Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

സംസാരിക്കാനുള്ള ബുദ്ധിമുട്ടും ശബ്ദത്തിലെ വ്യത്യാസവും കണ്ട് നടത്തിയ പരിശോധനയിൽ രോഗാവസ്ഥ കണ്ടെത്തി: ശസ്ത്രകിയ കഴിഞ്ഞ താരകല്യാണിന്റെ ഇപ്പോഴത്തെ അവസ്ഥ പുറത്ത് വിട്ട് മകൾ സൗഭാഗ്യ

17 SEPTEMBER 2022 02:53 PM IST
മലയാളി വാര്‍ത്ത

സംസാരിക്കാനുള്ള ബുദ്ധിമുട്ടും ശബ്ദത്തിലെ വ്യത്യാസവും കണ്ടു നടത്തിയ പരിശോധനയിലാണ് നടി താര കല്യാണിന് തൈറോയിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് താരത്തെ ഇക്കഴിഞ്ഞ ബുധനാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിരുന്നു. അമ്മയ്ക്ക് ഒരു സർജറി ആവശ്യമായി വന്നിരിക്കുന്നുവെന്നും അതിന് എല്ലാവരുടെയും പ്രാർത്ഥന വേണമെന്നും അഭ്യർത്ഥിച്ച് മകൾ സൗഭാഗ്യ വീഡിയോ ചെയ്തതോടെയാണ് താരയുടെ അസുഖവിവരം പുറത്തായത്. ഇതിന് പിന്നാലെ ആശുപത്രിയില്‍ നിന്നുള്ള വിവരങ്ങള്‍ അറിയാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ. ഒടുവില്‍ താരകല്യാണിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പറഞ്ഞ് സൗഭാഗ്യ രംഗത്തെത്തി. യൂട്യൂബ് വിഡിയോയിലൂടെയാണ് ആശുപത്രി വിശേഷങ്ങൾ സൗഭാഗ്യ പങ്കുവച്ചത്.


ഓപ്പറേഷൻ തിയറ്ററിൽ നിന്നുള്ള താരയുടെ ചിത്രം സൗഭാഗ്യ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയിരുന്നു. ഈ പോസ്റ്റിലൂടെയാണ് താരയുടെ സർജറി വിവരം എല്ലാവരും അറിഞ്ഞത്. ഇതറിഞ്ഞ ഉടൻ തന്നെ താരയ്ക്ക് എന്താണ് അസുഖമെന്നും എന്തിനാണ് സർജറിയെന്നും നിരവധി പേർ അന്വേഷിക്കുകയും ചെയ്തിരുന്നു. ആശുപത്രിയിൽ പ്രവേശിക്കുന്നതു മുതൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതു വരെയുള്ള കാര്യങ്ങൾ വീഡിയോയിലൂടെ താരം പങ്കുവച്ചിട്ടുണ്ട്. സംസാരിക്കാനുള്ള ബുദ്ധിമുട്ടും ശബ്ദത്തിലെ വ്യത്യാസവും കണ്ടു നടത്തിയ പരിശോധനയിലാണ് തൈറോയ്ഡ് കണ്ടെത്തിയതെന്ന് അമ്മ സുബലക്ഷ്മി വീഡിയോയില്‍ പറയുന്നു.

രാവിലെ 8.30ന് ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോയെങ്കിലും വൈകിട്ട് ഏഴ് ആയപ്പോഴാണ് ശസ്ത്രക്രിയ എല്ലാം പൂർത്തിയായത്. അത്രയും സങ്കീർണമായ ഒരു ശസ്ത്രക്രിയായിരുന്നെന്നും സൗഭാഗ്യ പറയുന്നു. പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിക്കാനും കുടുംബം മറന്നില്ല. അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും എല്ലാവരുടെയും പ്രാര്‍ഥന ഉണ്ടാവണമെന്നും മാത്രമാണ് സൗഭാഗ്യ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ നടിയ്ക്ക് എന്താണ് സംഭവിച്ചതെന്നോ എന്തിനാണ് ഓപ്പറേഷന്‍ ചെയ്യുന്നതെന്നോ ഉള്ള കാര്യം വ്യക്തമായില്ല.

 

നടിയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകളില്‍ ഭൂരിഭാഗവും ഇക്കാര്യം ചോദിച്ച് കൊണ്ടാണ്. അങ്ങനെയിരിക്കുമ്പോഴാണ് സൗഭാഗ്യ തന്നെ പുതിയ വിശേഷം പറഞ്ഞ് എത്തിയത്. ഓപ്പറേഷന് ശേഷം ബെഡില്‍ കിടക്കുന്ന താര കല്യാണിന്റെ ഫോട്ടോയാണ് സൗഭാഗ്യ പുറത്ത് വിട്ടിരിക്കുന്നത്. മയങ്ങി കിടക്കുകയാണെങ്കിലും അടുത്ത് സൗഭാഗ്യയുടെ മകള്‍ സുദര്‍ശനയെയും കാണാം. 'നിങ്ങളുടെ എല്ലാവരുടെയും ആത്മാര്‍ഥമായ പ്രാര്‍ഥനയ്ക്ക് നന്ദി' എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി സൗഭാഗ്യ കുറിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (1 hour ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (1 hour ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (1 hour ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (2 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (2 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (2 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (2 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (2 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (2 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (5 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (6 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (6 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (6 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (6 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (7 hours ago)

Malayali Vartha Recommends