ഓര്‍മ്മയിലുണ്ടായിരുന്ന ഭര്‍ത്താവന്റെ മൊബൈല്‍ നമ്പര്‍ പെട്ടെന്ന് മറന്ന് പോയി... ചുണ്ടൊക്കെ വരണ്ട് ഉണങ്ങി, ആകെ തണുപ്പുള്ളത് പോലെ: ട്രെയിന്‍ യാത്രയിലുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി റീന ബഷീർ

ഭര്‍ത്താവിനൊപ്പം ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഉണ്ടായ ദുരനുഭവം പങ്കുവച്ച് നടി റീന ബഷീർ. അന്ന് നടന്ന സംഭവത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഇപ്പോഴും തന്റെ ശരീരം വിറയ്ക്കുമെന്നാണ് റീന പറയുന്നത്. ഒരു ചാനൽ പരിപാടിക്കിടെയായിരുന്നു തുറന്ന് പറച്ചിൽ. ഞങ്ങള്‍ മുംബൈയില്‍ നിന്ന് അഹമ്മാദബാദിലേക്കുള്ള യാത്രയിലായിരുന്നു. ടിക്കറ്റ് റിസേര്‍വ് ചെയ്തിട്ടാണ് ഞങ്ങള്‍ കംപാര്‍ട്ട്‌മെന്റില്‍ കയറിയത്. ഞാനും ഭര്‍ത്താവ് ബഷീര്‍ ഇക്കയും അതിനകത്ത് കയറുമ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. പെട്ടന്ന് രണ്ട് പേര്‍ കയറി വന്നു, എന്നിട്ട് നിങ്ങള്‍ എന്താ ഇവിടെ ഇരിക്കുന്നതെന്ന് ചോദിച്ചു.
പിന്നാലെ തന്നെ നിങ്ങള്‍ വീട്ടില്‍ എത്തിച്ചേരില്ലെന്നും പറഞ്ഞു. ഞങ്ങള്‍ക്ക് ഈ യാത്ര മുഴുവനാക്കാന്‍ പറ്റില്ലെന്ന തരത്തില്‍ ഭീഷണിയായിരുന്നു അവര്‍ പറഞ്ഞത്. അതിനെ കുറിച്ച് പറയുമ്പോള്‍ ഇപ്പോഴും എന്റെ ശരീരം വിറയ്ക്കുകയാണെന്ന് റീന പറയുന്നു. അതേ സമയം ഭർത്താവ് ബഷീറിനെ മുംബൈയിൽ വച്ച് കാണാതായ കഥയും റീന പറഞ്ഞിരുന്നു. അന്ന് എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാത്ത അവസ്ഥയിലായി പോയി താനെന്നാണ് നടി പറയുന്നത്... 'മുഹമ്മദലി സ്ട്രീറ്റ് എന്ന് പറഞ്ഞ് ബോംബെയില്‍ ഒരു വലിയ സ്ട്രീറ്റ് ഉണ്ട്.
ഞങ്ങള്‍ രണ്ട് പേരും കൂടിയാണ് അങ്ങോട്ട് പോവുന്നത്. ആറ് മണിയൊക്കെ ആയപ്പോഴേക്കും ഞങ്ങളുടെ ഷോപ്പിങ് കഴിഞ്ഞു. ഇതിനിടയില്‍ ബഷീറിക്ക കൊറിയര്‍ ഓഫീസിലേക്ക് കയറി. കുറേ നേരമായിട്ടും അദ്ദേഹം തിരിച്ച് വരുന്നില്ല... ഷൂട്ടിങ്ങ് കഴിഞ്ഞ് എല്ലാവരും പാക്കപ്പ് ചെയ്യുന്ന സമയമായി. ഞാനാണെങ്കില്‍ ഒറ്റയ്ക്കായത് പോലെ.
അത്രയും നാള്‍ ഓര്‍മ്മയിലുണ്ടായിരുന്ന ഭര്‍ത്താവന്റെ മൊബൈല്‍ നമ്പര്‍ ഞാന്‍ മറന്ന് പോയി. ചുണ്ടൊക്കെ വരണ്ട് ഉണങ്ങി, ആകെ തണുപ്പുള്ളത് പോലെ, ആ സമയത്ത് എന്താണ് നടക്കുന്നതെന്ന് എനിക്ക് തന്നെ അറിയാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും', റീന വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha