സലിം കുമാറിന് ദേശീയ പുരസ്കാരം ലഭിച്ചപ്പോൾ ഒരു നടൻ പൊട്ടിത്തെറിച്ചു..വയലന്റ് ആയി...വളരെ മോശമായി സംസാരിച്ചു..

ആദാമിന്റെ മകൻ അബു എന്ന സിനിമയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരവും 2011 ൽ സലിം കുമാറിനാണ് ലഭിച്ചത് .സലിം കുമാറിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു ഇത്. നടന് ഗൗരവമുള്ളതും അഭിനയ പ്രാധാന്യമുള്ളതുമായ വേഷങ്ങൾ ലഭിച്ച് തുടങ്ങിയത് ഈ സിനിമയ്ക്ക് ശേഷമാണ്..
ഇപ്പോഴിതാ സലിം കുമാറിന് ദേശീയ പുരസ്കാരം ലഭിച്ചപ്പോൾ ഒരു നടൻ പൊട്ടിത്തെറിച്ചതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് ഇന്നസെന്റ്. ദേശീയ അവാർഡ് ലഭിക്കാത്തതിന്റെ ദേഷ്യമായിരുന്നു അതെന്നും ഇന്നസെന്റ് പറഞ്ഞു.
'എനിക്കിപ്പോഴും ഓർമ്മയുണ്ട്, ഞങ്ങൾ ഒരു ടൂർ പോയിരിക്കുകയാണ്, ഇന്ത്യക്ക് പുറത്താണ്. എന്റെ കൂടെ നടൻമാർ ഉണ്ടായിരുന്നു. അന്ന് സലിം കുമാറിന് നാഷണൽ അവാർഡ് കിട്ടി. കിട്ടിയ അന്ന് രാത്രി ആ നടൻ വയലന്റ് ആയി. എന്നോട് വളരെ മോശമായി സംസാരിച്ചു. രണ്ട് മൂന്ന് ദിവസം ആ കുഴപ്പം ഉണ്ടായിരുന്നു. ഞാനദ്ദേഹത്തെ കുറ്റം പറയുകയല്ല. കാരണം അയാൾ അസ്സലായിട്ട് അഭിനയിക്കാനറിയുന്ന ആളാണ്. ചില സമയങ്ങളിൽ ചില കുഴപ്പങ്ങൾ അങ്ങനെ വന്ന് പെടും'
സിനിമകളിൽ മിക്കവരും തന്റെ സിനിമ വിജയിക്കണമെന്നാണ് കരുതുകയെന്നും ഇന്നസെന്റ് പറഞ്ഞു. റാംജീറാവു സ്പീക്കിംഗ് ഇറങ്ങുന്ന സമയത്ത് മോഹൻലാലിന്റെ സിനിമയും ഇറങ്ങിയിരുന്നു. മോഹൻലാലിന്റെ സുഹൃത്ത് ആണെങ്കിലും അദ്ദേഹത്തിന്റെ സിനിമ വിജയിക്കട്ടെ, റാംജി റാവു സ്പീക്കിംഗ് അവിടെ നിൽക്കട്ടെ എന്ന് കരുതില്ലെന്നും ഇന്നസെന്റ് പറഞ്ഞു.
പത്താംനിലയിലെ തീവണ്ടി എന്ന സിനിമയ്ക്ക് തനിക്ക് ദേശീയ പുരസ്കാരം നഷ്ടമായപ്പോൾ പട്ടികയിൽ ഉണ്ടായിരുന്ന മമ്മൂട്ടിക്കും പുരസ്കാരം ലഭിക്കരുതെന്ന് കുറച്ച് സമയത്തേക്ക് ആഗ്രഹിച്ചെന്നും ഇന്നസെന്റ് പറഞ്ഞു. കൗമുദി മൂവീസിനോടാണ് പ്രതികരണം.
https://www.facebook.com/Malayalivartha