ഉറ്റ സുഹൃത്ത് നമിതയുടെ പിറന്നാളിന് വിഷ് ചെയ്യാൻ മീനാക്ഷി മറന്നില്ല: രണ്ടാനമ്മ കാവ്യയുടെ പിറന്നാൾ മീനാക്ഷി മറന്നതോ, അതോ മനഃപൂർവ്വമോ? ഫാൻസ് പേജുകളിൽ ചോദ്യങ്ങളുമായി ആരാധകർ

ഇന്ന് മുപ്പത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുന്ന കാവ്യാ മാധവന് ചുരുക്കം ചില സെലിബ്രിറ്റീസ് മാത്രമേ പിറന്നാൾ ആശംസകൾ നേർന്നിരുന്നുള്ളു. ഓരോരുത്തരുടെയും പിറന്നാള്‍ ആഘോഷം ഒരു പോസ്റ്റില്‍ ആഘോഷമാക്കുന്ന ഉറ്റ സുഹൃത്തുക്കള്‍ പോലും കാവ്യയ്ക്ക് ഒരു പിറന്നാള്‍ ആശംസ അറിയിച്ച് പോസ്റ്റ് പങ്കുവയ്ക്കുന്നതായി കണ്ടില്ല. സിനിമയില്‍ നിന്ന് വിട്ടു നിന്നതോടെ കാവ്യയെ ആരാധകര്‍ മറന്നോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. നടൻ ഉണ്ണി മുകുന്ദൻ കാവ്യക്ക് പിറന്നാൾ ആശംസകൾ നേർന്ന് പങ്കുവച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
മീനാക്ഷിയോ ദിലീപോ കാവ്യയ്ക്ക് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ എത്തിയില്ല എന്നതും കാവ്യ ഫാന്‍സ് നിരീക്ഷിച്ചിട്ടുണ്ട്. അതേ സമയം ഇന്ന് തന്നെയാണ് നടി നമിതയുടെയും പിറന്നാള്‍. അടുത്ത കൂട്ടുകാരിയായ നമിതയുടെ പിറന്നാളിന് ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവയ്ക്കാന്‍ മീനാക്ഷി മറന്നിട്ടില്ല.
കാവ്യയുടെ കഴിഞ്ഞ ജന്മദിനത്തില്‍ മീനാക്ഷി പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായിരുന്നു. കാവ്യയ്ക്ക് ഒപ്പം ചിരി അടക്കി പിടിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ ആണ് പങ്കുവച്ചത്. 'ഹാപ്പി ബേര്‍ത്ത് ഡേ.. ഐ ലവ് യു' എന്നായിരുന്നു ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍. അതേ സമയം ഇത്തവണത്തെ ഓണത്തിന് കാവ്യയ്ക്കും ദിലീപിനും മഹാലക്ഷ്മിയ്ക്കും ഒപ്പമുള്ള മീനാക്ഷിയുടെ വൈറലായിരുന്നു.
https://www.facebook.com/Malayalivartha
























