മലയാളത്തിൽ വീണ്ടുമൊരു ക്യാമ്പസ് പ്രണയ ചിത്രം : ഫോർ ഇയേഴ്സ് ട്രയ്ലർ റിലീസായി

മലയാളത്തിൽ അവസാനമായെത്തിയ ക്യാമ്പസ് പ്രണയ ചിത്രം ഏതാണ്? പെട്ടെന്ന് നമുക്ക് ഓർത്തെടുക്കാൻ പോലും സാധിക്കുന്നില്ല. ഏറ്റവും കൂടുതൽ സിനിമാസ്വാദകർ ഉള്ള കോളേജിലെ വിദ്യാർത്ഥികൾക്കായുടെ സിനിമയാണ് ഫോർ ഇയേർസ് എന്ന് ഉറപ്പു നൽകുകയാണ് ചിത്രത്തിന്റെ ട്രയ്ലർ.
പ്രിയാ വാര്യരുടെയും സർജാനോ ഖാലിദിന്റെയും ഇതുവരെ കാണാത്ത മുഖമാണ് ഈ സിനിമയിലുള്ളതെന്ന് ട്രെയ്ലറിൽ നിന്ന് തന്നെ വ്യക്തമാണ്. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ എട്ട് ഗാനങ്ങളാണുള്ളത്. ശങ്കർ ശർമയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് സാന്ദ്രാ മാധവ്, സന്ധൂപ് നാരായണൻ, ആരതി മോഹൻ, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കർ എന്നിവരാണ്.
https://www.facebook.com/Malayalivartha