ഭാര്യയുമായി പിരിഞ്ഞ് കഴിയുകയാണെന്ന തരത്തിലേക്ക്, കാര്യങ്ങളെത്തി: ഞാനും സ്വാസികയും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തില്‍ കഥകള്‍ ഇറങ്ങി:- രണ്ട് മൂന്ന് വര്‍ഷമായി ഭാര്യയെ നേരിൽ കണ്ടിട്ട്:- കൂടെവിടെ സീരിയൽ താരം പറയുന്നു...

സീത പരമ്പരയിലെ രാമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് നടൻ ബിപിൻ ജോസ്. പരമ്പരയിൽ ഒരു മുഴുനീളെ കഥാപാത്രമായിട്ടല്ല താരം എത്തിയത്. 2021 ൽ ഏറെ ആകാംഷയോടെ പ്രേക്ഷകർ വരവേറ്റ പരമ്പരയാണ് കൂടെവിടെ. സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിത കഥയാണ് പരമ്പരയിലൂടെ തുറന്ന് കാട്ടുന്നത്. സൂര്യയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും , അവളുടെ പോരാട്ടവീര്യം , കുടുംബ ബന്ധങ്ങളുടെ തീഷ്ണതയും ആണ് പരമ്പരയിലൂടെ പ്രേക്ഷകർക്കുമുന്നിൽ തുറന്ന് കാട്ടുന്നത്. ഈ പരമ്പരയിലൂടെ മലയാളത്തിന്റെ പ്രിയ നടൻ കൃഷ്ണകുമാർ വീണ്ടും സീരിയൽ മേഖലയിലേക്ക് ചുവട് വച്ചത്.
എന്നാൽ പരമ്പരയിൽ കൃഷ്‌ണകുമാറിന്റെ മകൻ ഋഷിയായി എത്തുന്നത് ബിപിൻ ജോസ് ആണ്. പരമ്പരയിലെ താരത്തിന്റെ കഥാപത്രങ്ങൾക്ക് ആരാധകരും ഏറെയാണ്. ഒരു നടൻ എന്നതിലുപരി താരം ഒരു മോഡൽ കൂടിയാണ്. സീരിയലിന് പുറമേ സിനിമയിലേക്ക് കൂടി ചുവടുവെപ്പ് നടത്തിയ ബിബിന്‍ നായകനാവുന്ന ആദ്യ സിനിമ തീയറ്ററുകളിലേയ്ക്ക് എത്തിയിരിക്കുകയാണ്. സിനിമയുടെ വിശേഷങ്ങള്‍ക്കൊപ്പം തന്റെ പേരില്‍ പ്രചരിക്കുന്ന ഗോസിപ്പുകളെ കുറിച്ചും ബിബിന്‍ മനസ് തുറക്കുകയാണിപ്പോള്‍. ഭാര്യയുമായി പിരിഞ്ഞ് കഴിയുകയാണെന്ന തരത്തിലേക്ക് വരെ കാര്യങ്ങളെത്തി. അതുപോലെ ഒപ്പം അഭിനയിക്കുന്ന നടിമാരുടെ പേരിലും ഗോസിപ്പ് കഥകളാണ് വരാറുള്ളതെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബിബിൻ പറയുന്നു.
ഗോസിപ്പുകളെ കുറിച്ചുള്ള ചോദ്യത്തിന് ആദ്യ സീരിയല്‍ മുതലേ ഇതുണ്ടായിരുന്നു എന്നാണ് നടന്‍ പറയുന്നത്. 'സീത സീരിയലില്‍ അഭിനയിക്കുമ്പോള്‍ ഞാനും സ്വാസികയും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തില്‍ കഥകള്‍ വന്നിരുന്നു. അതൊക്കെ ഞാനും കേട്ടിട്ടുണ്ട്. സീരിയലിലെ ജോഡികള്‍ ഹിറ്റാണെങ്കിലും ഗോസിപ്പ് കേള്‍ക്കും. ഇപ്പോഴും ഇടയ്ക്ക് കേള്‍ക്കാറുണ്ട്. എന്റെ വീട്ടില്‍ പ്രശ്‌നമില്ലാത്തിടത്തോളം കാലം എനിക്കും അത് പ്രശ്‌നമല്ലെന്ന്' ബിബിന്‍ പറഞ്ഞു.
