ഡിന്നർ ചിത്രം വൈറലായി: പുറത്തായത് മഹാലക്ഷ്മി രണ്ട് മാസം ഗർഭിണിയെന്ന വാർത്ത: വമ്പൻ സർപ്രൈസ് ഒരുക്കി രവീന്ദർ ചാന്ദ്രശേഖരൻ

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മഹാലക്ഷ്മി. സൺ മ്യൂസിക് ടിവിയിലെ വളരെ ജനപ്രിയ അവതാരകയായിരുന്നു വിജെ മഹാലക്ഷ്മി . പിന്നെ പതുക്കെ സീരിയൽ നടിയായി. അങ്ങനെ അവൾ അഭിനയിച്ച വാണി റാണി, ഓഫീസ്, ചെല്ലമേ, ഉത്തിരിപ്പൂക്കൾ തുടങ്ങിയ ടിവി സീരിയലുകൾ വമ്പൻ ഹിറ്റുകളായി. ഇപ്പോൾ സൺ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന 'അൻബേ വാ' എന്ന സീരിയലിൽ വില്ലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ചലച്ചിത്ര നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരനുമായി ഏറെ നാളത്തെ പ്രണയത്തിനു ശേഷം തിരുപ്പതി ക്ഷേത്രത്തില്‍ വച്ച് വിവാഹവും നടന്നിരുന്നു.
എന്നാല്‍ രവീന്ദറിന്റേയും മഹാലക്ഷ്മിയുടേയും വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ നിന്നും കനത്ത സൈബര്‍ ആക്രമണമാണ് ഇരുവരും നേരിട്ടത്. രവീന്ദരിന്റെ വണ്ണവും നിറവുമൊക്കെയായിരുന്നു സോഷ്യല്‍ മീഡിയ പരിഹസിക്കാനുള്ള കാരണമായി കണ്ടത്. രവീന്ദറിനെ മഹാലക്ഷ്മി വിവാഹം കഴിച്ചത് പണത്തിന് വേണ്ടിയാണെന്നായിരുന്നു സോഷ്യല്‍ മീഡയയുടെ ആരോപണം. എന്നാല്‍ വിമര്‍ശകര്‍ക്ക് ചുട്ടമറുപടി നല്‍കികൊണ്ട് ദമ്പതികള്‍ കയ്യടി നേടുകയും ചെയ്തു.
തങ്ങളുടെ പ്രണയം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങളിലൂടെ ലോകത്തോട് വിളിച്ച് പറയാറുണ്ട് മഹാലക്ഷ്മിയും രവീന്ദറും. ഇപ്പോഴിതാ മഹാലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു ചിത്രം വൈറലായി മാറുകയാണ്. ഇരുവരും ഒരുമിച്ചുള്ള ഡിന്നറിന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രം കണ്ടതും മഹാലക്ഷ്മി ഗര്‍ഭിണിയാണോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
ചിത്രത്തില്‍ മഹാലക്ഷ്മിയുടെ വയറ് വലുതായിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ മഹാലക്ഷ്മി-രവീന്ദർ ദമ്പതികൾ ഈ വിവരം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആരാധകരുടെ ഈ സംശയത്തിന് ഉടൻ വിരാമമിടുമെന്നാണ് കരുതുന്നത്. ഈ ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. ഇത് രണ്ടാം വിവാഹമാണെന്നത് ശ്രദ്ധേയമാണ്രണ്ടുപേർക്കും. മഹാലക്ഷ്മിക്ക് സച്ചിൻ എന്നൊരു മകനുമുണ്ട്.
താരം ഗര്‍ഭിണിയാണെന്ന് ഉറപ്പിച്ച മട്ടാണ് സോഷ്യല്‍ മീഡിയ. സെപ്തംബറിലായിരുന്നു രവീന്ദറും മഹാലക്ഷ്മിയും വിവാഹം കഴിക്കുന്നത്. രണ്ട് മാസത്തിനകം തന്നെ താരം ഗര്‍ഭിണിയായോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ദമ്പതികള്‍ ഇതുവരേയും വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ലെങ്കിലും നിരവധി പേരാണ് ആശംസകളുമായി എത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം വൈറലായി മാറിയ പോസ്റ്റിന് ശേഷവും മഹാലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ സൈബര്‍ ആക്രമണങ്ങളെ ഒന്നും മഹാലക്ഷ്മിയും രവീന്ദറും കാര്യമായി എടുത്തില്ല.
തങ്ങള്‍ പരസ്പരം മനസിലാക്കി വിവാഹം കഴിച്ചവരാണെന്നും മഹാലക്ഷ്മിയുടെ സമ്മത പ്രകാരം തന്നെയാണ് വിവാഹം നടന്നതെന്നുമാണ് രവീന്ദര്‍ പറഞ്ഞത്. പുറമേ കാണുന്ന ഭംഗിക്കല്ല പ്രാധാന്യമെന്നും ഭര്‍ത്താവിന്റെ തടി വിവാഹത്തിന് സമ്മതിക്കുന്ന സമയത്ത് തന്റെ ആശങ്കയേ അല്ലായിരുന്നെന്ന് മഹാലക്ഷ്മിയും പറഞ്ഞിരുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മഹാലക്ഷ്മിയും രവീന്ദറും പരിചയപ്പെടുന്നത്. ആദ്യം പ്രൊപ്പോസ് ചെയ്യുന്നത് താനാണെന്ന് രവീന്ദര്‍ നേരത്തെ പറഞ്ഞിരുന്നു, എന്നാല്‍ അന്ന് മഹാലക്ഷ്മി സമ്മതം പറഞ്ഞിരുന്നില്ല. പിന്നീട് സുഹൃത്തുക്കളായ ശേഷമാണ് രവീന്ദറുമായുള്ള വിവാഹത്തിന് മഹാലക്ഷ്മി തയ്യാറാവുകയായിരുന്നു.
https://www.facebook.com/Malayalivartha