ഇപ്പോഴും പഴയ ഏട്ടത്തിയമ്മയോട് സ്നേഹം: അനൂപിന്റെ ഭാര്യ ലക്ഷ്മിപ്രിയ ഇന്നും സൂക്ഷിക്കുന്ന മഞ്ജുവിന്റെ ചിത്രങ്ങൾ വൈറൽ...

ദിലീപും മഞ്ജുവാര്യരും വേർപിരിഞിട്ടും ചില ബന്ധങ്ങളെ തള്ളിക്കളയാൻ പലർക്കും കഴിഞ്ഞിട്ടില്ലെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഭാര്യ ലക്ഷ്മിപ്രിയ, ഇന്നും സൂക്ഷിക്കുന്ന മഞ്ജുവിന്റെ ചിത്രങ്ങൾ. സോഷ്യൽ മീഡിയ പ്രൊഫൈലിൽ ഇപ്പോഴും മഞ്ജുവിന്റെ ഒരു ചിത്രം ലക്ഷ്മി സൂക്ഷിക്കുന്നുണ്ട്. കുടുംബം ഒന്നടങ്കം എത്തിയ ചിത്രത്തിൽ അതി സുന്ദരിയും സന്തോഷവതിയുമായിട്ടാണ് മഞ്ജു കാണപ്പെടുന്നത്.
ഇപ്പോഴും പഴയ ഏട്ടത്തിയമ്മയോടുള്ള സ്നേഹം ആകും ഇതിനു കാരണം എന്നാണ് ആരാധകർ പറയുന്നത്. മാത്രമല്ല ഫ്രണ്ട്സ് ലിസ്റ്റിൽ മഞ്ജുവിന്റെ അമ്മ ഗിരിജയും ഉണ്ട് എന്നതും ആരാധകർ ചൂണ്ടിക്കാണിച്ചു. പതിനാറുവർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2014-ൽ ആണ് മഞ്ജൂവാര്യരുമായുള്ള വിവാഹബന്ധം നിയമപരമായി ദിലീപ് വേർപ്പെടുത്തിയത്. 2016 നവംബർ 25-ന് മലയാള സിനിമാ നടിയായ കാവ്യാ മാധവനെ വിവാഹം ചെയ്യുന്നത്. ലക്ഷ്മി പങ്കിട്ട ചിത്രം 2011 ഡിസംബറിലേതാണ്. ദിലീപ് അടക്കമുള്ള ആളുകൾ ചിത്രത്തിലുണ്ട്.
ആദ്യ സിനിമയുടെ സന്തോഷത്തിലാണ് ഇപ്പോൾ ലക്ഷ്മിപ്രിയ. അടുത്തിടെ പുറത്തുവന്ന ചിത്രം തട്ടാശ്ശേരിയുടെ റിലീസിന്റെ അന്നാണ് ദിലീപിന്റെ അനുജന്റെ ഭാര്യ ലക്ഷ്മി പ്രിയ സോഷ്യൽ മീഡിയിൽ നിറഞ്ഞു നിന്നത്. സിനിമ കാണാൻ മകൾക്കും ബന്ധുക്കൾക്കുമൊപ്പം എത്തിയ ലക്ഷ്മി മാധ്യമങ്ങളോടും പ്രതികരിക്കുകയുണ്ടായി. ഇതിനുപിന്നാലെയാണ് മഞ്ജുവിന്റെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തത്.
