സിനിമാലോകത്തെ അടക്കം ഞെട്ടിച്ച് ആ വാർത്ത പുറത്ത്! കാവ്യയുടെ സമ്മതത്തോടെ ദിലീപും, മഞ്ജു വാര്യരും ഒന്നിക്കുന്നു:- എല്ലാത്തിനും പിന്നിൽ അമേരിക്കയിലെ ഇരുവരുടെയും ഉറ്റ സുഹൃത്തുക്കൾ:- പൂർണ മനസോടെ ദിലീപ് സമ്മതം മൂളിയപ്പോൾ മഞ്ജുവാര്യർ പറഞ്ഞത് ഇങ്ങനെ... ഇത് മറ്റൊരു ലക്ഷ്യമോ?

ദിലീപും മഞ്ജു വാര്യരും നായകനും നായികയുമായി പുതിയ ചിത്രം വരുകയാണെന്ന് പല്ലിശേരി. കാരണം സിനിമയിൽ വ്യക്തി വൈരാഗ്യം ഇല്ല. മഞ്ജു മാർക്കറ്റുള്ള നടിയാണ്. ദിലീപ് മോശമല്ലാത്ത മാർക്കറ്റുള്ള നായക നടനും. ഒരു മാർക്കറ്റും ഇല്ലാതിരുന്ന സമയത്താണ് ദിലീപും മഞ്ജു വാര്യരും നായകനും നായികയുമായി സല്ലാപത്തിൽ എത്തിയത്. അത് തികച്ചും യാദൃശ്ചികം ആയിരുന്നു.
കാരണം അതിൽ അഭിനയിക്കാനിരുന്നത് മറ്റു രണ്ടു താരങ്ങളായിരുന്നു. അങ്ങനെയുള്ള സിനിമാലോകത്ത് കഴിഞ്ഞ അഞ്ചര വർഷമായി നടി ആക്രമിക്കപ്പെട്ട കേസിനെ തുടർന്ന് സംഘർഷഭരിതമായിരുന്ന ഇരുവരെയും വച്ച് ഒടുവിൽ ആ സിനിമ എത്തുന്നു. ഒരിക്കലും നടക്കില്ല എന്ന് വിധയെഴുതരുതെന്നും പല്ലിശേരി പറയുന്നു.
രൂക്ഷമായ പ്രശ്നങ്ങൾ പേറി നടക്കുന്നവരാണ് മഞ്ജു വാര്യരും ദിലീപും ഇപ്പോൾ. ഇപ്പോഴത്തെ ചൂടുള്ള വാർത്തയും ഇവർ തന്നെയാണ്. അതിനിടയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നു എന്ന വാർത്ത പുറത്ത് വരുന്നത്. നടി ആക്രമിക്കപ്പെട്ട കേസിന് ശേഷം ദിലീപിന് സിനിമകൾ കുറവായിരുന്നു. അതിൽ ചില സിനിമകൾ പരാജയപ്പെട്ടു. മലയാള സിനിമയിൽ നിന്ന് ദിലീപ് തുടച്ചുനീക്കപെട്ടു എന്ന വാർത്ത വരെ പരന്നു. അതിനടയിൽ ഒട്ടുമിക്ക സിനിമകളിൽ മഞ്ജു വാര്യരും അഭിനയിച്ചു.
ചില സിനിമകൾ നിർമ്മിക്കുകയും, സംവിധാനം പഠിച്ചുകൊണ്ട് ഇരിക്കുകയാണ് താരം. ഭാവിയിൽ കരുതലോടെയാണ് സിനിമാലോകത്ത് ഇവർ നീങ്ങിക്കൊണ്ടിരിക്കുന്നത്. ദിലീപിനെ സംബന്ധിച്ച് പറയുന്നത് അഭിനയിക്കാൻ കഴിഞ്ഞില്ലെങ്കിൽ സിനിമകൾ നിർമ്മിക്കും. പ്രശസ്ത സംവിധായകൻ കമലിന്റെ സംവിധാന സഹായി കൂടെയായി നിന്ന പരിചയവും ദിലീപിന് ഉണ്ട്. പിന്നീട് വഴിമാറി സഞ്ചരിച്ചുകൊണ്ടു അഭിനയത്തിലേക്ക് എത്തപ്പെട്ട നടനാണ് ദിലീപ് എന്നും പല്ലിശേരി പറയുന്നു.
