കാവ്യയുടെ 38-ാം ജന്മദിനം ആഘോഷമാക്കി ദിലീപ്: വമ്പൻ സർപ്രൈസ് ഒരുക്കി മീനാക്ഷിയും, മഹാലക്ഷ്മിയും

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് കാവ്യ മാധവന്‍. യൂത്തും കുടുംബ പ്രേക്ഷകരും നടിയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. സിനിമയിൽ സജീവമല്ലെങ്കിലും കാവ്യയ്ക്ക് ഇപ്പോഴും ആരാധകർക്ക് കുറവൊന്നുമല്ല. ദിലീപിനൊപ്പമുള്ള നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. താരം തന്റെ 38-ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. മീനാക്ഷിയും, ദിലീപും ചേർന്ന് കാവ്യക്ക് ഒരുക്കുന്നത് വമ്പൻ സർപ്രൈസുകളാണ്. അടുത്ത മാസം മകൾ മഹാലക്ഷ്മിയുടെ പിറന്നാളും താരകുടുംബം ആഘോഷിക്കാൻ ഇരിക്കുകയാണ്. പത്മസരോവരത്തിൽ ഇതിനായി ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. താരത്തിന് ഫാൻസ് പേജുകളിലടക്കം പിറന്നാൾ ആശംസകൾ ആരാധകർ നേർന്നു.
1991ൽ പുറത്ത് വന്ന കമൽ ചിത്രമായ പൂക്കാലം വരവായിലൂടെയാണ് കാവ്യ വെള്ളിത്തിരയിൽ എത്തിയത്. ബാലതാരമായി അരങ്ങേറ്റം കുറിച്ച നടി പിന്നീട് സിനിമയിൽ സജീവമാവുകയായിരുന്നു. നിരവധി ചിത്രങ്ങളിൽ നടി ബാലതാരമായി പ്രത്യക്ഷപ്പെട്ടിരുന്നു. 1996 ൽ പുറത്ത് ഇറങ്ങിയ അഴകിയ രാവണൻ എന്ന ചിത്രമായിരുന്നു നടിയുടെ കരിയറിൽ വഴിത്തിരവായത്. ചിത്രത്തിൽ ഭാനു പ്രിയയുടെ കുട്ടിക്കാലമായിരുന്നു കാവ്യ അവതരിപ്പിച്ചത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പിന്നീട്1999 ൽ പുറത്ത് വന്ന ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ നായികയായി ചുവട് വയ്ക്കുകയായിരുന്നു. ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച കാവ്യ പിന്നീട് നടന്റ ഭാഗ്യനായികയായി മാറുകയായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഈ കോമ്പോയിൽ പിറന്നത്. കാവ്യയുടെ അവസാന ചിത്രവും ദിലീപിനോടൊപ്പമായിരുന്നു.
സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടി വിവാഹിതയാവുന്നത്. നിഷാൽ ചന്ദ്രയായിരുന്നു ആദ്യ ഭർത്താവ്. മലയാള സിനിമാ ലോകം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്. എന്നാൽ ഈ ബന്ധം അധികം നാൾ നീണ്ടുനിന്നിരുന്നില്ല. 2009 ൽ വിവാഹിതരായ ഇവർ 2011ൽ വേർപിരിയുകയായിരുന്നു. ശേഷം നടി വീണ്ടും സിനിമയിൽ സജീവമാവുകയായിരുന്നു. പിന്നീട് 2016 ൽ നടൻ ദീലീപ് കാവ്യയെ വിവാഹം കഴിക്കുകയായിരുന്നു.
മഞ്ജു വാര്യരുമായുള്ള വിവാഹ മോചനത്തിന് ശേഷമായിരുന്നു കാവ്യയെ കല്യാണം കഴിക്കുന്നത്. ദിലീപിനോടൊപ്പമായിരുന്നു മകൾ മീനാക്ഷിയും. 2018 ൽ കാവ്യ- ദിലീപ് ദമ്പതികൾക്ക് മഹാലക്ഷ്മി ജനിക്കുന്നത്. ഒക്ടോബർ 19 നായിരുന്നു മകൾ ജനിച്ചത്. കുഞ്ഞിന്റെ ചിത്രം താരങ്ങൾ അധികം പുറത്ത് വിടാറില്ല. ഓണത്തിന് മക്കൾക്കൊപ്പമുള്ള ചിത്രം ദിലീപ് പങ്കുവെച്ചിരുന്നു.
https://www.facebook.com/Malayalivartha
