ഭർത്താവ് അനൂപ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം തനിക്ക് ഒരുപാട് ഇഷ്ടമായെന്നും, നല്ല രീതിയിൽ തന്നെ അദ്ദേഹം ചിത്രം ചെയ്തിട്ടുണ്ടെന്നും ലക്ഷ്മി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മീനാക്ഷിയും കാവ്യയും ചിത്രം കാണാൻ എത്തുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു എങ്കിലും അവർ എത്താഞ്ഞതിന്റെ സങ്കടവും ആരാധകർ പങ്കുവച്ചു. ഒരുപാട് സന്തോഷം ഉണ്ട്. എല്ലാം നന്നായി വന്നിട്ടുണ്ട്. ആദ്യമൂവിയാണ്. മറ്റുള്ളവർ പറയുന്നത് കൂടി നോക്കാം എന്ന് ലക്ഷ്മി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അച്ഛൻ ആദ്യമായി ചെയ്തതിന്റെ ഫീൽ ഉണ്ടായിരുന്നില്ല. വളരെ നന്നായി വന്നിട്ടുണ്ട് എന്നാണ് അനൂപിന്റെ മകൾ അഞ്ജു പ്രതികരിച്ചത്.
ദിലീപ് തന്നെയാണ് സിനിമയുടെ നിർമാണം. അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ആണ് തട്ടാശ്ശേരിക്കൂട്ടം. അർജുൻ അശോകൻ നായകനായ ചിത്രത്തിൽ വിജയരാഘവൻ, ശ്രീലക്ഷ്മി, ഗണപതി, അനീഷ് ഗോപാൽ, ഉണ്ണി രാജൻ പി ദേവ്, തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. സന്തോഷ് ഏച്ചിക്കാനത്തിന്റേതാണ് തിരക്കഥയും സംഭാഷണവും. തന്റെ സെറ്റിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ പ്രാധാന്യം ആയിരുന്നെന്ന് അനൂപ് പ്രതികരിച്ചിരുന്നു. സിനിമകളിൽ നടിമാരും ഇപ്പോൾ ബോൾഡായ കഥാപാത്രങ്ങൾ ചെയ്യുന്നുണ്ടെന്നും അനൂപ് പറഞ്ഞു.
സിനിമാ ലോകം ആണുങ്ങളുടേത് മാത്രമാണെന്ന ചിന്താഗതികൾ മാറി വരികയാണെന്നും അനൂപ് പറഞ്ഞു. മുൻപ് അങ്ങനെയുണ്ടായിരുന്നു. ഇപ്പോൾ മാറ്റമുണ്ട്. കഥയ്ക്കനുസരിച്ചാണ് നായകനെയും നായികയെയും തീരുമാനിക്കുന്നതെന്നും അനൂപ് പറഞ്ഞു. ദിലീപിന്റെ മകൾ മീനാക്ഷിയെക്കുറിച്ചും അനൂപ് സംസാരിച്ചു. എംബിബിഎസ് പഠിച്ച് കൊണ്ടിരിക്കുന്ന മീനാക്ഷി ഒതുങ്ങിയ പ്രകൃതക്കാരിയാണെന്ന് അനൂപ് പറയുന്നു. ആരും കാണാതെയാണ് സോഷ്യൽ മീഡിയയിൽ കാണുന്ന വീഡിയോകൾ എടുക്കുന്നതെന്നും പിന്നീട് തങ്ങളെ കാണിക്കുമെന്നും അനൂപ് പറഞ്ഞു.
അതേ സമയം ദിലീപ് അടുത്തിടെയായി ടിവി ചാനലുകളിൽ നിറഞ്ഞ് നിൽക്കുന്നത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നുണ്ട്. കുടുംബ പ്രേക്ഷകർ കാണുന്ന റിയാലിറ്റി ഷോകളിലാണ് ദിലീപ് അതിഥി ആയെത്തുന്നത്. പഴയ ജനസ്വീകാര്യത വീണ്ടെടുക്കാനുള്ള ശ്രമമാണോ ഇതെന്നും ചോദ്യം ഉയരുന്നുണ്ട്. മീശമാധവൻ, സിഐഡി മൂസ, തുടങ്ങിയ സിനിമകളിലൂടെ ജനപ്രിയ നായകനായി മാറിയ ദിലീപിന് പക്ഷേ കേസിന് ശേഷം കരിയറിൽ വലിയ തിരിച്ചടി ആണ് നേരിട്ടത്.
https://www.facebook.com/Malayalivartha