മനസ് നിറയെ ഈ ചെക്കനാണ്... നീ ഇല്ലെങ്കില്‍ ഞാന്‍ ഇല്ല!!! മകന്റെ ആറാം പിറന്നാൾ ആഘോഷമാക്കി നടി വീണ നായർ...

മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ചുരുങ്ങിയ സമയം കൊണ്ട് ഇടം നേടിയ താരമാണ് നടി വീണാനായർ. തട്ടീം മുട്ടീം സീരിയലിലൂടെയാണ് താരം കൂടുതൽ ശ്രദ്ധേയയായത്. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായും വീണ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് വീണ. വീണയുടെ മകനും ആരാധകര്‍ക്ക് പ്രിയപ്പെട്ടവനാണ്. മകന്‍ അമ്പാടിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വീണ നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകന്റെ ആറാം പിറന്നാളിന് വീണ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
ഇന്ന് എന്റെ രാജകുമാരന്റെ പിറന്നാള്‍ ആണ്. ഈശ്വരന് നന്ദി എന്നാണ് വീണ പറയുന്നത്.2016 November 11 , ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണെന്നും വീണ പറയുന്നുണ്ട്. ഏതൊരമ്മയെ പോലെയും ഏറ്റവും സന്തോഷം തോന്നിയ ദിവസമാണെന്നും താരം പറയുന്നു. അന്ന് മുതല്‍ ഈ ദിവസം വരെ ജീവിതത്തിലെ ഓരോ വിഷമങ്ങളും പ്രശ്നങ്ങളും വന്നപ്പോള്‍ ,അതിനെയെല്ലാം തരണം ചെയ്തു മുന്നേക്കു പോവാന്‍ എനിക്ക് പ്രചോദനവും സഹായവുമായതു നീ ആണ് അംബുച്ച എന്നാണ് മകനെക്കുറിച്ച് വീണ പറയുന്നത്.
നീ ഇല്ലെങ്കില്‍ ഞാന്‍ ഇല്ലെന്നും നീയാണ് എല്ലാമെന്നും വീണ മകനെക്കുറിച്ച് പറയുന്നു. നിന്റെ സന്തോഷമാണ് എന്റെ സന്തോഷം, നിന്റെ ഇഷ്ട്ടമാണ് എന്റെ ഇഷ്ട്ടമെന്നും വീണ പറയുന്നു. അംബച്ചന്‍ എന്നെ അറിയുന്നപോലെ ആര്‍ക്കും എന്നെ അറിയില്ല. ഈ പിറന്നാള്‍ ദിനത്തില്‍ ഞാന്‍ ഒരു വാക്ക് നല്‍കുന്നു .നിനക്ക് നല്ല ഒരു അമ്മയായി നിന്റെ നല്ല ഒരു സുഹൃത്തായി ഞാന്‍ എന്നും കൂടെ ഉണ്ടാവും അവസാന ശ്വാസം വരെ എന്നു പറഞ്ഞാണ് വീണ കുറിപ്പ് അവസാനിപ്പിക്കുന്നത്.
മകനോടൊപ്പമുള്ള ചിത്രങ്ങളും വീണ പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ആരാധകര്‍ക്കൊപ്പം താരങ്ങളും വീണയുടെ മകന് ആശംസകള്‍ നേരുന്നുണ്ട്. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ഇതിനിടെ മകന് പിറന്നാള്‍ ആശംസകളുമായി വീണയുടെ ഭര്‍ത്താവ് ആര്‍ജെ അമനും എത്തിയിട്ടുണ്ട്. മനസ് നിറയെ ഈ ചെക്കനാണ്. അമ്പാടിയ്ക്ക് ആറ് വയസ്. നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയും ആശംസയും ആവശ്യപ്പെടുന്നുവെന്നാണ് അമന്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.
https://www.facebook.com/Malayalivartha