ഗുരുതര രോഗം ബാധിച്ച് നടി ജോളി ഈശോ: ശസ്ത്രക്രിയക്ക് വേണ്ടത് 18ലക്ഷം; ഞെട്ടലോടെ സീരിയൽ ലോകം

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് നടി ജോളി ഈശോ. സിനിമയിലും സീരിയലിലും ഒക്കെ തന്റെ കഴിവ് തെളിയിക്കുവാൻ സാധിച്ചിട്ടുള്ള ഒരു കലാകാരികൂടെയാണ് താരം. നാടകങ്ങളിൽ നിന്നും ആയിരുന്നു ജോളിയുടെ തുടക്കം. സഹോദരിക്ക് വേണ്ടിയാണ് ഒരു പകരക്കാരിയായ ആദ്യമായി ജോളി ഈശോ നാടകങ്ങളുടെ ഭാഗമായി മാറുന്നത്. പിന്നീട് മലയാളികൾക്ക് സുപരിചിതമായി നിരവധി സീരിയലുകളിൽ തിളങ്ങി താരം. ദൂരദർശനിൽ സംപ്രേഷണം ചെയ്ത ഒരു സീരിയലിൽ ജോളിയും സഹോദരിമാരും ഒരുമിച്ച് എത്തിയിരുന്നു. പിന്നീട് ഏഷ്യാനെറ്റിലും സൂര്യയിലും മികച്ച സീരിയലുകളുടെ ഭാഗമായി താരം മാറി. തമിഴിൽ ദൈവം തന്ത വീട് എന്ന സീരിയലിലും ജോളിയുടെ സാന്നിധ്യം കാണാൻ സാധിക്കുമായിരുന്നു.
സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സുന്ദരി എന്ന പരമ്പരയിലാണ് താരം നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സുന്ദരി എന്ന പരമ്പരയിലെ സുന്ദരിയുടെ സഹായിയായ കഥാപാത്രത്തെ അത്ര പെട്ടെന്ന് ഒന്നും ആരും മറന്നു പോകില്ല. നന്ദനം, രാജാധിരാജ, വികടകുമാരൻ തുടങ്ങിയ ചിത്രങ്ങളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നന്ദനം എന്ന സിനിമയിലെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയതായിരുന്നു. ജ്യോതിർമയിയുടെ അമ്മയായി എത്തിയ കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിരുന്നു. നിരവധി സിനിമകളിലാണ് ജോളി അഭിനയിച്ചിട്ടുള്ളത്. ഒന്നോ രണ്ടോ രംഗങ്ങളിൽ വന്നു പോകുന്ന കഥാപാത്രങ്ങൾ ആണെങ്കിലും ജോളിയെ പ്രേക്ഷകർക്ക് സുപരിചിതമായിരുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വരുന്നത് നടിയുടെ അതീവ ഗുരുതരവസ്ഥയിയിലുള്ള ചിത്രങ്ങളും വാർത്തകളുമാണ്. ഹൃദയ സ്‌തംഭമായ അസുഖം ബാധിച്ചു അടിയന്തര ശസ്ത്രക്രിയക്കായി ഹോസ്പിറ്റലിൽ എത്തിച്ചിരിക്കുകയാണ് ഇപ്പോൾ താരത്തെ. കഴിഞ്ഞ ദിവസം വൈകിട്ട് ആണ് നടിയുടെ ഈ അവസ്ഥയെ കുറിചുള്ള വാർത്ത പുറത്തു വരുന്നത്. ഈ ഒരു വാർത്ത സീരിയൽ ലോകത്തെ തന്നെ നടക്കിയിരിക്കുകയാണ്. കുറെ നാളുകൾ കൊണ്ട് ഈ രോഗത്തിന്റെ ചികത്സയിൽ ആയിരുന്നു നടി.കഴിഞ്ഞ ദിവസം അസുഖം കൂടുതൽ ആകുകയും എറണാകുളത്തുള്ള ഒരു സ്വകാര്യ ഹോസ്പിറ്റലിൽ എത്തിക്കുകയുമായിരുന്നു.
നടിയുടെ ശസ്ത്രക്രിയയ്ക്കായി ഏകദേശം പതിനെട്ട് ലക്ഷം രൂപ വേണ്ടിവരും എന്നാണ് കണക്ക്. ചികിത്സയ്ക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് താരം. താരത്തിന്റെ ഫോട്ടോ അടക്കമുള്ള ചിത്രങ്ങളാണ് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഹൃദയബന്ധമായ പ്രശ്നം കാരണമാണ് നടി ആളുകളുടെ സഹായം അഭ്യർത്ഥിച്ചത്. സീരിയൽ രംഗത്ത് പോലും ആരോടും തന്റെ രോഗാവസ്ഥയെക്കുറിച്ച് നടി പങ്കുവച്ചിരുന്നില്ല. രോഗാവസ്ഥ ആരോടെങ്കിലും പങ്കുവയ്ക്കാമായിരുന്നില്ലേ എന്ന് ചിലർ ചോദിക്കുന്നുണ്ട്.
എന്തുകൊണ്ടാണ് നടി കാര്യങ്ങൾ ഒന്നും തന്നെ ആരോടും പങ്കുവയ്ക്കാഞ്ഞത് എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ഈശോ എന്ന നടനെ ആണ് ജോളി വിവാഹ൦ കഴിച്ചത്. ജോളിയുടെ സഹോദരിമാരായ ബിന്ദു രാമകൃഷ്ണനും, കൂത്താട്ടുകുളം ലീല ജെയിംസ് ഇന്നും അഭിനയ രംഗത്തു സജീവമാണ്. സീരിയലിൽ മാത്രമല്ല ചില സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ ഈ അവസ്ഥയിൽ വളരെ ദുഃഖം പുലർത്തുകയാണ് സഹപ്രവർത്തകരും, ആരാധകരും .
https://www.facebook.com/Malayalivartha