എന്നാല്‍ അമ്മയൊക്കെ ഇത്തരം വാര്‍ത്തകള്‍ വായിക്കാറുണ്ട്. കൂടുതലും നെഗറ്റീവ് കാര്യങ്ങളാണ് വാര്‍ത്തയിലുണ്ടാവുക. ഇതൊക്കെ വിശ്വസിക്കാന്‍ നില്‍ക്കണോന്ന് ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ടെന്ന് ബിബിന്‍ പറഞ്ഞു. ഞാന്‍ അഭിനയത്തിന് വേണ്ടി ഇറങ്ങി തിരിച്ച ആളാണ്. ഇതൊക്കെ കേള്‍ക്കുന്നത് എനിക്ക് പുല്ലാണ്. ഇനിയും നായികമാരുടെ കൂടെ തന്നെ ഞാന്‍ അഭിനയിക്കും. ചിലപ്പോള്‍ തൊട്ടുരുമി അഭിനയിക്കും, ഇന്റിമേറ്റ് സീനുകള്‍ ഉണ്ടായേക്കാം. അടുത്തിടെ ഒരു സംഗീത ആല്‍ബത്തില്‍ അഭിനയിച്ചിരുന്നു. അതിലൊരു ലിപ് ലോക് സീനുണ്ട്.
അതൊക്കെ കഥാപാത്രത്തിന് വേണ്ടിയാണ്. ഇതിനെപ്പറ്റിയും ചില കമന്റുകള്‍ വന്നതായി നടന്‍ സൂചിപ്പിക്കുന്നു. എന്നെ കുറിച്ച് ഒത്തിരി വാര്‍ത്തകള്‍ വന്നെങ്കിലും അതില്‍ വേദനിപ്പിച്ച കാര്യങ്ങളുമുണ്ട്. 'ഞാന്‍ വിവാഹിതനാണ്. പക്ഷേ ഞാനും ഭാര്യയും ഡിവോഴ്‌സായെന്നാണ് പ്രചരണം. എന്റെ ഏതോ കസിനാണ് ഇക്കാര്യം പറഞ്ഞതെന്നും വാര്‍ത്തയിലുണ്ട്. ഇനിയിപ്പോ ഏതെങ്കിലും കസിന്‍സ് അങ്ങനെ പറഞ്ഞോ എന്നെനിക്കറിയില്ല. ഇതൊക്കെ കേട്ടാല്‍ ഭാര്യയുടെ അവസ്ഥ എന്താണെന്ന് അവതാരക ചോദിച്ചിരുന്നു. അതൊന്നും കുഴപ്പമില്ല, ഇത്തരം കാര്യങ്ങളൊന്നും മൈന്‍ഡ് ചെയ്യാത്ത ആളാണ് തന്റെ ഭാര്യ. മാത്രമല്ല അവള്‍ കാര്യമായി സോഷ്യല്‍ മീഡിയ പേജുകളില്‍ സജീവമല്ലെന്ന്', ബിബിന്‍ പറഞ്ഞു.
ഭാര്യ ന്യൂസിലാന്‍ഡിലാണുള്ളത്. സമാധാനത്തോടെ പോവുന്ന കുടുംബമാണ്. എല്ലാ വര്‍ഷവും ഒന്നുകില്‍ ഞാന്‍ അങ്ങോട്ടോ അവള്‍ ഇങ്ങോട്ടോ വരും. കൊറോണ തുടങ്ങിയതിന് ശേഷം രണ്ട് മൂന്ന് വര്‍ഷമായി നേരില്‍ കണ്ടിട്ട്. അവിടെ ബോര്‍ഡറൊക്കെ അടച്ചിട്ടിരിക്കുകയായിരുന്നു. വീഡിയോ കോളിലൂടെ കാണും. ഭാര്യയെ ഇടയ്ക്ക് മിസ് ചെയ്യാറുണ്ടെന്നും നടന്‍ പറയന്നു. സൂര്യ ടീവിയിൽ സംപ്രേക്ഷണം ചെയ്ത ചോക്ലേറ്റ് എന്ന പരമ്പരയിലും താരം ശ്രദ്ധേയമായ കഥാപാത്രമായിരുന്നു അവതരിപ്പിച്ചിരുന്നത്. സ്നേഹം എന്ന മ്യൂസിക് ആൽബത്തിലുടെയൂം താരം തിളങ്ങിരുന്നു. ഒരുപാട് യാത്രകൾ ചെയ്യാൻ ഇഷ്‌ടപ്പെടുന്ന താരം സീത എന്ന പരമ്പരയ്ക്ക് പിന്നാലെ യാത്രകളിൽ ആയിരുന്നു നിറഞ്ഞ് നിന്നത്.
https://www.facebook.com/Malayalivartha