രാഹുൽ ഗാന്ധിക്ക് ഇഷ്ടം ഇറാനിയന്‍ സിനിമകൾ, താന്‍ അഭിനയിച്ച ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും അത് അയച്ചുതരണമെന്നും അഭ്യര്‍ഥിച്ചു, ശരിക്കും മനസ്സുതുറന്ന് സംസാരിക്കാന്‍ പറ്റിയ ഒരു കൂട്ടുകാരനെയാണ് എനിക്ക് രാഹുലില്‍ കാണാന്‍ കഴിഞ്ഞത്, ഭാരത് ജോഡോ യാത്രക്കിടെ നടന്‍ വിനു മോഹനുമായി മനസ് തുറന്ന് രാഹുൽ ഗാന്ധി...!

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളതത്തിൽ പുരോഗമിക്കുകാണ്. യാത്രയ്ക്കിടെ ഒപ്പംകൂടിയ നടന്‍ വിനു മോഹനുമായി മനസ് തുറന്നിരിക്കുകയാണ് അദ്ദേഹം. ഒരു നടന്‍ എന്നനിലയില്‍ പരിചയപ്പെട്ടപ്പോഴാണ് രാഹുല്‍ മനസ്സുതുറന്നത്. ഇംഗ്ലീഷ് സിനിമകള്‍ കാണാറുണ്ടെങ്കിലും ഏറ്റവും ഇഷ്ടം ഇറാനിയന്‍ സിനിമകളാണെന്നാണ് രാഹുല്‍ഗാന്ധി പറഞ്ഞത്.
ഇറാനിയന്‍ സിനിമകളുടെ ബൗദ്ധികമായുള്ള ഔന്നത്യവും വേറിട്ട രീതിയുമാണ് ഇഷ്ടംകൂടാന്‍ കാരണമെന്ന് രാഹുല്‍ പറഞ്ഞതായി വിനു മോഹന്‍ പറയുന്നു. താന്‍ അഭിനയിച്ച ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും അത് അയച്ചുതരണമെന്നും രാഹുല്‍ വിനുവിനോട് അഭ്യര്‍ഥിച്ചു. തന്റെ മുത്തച്ഛനായ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ ഇന്ദിരാഗാന്ധിയില്‍നിന്നാണ് ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങിയതെന്നു പറഞ്ഞപ്പോള്‍ രാഹുലിനുണ്ടായ സന്തോഷം ഏറെയായിരുന്നു.
കണ്ടല്‍ക്കാടുകളുടെ പുനരുജ്ജീവനം, തെരുവില്‍ അലയുന്നവരുടെ പുനരധിവാസം എന്നിവയില്‍ ഇടപെടുന്ന കാര്യവും രാഹുലിനോടു സംസാരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ല. ഏറെ അടുപ്പമുള്ള രമേശ് ചെന്നിത്തല എം.എല്‍.എ. ക്ഷണിച്ചതുകൊണ്ടാണ് രാഹുലുമായി സംസാരിക്കാന്‍ കഴിഞ്ഞത്. ശരിക്കും മനസ്സുതുറന്ന് സംസാരിക്കാന്‍ പറ്റിയ ഒരു കൂട്ടുകാരനെയാണ് തനിക്കു രാഹുലില്‍ കാണാന്‍കഴിഞ്ഞതെന്ന് വിനു മോഹന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























