നിങ്ങള്‍ വേണമെങ്കില്‍ എഴുതി വെച്ചോളൂ... എനിക്കൊരു പേടിയുമില്ല!!! മലയാള സിനിമയില്‍ അറിയപ്പെടുന്ന നടന്മാരടക്കം എന്നെ ചതിച്ചിട്ടുണ്ട്; പലരും പണം വാങ്ങി പച്ചയ്ക്ക് ചതിച്ചു... പേര് പുറത്ത് വിട്ടാൽ പ്രതിയാകും! അവരൊക്കെ ഇപ്പോഴും മിന്നും താരങ്ങളാണ്: നാളെ ചിലപ്പോൾ ആ നടന്റെ ഇന്റർവ്യൂ ആയിരിക്കും പുറത്ത് വരുന്നത് - ബാല

ഇന്ന് രാവിലെയാണ് തന്റെ ഫേസ്ബുക്ക് ലൈവിലെത്തി നടൻ ബാല രണ്ടാം വിവാഹമോചന വാർത്ത പുറത്ത് വിട്ടത്. കുടുംബ ജീവിതത്തില്‍ ഒരു പ്രാവിശ്യം തോറ്റ് പോയാല്‍ അതിനെ കുറിച്ച് അഭിപ്രായം പറയാം. രണ്ട് പ്രാവിശ്യം തോറ്റ് പോയാല്‍ നമ്മുക്ക് നമ്മളെ കുറിച്ച് തന്നെ ഒരു സംശയം വരും. ഇന്നെനിക്ക് നിങ്ങളോട് സംസാരിക്കാനുണ്ട്. മാധ്യമങ്ങളോട്, വളരെ നന്ദി പറയുന്നു. രണ്ടാമതൊരു തവണ കൂടി എന്നെ ഇങ്ങനെ എത്തിച്ചതിന് എല്ലാവര്‍ക്കും നന്ദിയുണ്ട്' ബാല പറയുന്നു. നിങ്ങളിപ്പോള്‍ നിര്‍ബന്ധിച്ചാലും എലിസബത്തിനെ കുറിച്ച് സംസാരിക്കാന്‍ പോവുന്നില്ല. പക്ഷേ ഒരു കാര്യം പറയാം, അവര്‍ എന്നെക്കാളും നല്ല വ്യക്തിയാണ്.
എലിസബത്ത് ഒരു ഡോക്ടറാണ്. അവര്‍ക്കൊരു മനസമാധാനം കൊടുക്കണം. അവരൊരു സ്ത്രീയാണ്. ഞാന്‍ മാറിക്കോളാം. ഭയങ്കരമായി വേദന നിറഞ്ഞൊരു കാര്യമാണിത്. എനിക്ക് ഞാനുണ്ട്. ഇനി സംസാരിച്ചാല്‍ ശരിയാവില്ല. അതുകൊണ്ട് ആരും ഇനിയെന്നെ അതിലേക്ക് വലിച്ചിടരുത്. വളരെ നന്ദിയുണ്ടെന്നും പറഞ്ഞാണ് ബാല വാക്കുകള്‍ അവസാനിപ്പിക്കുന്നത്.
ഇപ്പോഴിതാ ഒരു സ്വകാര്യ മാധ്യമത്തോട് ബാല നടത്തിയ വെളിപ്പെടുത്തൽ മലയാള സിനിമാമേഖലയെ ഞെട്ടിക്കുകയാണ്. മലയാള സിനിമയിലെ പ്രമുഖരായ ചില നടന്മാര്‍ തന്നെ ചതിച്ചിട്ടുണ്ടെന്നാണ് ബാലയുടെ വെളിപ്പെടുത്തൽ. ഇപ്പോഴും സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന ചില നടന്മാര്‍ക്കെതിരെയാണ് ശക്തമായ വിമര്‍ശനവുമായി നടനെത്തിയിരിക്കുന്നത്. 'മലയാള സിനിമയെ കുറിച്ച് നിങ്ങളെല്ലാവരും എന്താണ് വിചാരിക്കുന്നത്. എത്ര പേര്‍ ചതിയന്മാരായിട്ടുണ്ടെന്ന് അറിയാമോ?