അത് തന്നെയാണ് മഞ്ജുവും പറയുന്നത്. ഒരു നടിക്ക് എത്രനാൾ സിനിമയിൽ നായികയായി അഭിനയിക്കാൻ പറ്റും എന്നുള്ള പരിധി തനിക്ക് അറിയാം. നടിമാരെ സംബന്ധിച്ചിടത്തോളം പുരുഷന്മാരേക്കാൾ പ്രായം കൂടും തോറും ചർമ്മത്തിലെ ചുളിവുകൾ ക്ലോസപ്പിൽ വരും എന്നത് സംബന്ധിച്ചുള്ള ബോധവും തനിക്ക് ഉണ്ട്. തനിക്ക് സംവിധായികയായോ നിർമ്മാതാവായോ പിന്നിടും നിൽകാനാകുമെന്ന് മഞ്ജുവാര്യർ വിഭാഗവും വ്യക്തമാക്കി കഴിഞ്ഞു.
ഈ രണ്ട് കൂട്ടരും തങ്ങളുടെ ഭാഗം വ്യക്തമാക്കിയപ്പോഴാണ് ഇവരുടെ അമേരിക്കയിലെ ചില സുഹൃത്തുക്കൾ ഇവർ ഒരുമിച്ച് അഭിനയിക്കേണ്ടതാണെന്നും, ജീവിതത്തിൽ ഒരുമിക്കില്ലെങ്കിലും , സല്ലാപം പോലെ വലിയ ക്യാൻവാസിൽ ഇരുവരെയും ഒരുമിപ്പിച്ച് ഒരു സിനിമ ചെയ്താൽ എന്തായിരിക്കും ഫലം എന്ന് ഒരു അഭിപ്രായ വോട്ടിങ്ങും നടത്തി. അവരാണ് പറഞ്ഞത് ദിലീപ് നായകനായാൽ മഞ്ജു നായിക ആയാൽ ശത്രുക്കൾപോലും ആ സിനിമ കാണാൻ എത്തുമെന്ന്. അതിൽ യാതൊരു സംശയവും ഇല്ലാ. വലിയ ഒരു ഹിറ്റ് സിനിമയാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ കിട്ടിയാൽ നല്ലതാണെന്നും പറഞ്ഞു.
അതിന്റെ അടിസ്ഥാനത്തിലാണ് അവർ നാട്ടിൽ എത്തുകയും ഇരുവരുമായും ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളോടു ഇതിനെ കുറിച്ച് സംസാരിക്കുകയും ചെയ്തത്. അവരുടെ ഐഡിയ കൊള്ളം. പക്ഷെ പെട്ടെന്ന് ഒരു ഉത്തരം പറയാനുള്ള മാനസിക അവസ്ഥയിലല്ല ദിലീപും മഞ്ജു വാര്യരെന്നും ഇരുവരുമായി സുഹൃത്തുക്കൾ പറയുന്നു. എന്തായാലും ഒറ്റ പ്രാവശ്യം ഇരുവരും സംസാരിച്ചു.
ഞാൻ ഒരു നടൻ ആണ് . ഞാൻ ഒരു കലാകാരനായി ഇരിക്കുന്നിടത്തോളം ഒരിക്കലും നോ പറയില്ലെന്ന് ദിലീപ് പറയുന്നു. അതേ സമയം മഞ്ജുവാര്യർ സമ്മതം മൂളിയെന്നും മൂളിയില്ലെന്നും പറയപ്പെടുന്നു. ഇനി എന്തൊക്കെ തന്നെ വന്നാലും ശരി ഇവരെ ഒരുമിപ്പിച്ച് സിനിമ ചെയ്യും എന്ന വാശിയിലാണ് അമേരിക്കയിലെ ഏതാനും സുഹൃത്തുക്കൾ എന്ന് പറയുന്നു. കൂടാതെ അടുത്ത വർഷം ജനുവരിയിൽ ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും എന്നും വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha