ആർക്കോ വേണ്ടി പേരിന് ഒരു ചടങ്ങ് നടത്തി മീനാക്ഷി: പത്മസരോവരത്തിൽ പൊട്ടലും ചീറ്റലും:- ദിലീപിന്റെ മനഃസമാധാനം പോയിക്കിട്ടി... കാവ്യയുമായി മീനാക്ഷി അകന്നെന്ന് അവർ- തെളിവുകൾ പുറത്ത്

മുപ്പത്തിയെട്ടാം പിറന്നാളാഘോഷിച്ച കാവ്യയെ ദിലീപ് മറന്നോ എന്ന് ആരാധകർ. കാവ്യയ്ക്ക് ഒരു ആശംസ നേർന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റ് പോലും പങ്കുവച്ചില്ലെന്നതാണ് ആരാധകരുടെ പരാതി. സ്വന്തം കൂട്ടുകാരിയുടെയും അമ്മ കാവ്യയുടെയും പിറന്നാൾ ഒരേ ദിവസം തന്നെയാണ്. അത് മീനാക്ഷിക്ക് ഒരിക്കലും മറക്കാനും കഴിയില്ല. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ചിത്രങ്ങൾ പുറത്ത് വിട്ട് ആരാധകരുമായി സന്തോഷം പങ്കുവയ്ക്കുന്ന താരപുത്രി പതിവിന് വിപരീതമായായിരുന്നു പലതും ചെയ്തത്.
പ്രിയപ്പെട്ടവളെ എന്ന പോസ്റ്റിൽ നമിതയ്ക്ക് ആശംസ നേർന്ന് മീനാക്ഷി ചിത്രങ്ങൾ പങ്കുവച്ചെങ്കിലും, ആദ്യമൊന്നും കാവ്യയുടെ പിറന്നാൾ ആശംസിക്കുകയോ, ചിത്രങ്ങൾ പങ്കുവയ്ക്കുകയോ ചെയ്തിരുന്നില്ല. രാത്രിയോടെ കാവ്യയുമൊത്തുള്ള പഴയകാല ചിത്രമായിരുന്നു മീനാക്ഷി പങ്കുവച്ചത്. ഒരു ഹൃദയത്തിന്റെ ചിഹ്നം മാത്രമായിരുന്നു മീനാക്ഷി കൂട്ടിച്ചേർത്തത്. അതേ സമയം ആരും കാണാത്ത നമിതയുമായുള്ള പുത്തൻ ചിത്രങ്ങളും വിഡിയോകളും മീനാക്ഷി പുറത്ത് വിടുകയും ചെയ്തു.
ഇക്കാരണങ്ങൾ കൊണ്ടുതന്നെ കാവ്യയുടെ മീനാക്ഷി അകൽച്ചയിലാണെന്ന് സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറയുന്നു. എപ്പോഴോ എടുത്ത കാവ്യയുമായുള്ള ചിത്രം മീനാക്ഷി ആർക്കോ വേണ്ടി, ഒരു ചടങ്ങിന്റെ പേരിൽ പോസ്റ്റ് ചെയ്തതാണെന്ന് ആരാധകർ പറയുന്നു. എന്തുകൊണ്ടാണ് മീനാക്ഷി ഇങ്ങനെ ചെയ്തതെന്ന് കമന്റുകൾ നിറയാൻ തുടങ്ങിയതോടെ കമന്റ് ബോക്സ് ഓഫാക്കിയായിരുന്നു താരപുത്രി പ്രതികരിച്ചത്. കാവ്യയുമായുള്ള സ്നേഹം ഒറ്റ ചിത്രത്തിലൂടെ മീനാക്ഷി പങ്കുവച്ചുവെന്ന് പറയുമ്പോൾ മറ്റൊരു കൂട്ടർ ഇതിൽ നിന്ന് തന്നെ ഇരുവരുമായുള്ള അകൽച്ച വ്യക്തമാണെന്ന് സമർത്ഥിക്കുന്നു.
ചിത്രം ലൈക്ക് ചെയ്തു സിനിമാസീരിയൽ താരങ്ങൾ എത്തിയിരുന്നു. നേരത്തെയും കാവ്യയുമായുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ മീനാക്ഷി കമന്റ് ബോക്സ് ഓഫ് ചെയ്യാറുണ്ട്. നടി ആക്രമിക്കപ്പെട്ട കേസ് നടക്കുന്നതുകൊണ്ടുതന്നെ താരത്തിനെതിരെ കമന്റുകളുമായി പലരും എത്താറുണ്ട്. ഒരു പ്രശസ്ത മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട് ചിത്രങ്ങളിൽ ഒന്നാണ് മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
38-ാം ജന്മദിനം ആഘോഷിച്ച കാവ്യയ്ക്ക് വളരെ കുറച്ച് സഹപ്രവർത്തകരമാണ് ആശംസകൾ നേർന്നത്. സിനിമയിൽ സജീവമായിരുന്ന 25 വര്‍ഷങ്ങള്‍ കൊണ്ട് 73 ഓളം ചിത്രങ്ങളിലാണ് കാവ്യ അഭിനയിച്ചിട്ടുള്ളത്. 2009ൽ നിശാൽ ചന്ദ്രയുമായിട്ടായിരുന്നു കാവ്യയുടെ വിവാഹം. 2011ൽ ഇവർ വേര്‍പിരിഞ്ഞു. പിന്നീട് 2016ൽ ജനപ്രിയ നായകൻ ദിലീപിനെ വിവാഹം ചെയ്തു. ദിലീപും നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനവും പെട്ടെന്ന് കാവ്യയുമായുള്ള വിവാഹവുമൊക്കെ അക്കാലത്ത് ഏറെ ചര്‍ച്ചയായിരുന്നു.
https://www.facebook.com/Malayalivartha