'മഞ്ഞിൽ വിരിഞ്ഞ പൂവിലെ' സുജ വിവാഹിതയാകുന്നു:- മെഹന്തി വിശേഷങ്ങളുമായി അഖിന ഷിബു

ആൽബം സോങ്ങുകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ അഖിന ഷിബുവിനെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത് മഞ്ഞിൽ വിരിഞ്ഞ പൂവ്' എന്ന പരമ്പരയിലൂടെയാണ്. അഭിനയ മേഖലയിൽ യാതൊരു മുൻപരിചയം ഇല്ലെങ്കിലും വളരെ തന്മയത്വത്തോടെ ആണ് അഖിന പരമ്പരയിലെ സുജ എന്ന കഥാപാത്രം കൈകാര്യം ചെയ്യുന്നത്.
ഇപ്പോഴിതാ അഖിനയുടെ വിവാഹവിശേഷമാണ് ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്. എൻഗേജ്‌മെന്റ് മെഹന്തി ഡേ എന്ന ക്യാപ്ഷനോടെ ചിത്രങ്ങള്‍ പങ്കുവെച്ച അഖിനയ്‍ക്ക് ഒട്ടേറെ ആരാധകരാണ് ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുന്നത്.
ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം കൂടുതലും ലൊക്കേഷൻ വിശേഷങ്ങളാണ് പങ്കുവെക്കാറുള്ളത്. കൂടാതെ സഹതാരങ്ങളുമൊത്തുള്ള റീൽസും ഡബ്‍സ്‍മാഷും. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താരത്തിന്റെ നിശ്ചയ ചടങ്ങുകൾ കഴിഞ്ഞത് എന്നാണ് സൂചന.
അഖിന അഭിനയിക്കുന്ന അതേ പരമ്പരയിലെ തന്നെ 'സോന' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജിസ്‍മി താരത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്. എന്റെ ക്യൂട്ട് കപ്പിൾ എന്ന കമന്റാണ് ജിസ്‍മി നൽകിയിരിക്കുന്നത്.
വിവാഹ സങ്കല്പങ്ങളെക്കുറിച്ചും ഒരിക്കൽ തുറന്നു പറഞ്ഞ അഖിന വിവാഹ തീരുമാനങ്ങൾ കുടുംബത്തിന് വിട്ടുനൽകിയിരിക്കുകയായിരുന്നു. കുടുംബം കണ്ടെത്തുന്നത് തനിക്ക് ഏറ്റവും അനുയോജ്യം ആകും എന്നാണ് അഖിനയുടെ അഭിപ്രായം.
https://www.facebook.com/Malayalivartha