അവസരങ്ങള്‍ കിട്ടാത്തത് കൊണ്ട് സീരിയിലേക്ക് പോയെന്നും, എനിക്ക് ഭ്രാന്ത് ആണ് എന്ന് പറഞ്ഞവരും ഉണ്ട് - അർച്ചന കവി

ലാൽ ജോസ് ചിത്രം നീലത്താമരയിലൂടെ വെള്ളിത്തിരയിലെത്തി, പിന്നീട് പിന്നീട് നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച നടിയാണ് അർച്ചന കവി. മലയാളി ആണെങ്കിലും അർച്ചന വളർന്നതും പഠിച്ചതുമെല്ലാം നോർത്ത് ഇന്ത്യയിലാണ്. അതിനാൽ തന്നെ മലയാളം ഭാഷ കൈകാര്യം ചെയ്യുന്നതിൽ അർച്ചന ബുദ്ധിമുട്ടാറുണ്ട്. ഇപ്പോൾ സ്വകാര്യ ചാനലിലെ പരമ്പരയിലൂടെ മിനിസ്ക്രീനിന് മുന്നിലെത്തിരിക്കുകയാണ് അർച്ചന. ഇപ്പോഴിതാ സിനിമയില്‍ നിന്ന് സീരിയലിലേക്ക് എത്തിയതിനെക്കുറിച്ച് അര്‍ച്ചന കവി മനസ് തുറക്കുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തുറന്ന് പറച്ചിൽ.
സിനിമയില്‍ അവസരങ്ങള്‍ ഒന്നും കിട്ടാത്തത് കൊണ്ട് ആണ് സീരിയിലേക്ക് പോയത് എന്ന് പലരും പറഞ്ഞിട്ടുണ്ട്. ഞാന്‍ ഇടയ്ക്ക് എന്റെ മെന്റല്‍ ഹെല്‍ത്തിനെ കുറിച്ച് പറഞ്ഞിരുന്നു, അതുകൊണ്ട് എനിക്ക് ഭ്രാന്ത് ആണ് എന്ന് പറഞ്ഞവരും ഉണ്ട്. പക്ഷെ അത്തരം നെഗറ്റീവ് കമന്റുകള്‍ക്ക് ഒന്നും ഞാന്‍ അധികം സീരിയസ്നസ്സ് കൊടുക്കാറില്ല'' എന്നാണ് അര്‍ച്ചന കവി പറയുന്നത്.
എന്നാല്‍ താന്‍ അഭിനയത്തിലേക്ക് തിരിച്ചുവരുന്നു എന്ന് അറിഞ്ഞപ്പോള്‍ ആശംസ അറിയിച്ചും നിരവധി പേര്‍ എത്തിയെന്നാണ് താരം പറയുന്നത്. അജു ആണ് എനിക്ക് ഏറ്റവും ആദ്യം അഭിനന്ദനം അറിയിച്ചതെന്നും താരം പറയുന്നു. ട്രെയിലര്‍ കണ്ടിരുന്നു, നന്നായിട്ടുണ്ട്. കൊച്ചിയില്‍ ഉണ്ടാവുമല്ലോ കാണണം എന്ന് അജു മെസേജ് അയച്ചതായി അര്‍ച്ചന പറയുന്നു. താനത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും . വെല്‍ക്കം ബാക്ക് എന്ന് ധാരാളം പേര്‍ മെസേജ് അയച്ചിരുന്നുവെന്നും അര്‍ച്ചന കവി ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha