ദുൽഖറിന്റെ അൾട്രാവയലറ്റ് കമ്പനി : ഒറ്റ ചാർജിൽ 307 KM ഓടുന്ന ബൈക്ക്

ഇന്ത്യയിലെ ഏറ്റവുമധികം റേഞ്ച് ഉറപ്പാക്കിയിട്ടുള്ള ഇലക്ട്രിക് ബൈക്കാണ് അൾട്രാവയലറ്റ് ഏഫ്22. ഇലക്ട്രിക് സൂപ്പർബൈക്ക് ശ്രേണിയിൽ എത്തിയിട്ടുള്ള ഈ ബൈക്കിനെ മലയാളികൾ കൂടുതൽ ഇഷ്ടപ്പെടാൻ മറ്റൊരു കാരണമം കൂടി ഉണ്ടായിരിക്കുകയാണ്. മലയാളികളുടെ പ്രയപ്പെട്ട നടനും പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാറുമായ ദുൽഖർ സൽമാനും ഈ കമ്പനിയുടെ ഭാഗമാണെന്നതാണ് ഈ കാരണം. താൻ ഈ കമ്പനിയുടെ ആദ്യ നിക്ഷേപകരിൽ ഒരാളാണെന്ന് ദുൽഖർ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങളാണ് ഭാവിയിലെ ഗതാഗത സംവിധാനമെന്നും, അതിനാൽ തന്നെ താനും ആദ്യ ഇലക്ട്രിക് വാഹനം സ്വന്തമാക്കാൻ ഒരുങ്ങുകയാണെന്നുമാണ് ദുൽഖർ സൽമാൻ പറയുന്നത്. തന്റെ ഇലക്ട്രിക് യാത്രയുടെ ആരംഭം അൽട്രാവയലറ്റ് ഏഫ്77 വാഹനത്തിൽ നിന്നാണെന്നും ഈ വാഹനത്തിന്റെ വരവിനായി ഞാനും കാത്തിരിക്കുകയാണെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. ഇതിനൊപ്പം പങ്കുവെച്ച കുറിപ്പിലാണ് കമ്പനിയുമായുള്ള തന്റെ ബന്ധം അദ്ദേഹം വെളിപ്പെടുത്തുന്നത്.
ഹൈ പെർഫോമെൻസ് ഇലക്ട്രിക് മോട്ടോർ സൈക്കിൾ ശ്രേണിയിലേക്കാണ് എഫ്77 എത്തുന്നത്. 33.52 ബി.എച്ച്.പി. പവറും 90 എൻ.എം. ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതിൽ നൽകുക. 2.9 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 60 കിലോമീറ്ററും 7.5 സെക്കന്റിൽ 100 കിലോമീറ്ററും വേഗത കൈവരിക്കാൻ ഈ ബൈക്കിന് കഴിയും. മണിക്കൂറിൽ 147 കിലോമീറ്ററായിരിക്കും പരമാവധി വേഗത. ഒറ്റത്തവണ ചാർജിലൂടെ 307 കിലോമീറ്റർ സഞ്ചരിക്കാനുള്ള ശേഷി ഈ വാഹനത്തിനുണ്ടെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.
സിനിമയിൽ എത്തുന്നതിന് മുമ്പുതന്നെ താൻ ഒരു നിക്ഷേപകനായിരുന്നു. മെഡ്ടെക്, എഡ്യൂടെക് എന്നീ മേഖലയിൽ നടത്തിയ നിക്ഷേപങ്ങൾക്ക് പുറമെ, അത് ക്ലീൻ എനർജിയിലേക്കും സാങ്കേതികവിദ്യയിലേക്കും വ്യപിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു. കാറുകളോടും ബൈക്കുകളോടുമുള്ള എന്റെ ഇഷ്ടത്തിന്റെയും അഭിനിവേശത്തിന്റെയും ഭാഗമായി ഓട്ടോമൊബൈൽ മേഖളയിൽ ആവേശകരമായ കമ്പനിയുടെ ഭാഗമാകുക എന്നതും ലക്ഷ്യമായിരുന്നു എന്നാണ് ദുൽഖർ ഇൻസ്റ്റഗ്രാമിൻ കുറിച്ചിരിക്കുന്നത്.
2016-ലാണ് തന്റെ സുഹൃത്തുകളും കമ്പനിയുടെ ചുമതലക്കാരുമായ ആളുകൾ ഹൈ സ്പീഡ് ഇലക്ട്രിക് മോട്ടോർ സൈക്കിൾ എന്ന ആശയം പങ്കുവെച്ചത്. നൂതനമായ ഡിസൈൻ ആശയവും നവീനമായ സാങ്കേതികവിദ്യയുമാണ് എന്നെയും ഇതിലേക്ക് ആകർഷിച്ചത്. ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും ആവേശകരമായ ഓട്ടോമോട്ടീവ് കമ്പനിയുടെ നിക്ഷേപകനായതിന്റെ ആവേശത്തിലാണെന്നും തന്റെ ഗ്യാരേജിൽ അൾട്രാവയലറ്റ് ഏഫ്77-ന് ബൈക്കിനായി ഒരു സ്ലോട്ട് ഒഴിച്ചിട്ടുണ്ടെന്നും ദുൽഖർ പറയുന്നു.
https://www.facebook.com/Malayalivartha