എതിർപ്പുകൾ അവഗണിച്ച് ദേവനുമായി രണ്ടാം വിവാഹം: നടി യമുനയുടെ ജീവിതത്തിൽ പിന്നെ സംഭവിച്ചത് ട്വിസ്റ്റുകൾ...

രണ്ടാം വിവാഹത്തിന് പിന്നാലെ തന്റെ ജീവിതത്തിൽ ഉണ്ടായ സംഭവ വികാസങ്ങൾ വെളിപ്പെടുത്തി നടി യമുന. ഒരു ചാനൽ ഷോയ്ക്കിടെ ആയിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ഷോയിൽ യമുന തുറന്ന് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. വിവാഹ മോചനം നേടിയ രണ്ട് കുട്ടികളുടെ അമ്മയായ തന്നെ ഭർത്താവ് ദേവൻ വിവാഹം കഴിച്ചതിനെക്കുറിച്ച് യമുന സംസാരിച്ചു. തന്റെ ആദ്യ വിവാഹ മോചനത്തെക്കുറിച്ചും നടി തുറന്ന് പറഞ്ഞു. ഞാനൊരു വിവാഹ മോചനം നേടിയ സ്ത്രീ ആയിരുന്നു. എല്ലാവരും വിവാഹം കഴിക്കുന്നത് സന്തോഷത്തോടെ ജീവിക്കാനാണ്. വേർപിരിയണം എന്ന് ആഗ്രഹിച്ച് ആരും വിവാഹം കഴിക്കുന്നില്ല.
പക്ഷെ പൊരുത്തപ്പെട്ട് പോവാൻ കഴിയാത്ത ചില സാഹചര്യങ്ങളിൽ ബന്ധം വേർപെടുത്തുക എന്ന തീരുമാനം എടുക്കേണ്ടി വരും. അത് എല്ലാവരുടെയും നൻമയ്ക്ക് വേണ്ടി ആയിരിക്കും. ഞാൻ ഈ തീരുമാനം എടുത്തപ്പോൾ എന്റെ വീട്ടുകാർ പോലും എന്നെ ഒറ്റപ്പെടുത്തി. രണ്ട് പെൺകുട്ടികളില്ലേ, അഡ്ജസ്റ്റ് ചെയ്ത് ജീവിച്ച് കൂടേ എന്ന് ചോദിച്ചു. പക്ഷെ ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ച് നിന്നു. പൊതുവെ പെൺകുട്ടികൾ എന്ന് പറഞ്ഞാൽ പുറത്ത് നിന്ന് നോക്കുമ്പോൾ വലിയ ബാധ്യത ആണ്. പക്ഷെ ദേവേട്ടൻ എന്നെ സ്വീകരിച്ചു.
ദേവേട്ടൻ എന്റെ ജീവിതത്തിലേക്ക് കടന്ന് വരുമ്പോൾ സമ്പാദ്യം ഒന്നും എന്റെ കൈയിൽ ഇല്ലായിരുന്നു. ബിഗ് സീറോ ആയിരുന്നു. ആർക്കും അത് അറിയില്ല. കൊവിഡ് സമയത്ത് വീട്ട് വാടക കൊടുക്കാൻ പോലും പണം ഉണ്ടായിരുന്നില്ല. ദേവേട്ടന്റെ വിദ്യാഭ്യാസ യോഗ്യതയുമായി താരതമ്യം ചെയ്യുമ്പോൾ എനിക്ക് യാതൊരു അറിവുമില്ല. സീരിയൽ നടിമാരെക്കുറിച്ച് തെറ്റായ ധാരണ സമൂഹത്തിനുണ്ട്. പണ്ടൊക്കെ നാടകങ്ങളിൽ അഭിനയിക്കുന്നവരോട് ആയിരുന്നു. പിന്നീട് അത് സിനിമയിൽ അഭിനയിക്കുന്നവർക്ക് എതിരെ ആയി. ഇപ്പോൾ സീരിയൽ നടിമാരോടാണ് ഇത്തരത്തിലുള്ള മനോഭാവം.
മുപ്പത് വർഷത്തോളമായി ഇൻഡസ്ട്രിയിലുള്ള തനിക്ക് നേരെയും ഇത്തരം നിരന്തര ആക്ഷേപങ്ങൾ വരുന്നു. ഇതെല്ലാമായിട്ടും എന്ത് കൊണ്ട് എന്നെ വിവാഹം കഴിച്ചു എന്നായിരുന്നു ഷോയിൽ യമുനയുടെ ചോദ്യം. ഷോയിൽ ദേവനും സംസാരിച്ചു. ആദ്യം യമുനയെ തനിക്ക് ഇഷ്ടമായിരുന്നില്ലെന്ന് ദേവൻ പറഞ്ഞു. ആദ്യ കാഴ്ചയിൽ എന്തൊരു സ്ത്രീ ആണ് ഇവർ എന്നാണ് തോന്നിയത്.
പിന്നീട് സംസാരങ്ങളിൽ തന്റേടി ആയ യമുനയെ കണ്ടു. അവരുടെ സംസാരവും പെരുമാറ്റവും എന്നെ ആകർഷിച്ചു. ഒരിക്കലും സ്ത്രെെണ സ്വഭാവം വെച്ച് എന്നെ പെരുമാറിയിട്ടില്ല. സ്വയം തീരുമാനങ്ങളെടുക്കുന്ന തന്റേടി ആയ യമനയെ ആണ് കണ്ടത്. ഇപ്പോൾ താൻ കണ്ടതിൽ ഏറ്റവും സുന്ദരി യമുന ആണെന്ന് ദേവൻ പറയുന്നു. ദേവന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്. 2021 ലാണ് ഇരുവരും വിവാഹം കഴിച്ചത്.
https://www.facebook.com/Malayalivartha