Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

മരിക്കുന്നതിന് മുമ്പ് രശ്മിയുടെ ആ ആഗ്രഹം നടന്നു: കണ്ണടച്ച് തുറക്കുന്നതിന് മുന്നേ രശ്മി യാത്രയായി: യാതൊരു രോഗ ലക്ഷണങ്ങളും ഇല്ലാതെ, രശ്മി പോലും മനസ്സിലാക്കുന്നതിന് മുന്നേ... എനിക്ക് അത് ഓർക്കാൻകൂടി വയ്യ! സീരിയൽ നടി രശ്മിയുടെ മരണവാർത്ത കേട്ട് വികാരഭാരതയായി നടി സീമ ജി നായർ

19 SEPTEMBER 2022 04:38 PM IST
മലയാളി വാര്‍ത്ത

സ്വന്തം സുജാതയിലെ സാറാമ്മയെ അവതരിപ്പിച്ച് മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് രശ്മി. ഇപ്പോഴിതാ രശ്മിയുടെ വേര്‍പാടിനെ കുറിച്ച് അറിഞ്ഞ നിമിഷത്തെ പറ്റി പറഞ്ഞ് എത്തിയിരിക്കുകയാണ് നടി സീമ ജി നായർ. രശ്മിയുടെ വിയോഗത്തിന് ശേഷമാണ് അസുഖത്തെ കുറിച്ച് താനറിഞ്ഞതെന്നാണ് സീമ പറയുന്നത്. 'ഇന്നലെ രാത്രി ഏകദേശം 11.30 ആയപ്പോള്‍ ദേവികയുടെ മെസ്സേജ് വന്നു.. ചേച്ചീ, ഈ ചേച്ചിക്ക് എന്തു പറ്റിയെന്ന് ചോദിച്ചു.

ഷൂട്ട് കഴിഞ്ഞ് റൂമില്‍ എത്തിയതേ ഉണ്ടായിരുന്നുള്ളു. ഞാന്‍ പറഞ്ഞു എനിക്കൊന്നും അറിയില്ലയെന്ന്. ദേവിക പറഞ്ഞു കിഷോറേട്ടന്റെ (കിഷോര്‍ സത്യ) ഫേസ്ബുക്ക് പോസ്റ്റ് വന്നെന്ന്. അപ്പോള്‍ 11.45 ആയിരുന്നു. രാത്രി വൈകിയെങ്കിലും അപ്പോള്‍ തന്നെ കിഷോറിനെ വിളിച്ചു. കേട്ടത് സത്യം ആവരുതേയെന്ന്'.അങ്ങനെ ഒരു മറുപടി അപ്പുറത്തു നിന്നും വരുമെന്ന് കരുതി. നിരാശയും ദു:ഖവും ആയിരുന്നു ഫലം.

കഴിഞ്ഞ ദിവസം ഓണത്തിന്റെ ഷൂട്ടും കഴിഞ്ഞ് വളരെ സന്തോഷത്തോടെ വിദേശത്ത് നിന്ന് വരുന്ന ബന്ധുവിനെ കാണാന്‍ തിരുവനന്തപുരത്ത് പോയ രശ്മിക്ക് ചില അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോയി. ചില സംശയത്തെ തുടര്‍ന്ന് ആര്‍സിസി യിലേക്ക് റഫര്‍ ചെയ്യുകയും അവിടുന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

രോഗം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിയിരുന്നു. കണ്ണടച്ച് തുറക്കുന്നതിന് മുന്നേ രശ്മി യാത്രയായി. യാതൊരു രോഗ ലക്ഷണങ്ങളും ഇല്ലാതെ രശ്മി പോലും മനസ്സിലാക്കുന്നതിന് മുന്നേ. എനിക്കു വിശ്വസിക്കാന്‍ പറ്റിയില്ല. എനിക്കെന്നല്ല ആര്‍ക്കും. കുറച്ചു നാള്‍ മുന്നേ സ്വന്തം സുജാത സീരിയലിന്റെ സെറ്റില്‍ ഒരു ഫങ്ങ്ഷന്‍ ഉണ്ടായിരുന്നു. അതിന് വേണ്ടി എനിക്ക് പോകേണ്ടി വന്നു. അന്ന് രശ്മി എന്റെയടുത്തു വന്ന് എന്നെ ഒരുപാടിഷ്ടം ആണെന്നും കാണാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പറഞ്ഞു.

കുറെ ഫോട്ടോസും എടുത്തു. കുറെ സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു അവര്‍ക്ക്. പക്ഷെ വിധി വൈപരീത്യം ഇത്രയും ചെറുപ്പത്തില്‍ സ്വപ്നങ്ങള്‍ ബാക്കി വെച്ച് അസുഖം ഉള്ളില്‍ ഉണ്ടായിരുന്നതിന്റെ ഒരു സൂചന പോലും ഇല്ലാതെ യാത്രയാവുമ്പോള്‍ രശ്മിയുടെ കുടുംബത്തിന്റെ കാര്യം എനിക്കോര്‍ക്കാന്‍ കൂടി പറ്റുന്നില്ല.


ഒന്നിനും ഗ്യാരണ്ടി ഇല്ലാത്ത ഈ ജീവിതത്തില്‍ ഉള്ള സമയം സന്തോഷത്തോടെ ജീവിക്കു എന്ന് മാത്രമേ പറയാനുള്ളു. ഇന്നലെ കിട്ടിയ ഷോക്കില്‍ നിന്നും ഇപ്പോളും ഞാന്‍ മുക്തി നേടിയിട്ടില്ല. വിട എന്ന് മാത്രമേ ഇപ്പോള്‍ പറയാന്‍ പറ്റുന്നുള്ളു..എന്നായിരുന്നു സീമ പറഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (22 minutes ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (24 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (53 minutes ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (1 hour ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (1 hour ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (1 hour ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (1 hour ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (1 hour ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (2 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (4 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (5 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (5 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (5 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (6 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (7 hours ago)

Malayali Vartha Recommends