‘നിന്റെ പുഞ്ചിരി, നിന്റെ ശബ്ദം, നിന്റെ കണ്ണുകള്‍ എന്നിവയുമായി ഞാന്‍ പ്രണയത്തിലാണ്.. പിറന്നാൾ ദിനത്തിലെ സമ്മാനം..പൊടിയെ ചേർത്തുനിർത്തി റോബിൻ! പിന്നാലെ ആ മാസ്സ് ഡയലോഗ്

മലയാളം ബിഗ് ബോസ് സീസൺ നാലിലെ പ്രധാന മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയെ മർദ്ദിച്ചതിന്റെ പേരിൽ റോബിന് പുറത്തുപോകേണ്ടി വന്നുവെങ്കിലും ഷോയിൽ മറ്റൊരാൾക്കും ലഭിക്കാത്തത്ര ഫാൻ ബേസ് ആണ് താരത്തിന് ലഭിച്ചത്. സമൂഹമാധ്യമങ്ങളിൽ സജീവമായ റോബിൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഭാവി വധുവും മോഡലുമായി ആരാതി പൊടിയെ കുറിച്ച് റോബിൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്..
കഴിഞ്ഞ ദിവസം നടന്ന തന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രത്തോടൊപ്പമാണ് റോബിന്റെ പോസ്റ്റ്. "‘നിന്റെ പുഞ്ചിരി, നിന്റെ ശബ്ദം, നിന്റെ കണ്ണുകള്‍ എന്നിവയുമായി ഞാന്‍ പ്രണയത്തിലാണ്. എന്നാല്‍ എല്ലാറ്റിനുമുപരിയായി ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. നിന്നെ മിസ് ചെയ്യുന്നത് ഇപ്പോള്‍ എന്റെ ഹോബിയാണ്,
നിന്നെ പരിപാലിക്കുന്നത് എന്റെ ജോലിയാണ്, നിന്നെ സന്തോഷിപ്പിക്കുന്നത് എന്റെ കടമയാണ്, നിന്നെ സ്‌നേഹിക്കുന്നത് എന്റെ ജീവിതമാണ്. എന്റെ സ്‌നേഹവും ആത്മാവും നിനക്കുള്ളതാണ്. നീ എല്ലായ്‌പ്പോഴും എന്റെ കൈകളില്‍ സുരക്ഷിതയായിരിക്കും. എന്നെ വിട്ട് പോകാന്‍ ഞാന്‍ നിന്നെ ഒരിക്കലും അനുവദിക്കില്ല. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു കുഞ്ഞാവേ
‘, എന്നാണ് റോബിന്‍ കുറിച്ചിരിക്കുന്നത്.
തന്റെ പ്രിയതമയ്‌ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രം പങ്കുവച്ചാണ് റോബിന്‍ കുറിപ്പ് പങ്കുവച്ചത്. നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ഞങ്ങള്‍ നിങ്ങളുടെ പ്രണയത്തിന്റെ ആരാധകരായി പോയി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ വിവാഹിതനാകാന്‍ പോകുകയാണെന്നും ആരതി പൊടിയാണ് വധുവെന്നും റോബിന്‍ അറിയിച്ചത്. വിവാഹം ഫെബ്രുവരിയില്‍ നടക്കുമെന്നാണ് റോബിന്‍ അറിയിച്ചിരിക്കുന്നത്.അടുത്തിടെ തനിക്ക് ബോണ്‍ ട്യൂമര്‍ ഉണ്ടെന്ന് റോബിന്‍ പറഞ്ഞത് ആരാധകരില്‍ ഞെട്ടല്‍ ഉണ്ടാക്കിയിരുന്നു. രണ്ട് വര്‍ഷമായി ട്യൂമര്‍ ഉണ്ടെന്നും അത് പുറത്തേക്ക് മാത്രമെ വളരുന്നുള്ളൂവെന്നും റോബിന്‍ പറഞ്ഞു. എന്നെങ്കിലും അത് തലച്ചോറിലേക്ക് വന്നാല്‍ സര്‍ജറി ചെയ്യേണ്ടി വരുമെന്നും റോബിന്‍ അറിയിച്ചിരുന്നു.
നന്നായി ഹാർഡ് വർക്ക് ചെയ്യുന്ന ഒരു വ്യക്തിയാണ് ആരതി.കഠിനാധ്വാനത്തിന് ഒരു മികച്ച ഉദാഹരണമാണ് ആരതി. ചുരുക്കി പറഞ്ഞാല്‍ നല്ല കുട്ടിയാണെന്നും റോബിൻ അടുത്തിടയ്ക്ക് ആരതിയെക്കുറിച്ച് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha