ആരോഗ്യനില തൃപ്തികരമല്ല... എല്ലാവരും പ്രാർത്ഥിക്കണം: രോഗാവസ്ഥ പുറത്ത് വിടാതെ, ആശുപത്രിക്കിടക്കയിൽ നടി സുമ ജയറാം

സീരിയലുകളിലൂടേയും സിനിമകളിലൂടേയും ശ്രദ്ധിക്കപ്പെട്ട താരമാണ് സുമ ജയറാം. നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളാണ് മലയാളത്തില്‍ സുമ അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍, ഇടയ്ക്കെപ്പോഴോ കരിയറില്‍ വലിയൊരു ബ്രേക്ക് വന്നു. മാത്രമല്ല മലയാള സിനിമയില്‍ തനിക്ക് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിട്ടില്ല എന്ന പലപ്പോഴും താരം വേദനയോടെ പറഞ്ഞിട്ടുണ്ട്. മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടി തന്റെ ബാല്യകാല സുഹൃത്ത് ലല്ലു ഫിലിപ്പിനെ 2013ൽ ആണ് വിവാഹം കഴിച്ചത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ആഡംബരമായാണ് അന്ന് ഇരുവരുടേയും വിവാഹം നടന്നത്.
ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ നാല്പത്തിയൊമ്പതാം വയസിൽ ഇരട്ട കുട്ടികൾക്ക് താരം ജന്മം നൽകുകയും ചെയ്തു. തന്റെ ആരാധകരുമായി സുമ സംവദിക്കുന്നതും വിശേഷങ്ങൾ പങ്കിടുന്നതുമെല്ലാം സോഷ്യൽമീഡിയയിലൂടെയാണ്. ഇപ്പോഴിത സുമ പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമായിരുന്നു സുമയുടെ പോസ്റ്റ്. ആരോഗ്യനില തൃപ്തികരമല്ല എല്ലാവരും പ്രാർഥിക്കണമെന്നായിരുന്നു' സുമ ജയറാം സോഷ്യൽമീഡിയയിൽ കുറിച്ചത്. എന്നാൽ എന്താണ് അസുഖമെന്ന് സുമ ജയറാം വ്യക്തമാക്കിയിട്ടില്ല. ഫോട്ടോ വൈറലായതോടെ നിരവധി പേർ നടിയുടെ ആരോഗ്യത്തെ കുറിച്ച് തിരക്കുന്നുണ്ട്. എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു.... ആശംസിക്കുന്നു'വെന്നാണ് ആരാധകർ സുമയുടെ സോഷ്യൽമീഡിയ പോസ്റ്റിന് താഴെ കുറിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മക്കൾക്കൊപ്പം യാത്രകളിലും അവധി ആഘോഷത്തിലും മറ്റുമായിരുന്നു സുമ ജയറാം.
1988 ഉത്സവപ്പിറ്റേന്ന് എന്ന എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് കുട്ടേട്ടന്‍, ഇഷ്ടം, ഭര്‍ത്താവുദ്യോഗം, ക്രൈം ഫയല്‍, എന്റെ സൂര്യപുത്രിക്ക് തുടങ്ങി നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിച്ച താരം തമിഴിലും അഭിനയിച്ചിട്ടുണ്ട്. തമിഴിലെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ നായികയാകാന്‍ അവസരം ലഭിച്ചിരുന്നു എന്നും, എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ ആ അവസരം ഉപേക്ഷിക്കേണ്ടി വന്നു എന്നുള്ള രീതിയിലുള്ള വാര്‍ത്തകളൊക്കെ നടിയെക്കുറിച്ച് നേരത്തെ പ്രചരിച്ചിരുന്നു.
1990 സില്‍ക്ക് സ്മിത അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായ 'നാളെ എന്നുണ്ടോ' എന്ന ചിത്രത്തിലും സുമാ ജയറാം ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അഭിനയത്തില്‍ നിന്നും ഇടവേള എടുക്കണം എന്ന് തോന്നിയത് കൊണ്ടാണ് കുറച്ചുകാലം വിട്ടു നിന്നിരുന്നത് എന്ന് താരം തന്നെ പറഞ്ഞിരുന്നു. 'വയസ് എന്നെ ഒരിക്കലും പിന്നോട്ട് വലിച്ചിരുന്നില്ല. സദാ മനസിൽ ഇരുപതുകാരിയെ സൂക്ഷിക്കുന്ന ആളാണ് ഞാൻ. 2013ലായിരുന്നു ഞങ്ങളുടെ വിവാഹം. അന്നെനിക്ക് 37 വയസ്. പ്രായം എഴുപതായാലും അടിപൊളിയായി ജീവിക്കണം എന്നാണ് ആഗ്രഹം.
രണ്ടുപേരുണ്ടെന്ന് ഗർഭിണിയായ ആദ്യമാസം കഴിഞ്ഞപ്പോൾ തന്നെ അറിഞ്ഞിരുന്നെന്ന് നടി പ്രതികരിച്ചിരുന്നു. ആണായാലും പെണ്ണായാലും ആരോഗ്യമുള്ള കുഞ്ഞാകണേ എന്നായിരുന്നു എന്റെയും ഭർത്താവ് ലല്ലുഷിന്റെയും പ്രാർഥന എന്നും താരം പറഞ്ഞിരുന്നു. 'അതുപോലെ തന്നെ ഞങ്ങൾക്ക് മിടുക്കരായ രണ്ട് ആൺ കുഞ്ഞുങ്ങളെ കിട്ടി. പരമ്പരാഗത രീതിയിലാണ് ഞങ്ങൾ കുഞ്ഞുങ്ങൾക്ക് പേരിട്ടത്. ഒരാൾ ആന്റണി ഫിലിപ്പ് മാത്യു. രണ്ടാമൻ ജോർജ് ഫിലിപ്പ് മാത്യു.' എന്നാണ് കുടുംബത്തെ കുറിച്ചും കുട്ടികളെ കുറിച്ചും മുമ്പൊരിക്കൽ സുമ പറഞ്ഞത്.
https://www.facebook.com/Malayalivartha