോൾ അതിനെ പൊളിച്ചടുക്കാനാണ് മഞ്ജുവും സംഘവും ചേർന്നത്. ഈ അടുത്ത കാലത്തായി മഞ്ജു നിർമ്മിച്ച ചിത്രങ്ങളും വരാൻ തുടങ്ങി.
അങ്ങനെ നിർമ്മാണ മേഖലയിലും പരസ്യ മേഖലയിലും മഞ്ജു കടന്നപ്പോൾ ചില സ്ത്രീ സുഹൃത്തുക്കൾ ചോദിക്കാൻ തുടങ്ങി എന്തുകൊണ്ട് ഒരു ഹോട്ടൽ ശ്രംഖലയിലേയ്ക്ക് കടന്നുകൂടാ? ടൂറിസത്തിന് സാധ്യതയുള്ള നമ്മുടെ നാട്ടിൽ മഞ്ജുവാര്യരുടെ ഹോട്ടലിന് ചില പ്രത്യേകതകൾ ഉണ്ടായിരിക്കും. എന്നാൽ പിന്നെ അതിന് ശ്രമിച്ചുകൂടേ? പക്ഷെ അത് ദേ പുട്ടിന് പകരമല്ല! അതിന് മുകളിൽ നിൽക്കുന്ന ബിസിനസാണ് ഉദ്ദേശിക്കുന്നതെന്ന് പല്ലിശേരി പറയുന്നു.
പക്ഷെ ഇതിനിടയിൽ ആരും അറിയാതെ പോയ ഒരു കഥാപാത്രം നടി ആക്രമിക്കപ്പെട്ട കേസിൽ കടന്നുവന്നിട്ടുണ്ട്. വിദേശത്ത് താമസമാക്കിയ മലയാളത്തിൽ അറിയപ്പെട്ടിരുന്ന ഒരു പ്രമുഖ നടിയെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാൻ അന്വേഷണസംഘം വളരെ അധികം കഷ്ടപ്പെടുന്നുണ്ട്. പക്ഷെ അവരുടെ വ്യക്തി സ്വാധീനവും, രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് അതിൽ നിന്നെല്ലാം വഴുതിമാറിക്കൊണ്ടിരിക്കുകയാണ്.
എന്നാൽ ഓണത്തിന് ആ നടി നാട്ടിൽ വരുമെന്നും, വന്നാൽ അവരെ ചോദ്യം ചെയ്യാമെന്നും കരുതിയിരിക്കെ, അപ്രതീക്ഷിതമായി ആ നടിയോട് നാട്ടിൽ എത്തിയാൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്താതെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുക്കുമെന്നും, എല്ലാം കിളി കിളിപോലെ പറയിപ്പിക്കുമെന്നും ഒറ്റിക്കൊടുത്തു. ഇത് ദിലീപോ, ദിലീപുമായി അടുപ്പമുള്ള വൃത്തങ്ങളോ ആണെന്ന് പല്ലിശേരി പറയുന്നു.
എന്നാൽ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ച് നടി നാട്ടിൽ എത്തുകയും ഓണമുണ്ട് ലാവിഷായി തിരികെ പോയെന്നും അദ്ദേഹം പറയുന്നു. എല്ലാം മൂക്കിന് താഴെയാണ് നടന്നതെന്നും, നടി ആക്രമിക്കപ്പെട്ട കേസിൽ പല ചോദ്യങ്ങൾക്കുള്ള ഉത്തരവും ഈ പ്രമുഖ നടി പറയാൻ ബാധ്യസ്ഥയാണെന്നും പല്ലിശേരി ചൂണ്ടിക്കാട്ടുന്നു. ഈ നടിയെക്കുറിച്ച് സൂചന നൽകിയത് മഞ്ജുവിന്റെ ക്യാമ്പിൽ നിന്നാണെന്ന് അദ്ദേഹം പറയുന്നു.
പലരും മൂടിവച്ച പല രഹസ്യങ്ങളും തുറന്ന് പറയാൻ തുടങ്ങുകയാണെന്നും, അങ്ങനെ മൂടിവച്ചിട്ട് പോലും ദിലീപും സംഘവും അവർക്കെതിരെ ആക്രമണം നടത്തുകയാണ്. സ്വന്തം ഇമേജ് തകരുമെന്ന് പലർക്കും ഉറപ്പ് ഉണ്ടായിട്ട് തന്നെയാണ് മഞ്ജുവും സംഘവും ദിലീപുമായി അടുപ്പമുള്ള പല നടികളെക്കുറിച്ച് പറയാനുള്ള അവസരം ഉണ്ടാക്കിയത്. അത് ഇന്നല്ലെങ്കിൽ നാളെ, അതുമല്ലെങ്കിൽ ഈ കേസ് അവസാനിക്കുമ്പോൾ മനസിലാകുമെന്ന് പല്ലിശേരി കൂട്ടിച്ചേർക്കുന്നു.
https://www.facebook.com/Malayalivartha