നിങ്ങള്‍ വേണമെങ്കില്‍ എഴുതി വെച്ചോളൂ. എനിക്കൊരു പേടിയുമില്ല. മലയാള സിനിമയില്‍ അറിയപ്പെടുന്ന നടന്മാരടക്കം എന്നെ ചതിച്ചിട്ടുണ്ട്. അവരുടെ പേര് പറയുന്നില്ല. അന്നേരം ഞാന്‍ പ്രതിയാവും. എന്നെ പലരും പച്ചയ്ക്ക് ചതിച്ചിട്ടുണ്ട്. പണം വാങ്ങിയാണ് ചതിച്ചത്. മലയാളത്തിലെ മുന്‍നിര നടന്മാരാണ്. അവരൊക്കെ സന്തോഷത്തോടെ സിനിമയില്‍ തന്നെയുണ്ടെന്ന്', ബാല പറയുന്നു. എല്ലാ മേഖലയില്‍ നിന്നും ചതി കിട്ടിയിട്ടുണ്ട്. ചതിക്കുന്നതൊക്കെ അവന്റെ ഗുണമാണെന്ന് ഓര്‍ത്തിട്ടാണ് ഞാനെന്റെ മനസിന് ശക്തി നല്‍കുന്നത്. എത്ര കഷ്ടപ്പാട് വന്നാലും എനിക്കൊരു തറവാടുണ്ട്, എനിക്കൊരു ബ്ലെഡ് റിലേഷന്‍ഷിപ്പുകള്‍ ഉണ്ട്.
എന്റെ അച്ഛന്‍ പറഞ്ഞ് തന്നതാണ് ഞാന്‍ അനുസരിക്കാറുള്ളത്. അല്ലാതെ ജീവിതത്തെ കുറിച്ച് പറയുന്നത് കേട്ട് ഓടി നടന്നിട്ട് കാര്യമില്ല. എല്ലാവരെയും സഹായിക്കണമെന്നാണ് അച്ഛന്‍ പറഞ്ഞിട്ടുള്ളത്. അതില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നു. എന്നെ ചതിച്ചവരുമായി നാളെയൊരു സൗഹൃദം ഉണ്ടാവില്ല. അതെനിക്ക് പ്രയാസമുള്ള കാര്യമാണെന്ന് ബാല പറയുന്നു. നാളെ ചിലപ്പോള്‍ അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂ ആയിരിക്കും പുറത്ത് വരിക. മനസിനെ വേദനിപ്പിച്ച് കൊന്നതിന് ശേഷം അവരോട് സൗഹൃദമാവാന്‍ ഇത് റെക്കോര്‍ഡൊന്നുമല്ല. ഒരു പ്രാവിശ്യം വെറുത്ത് പോയാല്‍ പിന്നെ തിരിച്ച് വരുത്തില്ല. നടന്ന സംഭവങ്ങള്‍ എന്തൊക്കെയാണെന്ന് എഴുതി തരാന്‍ തയ്യാറാണെന്നും അഭിമുഖത്തില്‍ ബാല പറയുന്നു.
ജീവിതത്തെക്കുറിച്ചും അഭിമുഖത്തിനിടെ ബാല പറയുന്നുണ്ട്. എന്റെ മകളുടെ പേര് അറിയാമോ?. അവന്തിക പാപ്പു ബേബി എന്നാണ് പേര്. ഒരുപാട് കാര്യങ്ങൾ നമ്മളെ കണ്ടിട്ടാണ് മക്കൾ പഠിക്കുന്നത്. ഞാൻ ഒരു ഉദാഹരണം പറയാം. ഞാൻ ഇപ്പോൾ ഒരു കാറിൽ പോവുകയാണ്. മകളും ഒപ്പം ഉണ്ടെന്ന് കരുതുക. ഒരു ഫോൺ വന്നു. എവിടെയുണ്ട് എന്ന് ചോദിക്കുമ്പോൾ നമ്മുടെ മറുപടി കള്ളമാണെങ്കിൽ അത് മകൾ കേൾക്കും. അപ്പോൾ മകൾ എന്ത് കരുതും അച്ഛൻ കള്ളം പറഞ്ഞു.... അമ്മയും കള്ളം പറയുന്നു എന്നല്ലേ.
എപ്പോഴും മക്കളുടെ മുമ്പിൽഡ സത്യസന്ധമായി ഇരിക്കുന്നതാണ് നല്ലത്. കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല' ബാല പറഞ്ഞു. വീഡിയോ വൈറലായതോടെ ബാലയെ സപ്പോർട്ട് ചെയ്താണ് കമന്റുകളേറെയും വന്നിരിക്കുന്നത്. 'നല്ല ഒരു മനുഷ്യനായിരുന്നു. ഉറപ്പായും വീട്ടുകാർ അദ്ദേഹത്തിന് നല്ല കെയറിങ് നൽകി നഷ്ടമായ ജീവിതം തിരികെ കൊടുക്കണം. ഒരുപാട് സ്നേഹിച്ചവർ നഷ്ട്ടമാകുമ്പോൾ പെണ്ണ് മാത്രമല്ല പുരുഷനും തകർന്ന് പോകും എന്നിങ്ങനെയാണ് ആരാധകരുടെ കമന്റ്.
https://www.facebook.com/Malayalivartha