അമ്മയോടുള്ള സ്നേഹം അറിയിക്കാൻ പ്രാർത്ഥന ഇന്ദ്രജിത്തിന് സ്കാനിങ്ങിന്...

മലയാള സിനിമയിൽ തിളങ്ങിനിൽക്കുന്ന ഇന്ദ്രജിത്തിന്റെയും പൂർണിമ ഇന്ദ്രജിത്തിന്റെയും മൂത്ത മകളാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. ഗായിക കൂടിയായ പ്രാത്ഥന 2018ൽ പുറത്തിറങ്ങിയ മോഹൻലാൽ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന ഗാനം ആലപിച്ചുകൊണ്ട് മലയാളികളുടെ ഇടയിലേക്ക് കടന്നുവരികയായിരുന്നു. ഇതിനോടകം നിരവധി മലയാള സിനിമകളിൽ പിന്നണി ഗാനം ആലപിക്കുകയും ചെയ്തു.ഹെലൻ എന്ന ചിത്രത്തിലെ ഗാനാലാപത്തിന് താരത്തിനെ തേടി പുരസ്കാരവും എത്തിയിരുന്നു.സോഷ്യൽ മീഡിയയില്‍ ആക്റ്റീവായ താരം കുടുംബവുമായുള്ള വീഡിയോകളും ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ സംഗീതത്തിൽ ഉപരിപഠനത്തിനായി ലണ്ടനിൽ എത്തിയിരിക്കുകയാണ് പ്രാർത്ഥന. മക്കൾക്ക് എന്നും ഉറ്റ സുഹൃത്തുക്കളായി ഇന്ദ്രജിത്തും പൂർണിമയും പിന്നിൽ തന്നെയുണ്ടെന്ന് ഇതിനോടകം ഇവർ പങ്കുവെച്ച പോസ്റ്റുകളിൽ നിന്ന് വ്യക്തമായ കാര്യമാണ്. പലപ്പോഴും മോഡേൺ വേഷം ധരിച്ച് മറ്റുള്ളവരെ അമ്പരപ്പിക്കുന്ന തരത്തിലാണ് പ്രാർത്ഥന പൊതുവേദികളിൽ പോലും പ്രത്യക്ഷപ്പെടുന്നത്.
പ്രായത്തിനേക്കാൾ വലിയ പക്വത തോന്നിക്കുന്ന താരത്തിന്റെ വേഷവിധാനത്തിനെതിരെ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങളും പല ഘട്ടങ്ങളിലും ഉണ്ടാകാറുണ്ട്. എന്നാൽ മക്കൾ ചെയ്യുന്നത് ഒരിക്കലും തെറ്റില്ല എന്ന് ഉറച്ച ബോധ്യം ഉള്ള മാതാപിതാക്കൾ ആണ് പ്രാർത്ഥനയുടേത്. മകൾക്കൊപ്പം ഉള്ള ഔട്ടിങ്ങിന്റെ ചിത്രങ്ങൾ അടക്കം പൂർണ്ണമയും ഇതിനോടകം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വീട്ടിൽ എല്ലാവരും ഉറ്റ സുഹൃത്തുക്കളാണെന്നും എന്തും തുറന്നു സംസാരിക്കുവാനും പറയുവാനുമുള്ള അവസരം എല്ലാവർക്കും ഉണ്ടെന്ന് താരങ്ങൾ എല്ലാവരും വ്യക്തമാക്കിയ കാര്യമാണ്.
പ്രാർത്ഥനയെ പോലെ ഇളയ മകൾ നക്ഷത്രയും ആളുകൾക്ക് പ്രിയപ്പെട്ടവൾ തന്നെയാണ്. പ്രാർത്ഥനയ്ക്ക് അമ്മയോടുള്ള സ്നേഹവും അറ്റാച്ച്മെന്റും താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നോക്കിയാൽ മാത്രം മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണ്. ഇപ്പോൾ പ്രാർത്ഥന ഏറ്റവും ഒടുവിലായി പൂർണിമയ്ക്കൊപ്പം ഉള്ള ചില ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഒപ്പം സ്കാനിങ് കുറിപ്പടി ചിത്രവും പങ്കുവച്ചിരുന്നു. അതിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു അമ്മയോടുള്ള സ്നേഹം എത്രത്തോളം ഉണ്ടെന്നറിയുന്നതിനായി സ്കാനിങ്ങിന് വിധേയമാകുന്നു എന്നാണ് ചീട്ടിന്റെ രത്ന ചുരുക്കം. നിമിഷനേരം കൊണ്ടാണ് വ്യത്യസ്തമായ പ്രാർത്ഥനയുടെ ഈ പോസ്റ്റ് ആളുകൾ ഏറ്റെടുത്തത്.
ഇതിന് മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് ഉപരിപഠനത്തിന് വിദേശത്തേയ്ക്ക് പോകുന്ന പ്രാർത്ഥനയ്ക്ക് കുടുംബം നൽകിയ യാത്രയയപ്പ് ആയിരുന്നു. ‘ഇതാ, രാപ്പാടി ഞങ്ങളുടെ കൂട്ടിൽനിന്ന് പറന്നുയരുന്നു… അവളുടെ സംഗീത സ്വപ്നങ്ങളുടെ ലോകത്തേക്ക്..’ – മകളെ വിമാനത്താവളത്തിൽ യാത്രയാക്കുന്ന വിഡിയോ പങ്കുവച്ച് പൂർണിമ കുറിച്ചത് ഇങ്ങനെയായിരുന്നു. മോഹന്‍ലാൽ ചിത്രം റാം സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ലണ്ടനിലുള്ള ഇന്ദ്രജിത്ത് മകളെ വരവേൽക്കാൻ യുകെ വിമാനത്താവളത്തിൽ എത്തിയിരുന്നു.
‘‘പാത്തു, ഇത് നിനക്ക് നിന്റെ സ്വപ്നങ്ങൾ പിന്തുടരാനുള്ള ഒരു പുതിയ തുടക്കവും ആവേശകരമായ ഘട്ടവുമാകട്ടെ! ഈ സമയങ്ങളിൽ നമ്മൾ ഒരുമിച്ചായതിൽ എനിക്ക് സന്തോഷവും നന്ദിയും ഉണ്ട്. നിനക്ക് എല്ലാ ആശംസകളും നേരുന്നു.. അച്ഛ എപ്പോഴും നിന്നെ ഓർത്ത് അഭിമാനിക്കും.. അമ്മയും നാച്ചുവും അച്ഛയും നിന്നെയും നിന്റെ പാട്ടുകളും വീട്ടിൽ മിസ്സ് ചെയ്യും.. ഉയരത്തിൽ പറക്കുക, ദൈവം അനുഗ്രഹിക്കട്ടെ..’’ - മകൾക്കൊപ്പം ലണ്ടനിലെ കോളജിൽ നിന്നുള്ള ചിത്രം പങ്കുവച്ച് ഇന്ദ്രജിത്തും കുറിച്ചു.
https://www.facebook.com/Malayalivartha