മെഗാ സ്റ്റാർ മമ്മൂക്കയെയും ജ്യോതികയെയും കാണാൻ കാതൽ ഷൂട്ടിംഗ് സെറ്റിലെത്തി നടിപ്പിൻ നായകൻ സൂര്യ

ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ജ്യോതികാ ചിത്രം കാതൽ ചിത്രീകരണത്തിന് മുന്നേ തന്നെ പ്രശംസയുമായെത്തിയ നടിപ്പിൻ നായകൻ സൂര്യ ഇന്ന് കാതലിന്റെ ലൊക്കേഷനിൽ എത്തി. കോലഞ്ചേരി ബ്രൂക്ക് സൈഡ് ക്ലബ്ബിൽ നടന്ന ഷൂട്ടിനിടയിലാണ് പ്രിയതാരം സൂര്യ അതിഥിയായി ലൊക്കേഷനിൽ എത്തിയത്.
മമ്മൂക്കയോടും ജ്യോതികയോടും കാതൽ ടീമിനോടും ഏറെ സമയം ചിലവഴിച്ച ശേഷമാണ് താരം തിരികെ പോയത്. കഴിഞ്ഞ ദിവസം ഷൂട്ടിനിടയിൽ ഒരാൾ പകർത്തിയ മമ്മൂക്കയുടെ സ്ഥാനാർഥിയായുള്ള പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നു.
മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന കാതൽ ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം നിർവഹിക്കുന്നത്. സിനിമാസ്വാദകരെ സംബന്ധിച്ചിടത്തോളം റോഷാക്കും നൻപകൻ നേരത്തു മയക്കവും സമ്മാനിച്ച മമ്മൂട്ടി കമ്പനി പുതിയൊരു ആസ്വാദന മികവ് മലയാള സിനിമക്ക് നൽകുന്ന ചിത്രമാണ് കാതൽ എന്നുറപ്പാണ്.
https://www.facebook.com/Malayalivartha