അമൃതയ്ക്കും അഭിരാമിക്കുമൊപ്പം ഗോപി സുന്ദർ... 'ബെസ്റ്റ് ടൈം അണ്ണാ'... ചൊറിഞ്ഞ ആരാധകന്, കിടിലൻ പണി!!!

സംഗീത സംവിധായകൻ ഗോപി സുന്ദറും, ഗായിക അമൃത സുരേഷും അവരുടെ പ്രണയം പരസ്യമാക്കിയത് അടുത്തിടെയായിരുന്നു. ലിവിങ് ടുഗെതർ റിലേഷനിൽ താരങ്ങൾ കുടുംബ ജീവിതം നയിക്കാൻ തുടങ്ങിയതോടെ ഇരുവർക്കും നേരെ സൈബർ ആക്രമണം നടന്നിരുന്നു. എന്നാൽ ഇതിനെയെല്ലാം അവഗണിച്ചു കൊണ്ട് മുന്നോട്ട് പോവുകയാണ് ഇരുവരും. മനോഹരമായ പ്രണയകഥയാണ് ഞങ്ങളുടേതെന്ന് ഇരുവരും പറഞ്ഞിരുന്നു. ഇപ്പോഴത്തെ ജീവിതത്തില്‍ സന്തോഷവും സമാധാനവുമുണ്ടെന്നും സംഗീത കുടുംബത്തിലേക്ക് തിരിച്ച് കയറിയത് പോലെയാണ് തോന്നുന്നത് എന്നുമാണ് ഗോപി സുന്ദറുമായി പ്രണയത്തിലായ ശേഷം അമൃത പറഞ്ഞത്.
ഇരുവരും തങ്ങളുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളും വിശേഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സോഷ്യല്‍മീഡിയയിലൂടെ ഇവര്‍ പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ, ഗോപി സുന്ദർ പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് ശ്രദ്ധനേടുന്നത്. അമൃതയ്ക്കും സഹോദരി അഭിരാമിക്കും ഒപ്പമുള്ള ചിത്രമാണ് ഗോപി സുന്ദര്‍ പങ്കുവച്ചത്. എറണാകുളം മേനക ജംഗ്ഷനിൽ നിന്ന് അമൃതയ്ക്കും അഭിരാമിക്കും ഒപ്പമുള്ള സെല്‍ഫിയാണ് ഗോപി സുന്ദര്‍ പോസ്റ്റ് ചെയ്തത്.
വളരെ സന്തോഷത്തോടെ ചിരിച്ചുകൊണ്ടാണ് മൂവരെയും ചിത്രത്തിൽ കാണുന്നത്. നിരവധി പേർ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. മൂവരെയും ഒരുമിച്ച കണ്ടതിലെ സന്തോഷം പങ്കുവച്ചുള്ള ആരാധകരുടെ കമന്റുകളാണ് കൂടുതലും. അതിനിടയിൽ ഇവർക്കെതിരെയുള്ള ചില മോശം കമന്റുകളും വന്നിട്ടുണ്ട്. അതിന് ഒന്നിന് ഗോപി സുന്ദർ നൽകിയ മറുപടിയും ശ്രദ്ധനേടുകയാണ്. ഒരു കമന്റിന് അഭിരാമിയും മറുപടി നല്കിയിട്ടുണ്ട്. ബെസ്റ്റ് ടൈം അണ്ണാ' എന്നായിരുന്നു ഒരാള്‍ ചിത്രത്തിന് താഴെയായി കമന്റ് ചെയ്തത്. 'നിന്റെ വീട്ടില്‍ നിനക്ക് നല്ല സമയം ഞാന്‍ ആശംസിക്കുന്നു' എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. താരത്തിന്റെ മറുപടിക്ക് നിരവധി പേരാണ് കയ്യടിക്കുന്നത്. ഇത് ചോദിച്ച് വാങ്ങിയതാണെന്നാണ് പലരും പറയുന്നത്.
സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ പറഞ്ഞ് അനാവശ്യമായി ചൊറിയാന്‍ പോയാല്‍ ഇങ്ങനെയിരിക്കുമെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. അതേ സമയം, രണ്ടും എന്ന് ചോദിച്ച് കമന്റ് ചെയ്ത ഒരാളോട് എന്താ? എന്നായിരുന്നു അഭിരാമിയുടെ ചോദ്യം. ഒരുപാട് പേർ ഗോപിയെ പിന്തുണച്ച് കമന്റ് ചെയ്യുന്നുണ്ട്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് ചോദിച്ചുള്ള അനാവശ്യ കമന്റുകള്‍ തന്നെ അസ്വസ്ഥയാക്കാറുണ്ടെന്ന് അമൃത നേരത്തെ പറഞ്ഞിരുന്നു. അടുത്തിടെ മകളെക്കുറിച്ചും മാതാപിതാക്കളെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള കമന്റുകള്‍ കൂടിയപ്പോൾ ശക്തമായി പ്രതികരിച്ചുകൊണ്ട് താരങ്ങൾ രംഗത്ത് എത്തിയിരുന്നു. പരാതി നല്കാൻ ഒരുങ്ങുകയാണ് എന്ന് ചൂണ്ടിക്കാട്ടി അഭിരാമി രംഗത്ത് എത്തിയിരുന്നു.
ജീവിതത്തില്‍ ഏറ്റവും പിന്തുണച്ചവര്‍ മാതാപിതാക്കളാണെന്ന് ഗോപി സുന്ദര്‍ വ്യക്തമാക്കിയിരുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ ഇടയ്ക്ക് ഗോപി സുന്ദർ പങ്കിടാറുണ്ട്. അങ്കൂട്ടനെന്നാണ് വീട്ടിലെല്ലാവരും തന്നെ വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അമ്മയൊക്കെ അമൃതയെ അന്വേഷിച്ചതിനെക്കുറിച്ചും മുന്‍പൊരു വീഡിയോയില്‍ അദ്ദേഹം പറഞ്ഞിരുന്നു. അമ്മയെ ചേർത്തുനിർത്തി എടുത്ത ചിത്രങ്ങൾക്ക് നേരെയും സൈബർ ആക്രമണം നടന്നിരുന്നു.
മകനെ ഇത്രയും മാന്യനായി വളർത്തിയ അമ്മയ്ക്ക് നമസ്കാരമെന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. എന്റെ ജീവിതത്തിലെ ചില ദുർഘട സാഹചര്യങ്ങളിൽ എനിക്ക് എടുക്കേണ്ടി വന്ന ചില തീരുമാനങ്ങളിലുള്ള താങ്കളുടെ അഭിപ്രായവ്യത്യാസത്തിന് പാവം എന്റെ അമ്മയെ എന്തിനാണ് താങ്കൾ പുച്ഛ ഭാവത്തിൽ നമസ്ക്കരിക്കുന്നത്. ഈ മകനെ മാന്യനായി വളർത്തിയ അമ്മയ്ക്ക നമസ്കാരമെന്നായിരുന്നു ഗോപി സുന്ദർ മറുപടി നൽകിയത്.
മക്കൾ എന്ത് തെമ്മാടിത്തരം കാണിച്ചാലും കുറ്റം മുഴുവനും അമ്മയ്ക്കു മാത്രമായിരിക്കും. അതാണ് നമ്മുടെ ലോകമെന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ലോകം എന്നേ മാറി, നമ്മൾ ചില മലയാളികളാണ് മാറാത്തതെന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. അമ്മമാരേ ഒരിക്കലും കുറ്റം പറയരുത് ഒരമ്മക്ക് ഒരിക്കലും മക്കൾ വഴിതെറ്റണം എന്നുള്ള രീതിയിലാണോ വളർത്തുന്നെന്നായിരുന്നു വേരൊരാൾ കമന്റ് ചെയ്തത്.
എന്തൊക്കെ പറഞ്ഞാലും അന്യന്റെ ജീവിതത്തിൽ ഒളിഞ്ഞുനോക്കിയില്ലേൽ എന്തേലും പറഞ്ഞില്ലേൽ ശരിയാവില്ല ആൾക്കാർക്ക്. അവനവന്റെ ജീവിതം വരുമ്പോൾ മാത്രം ആയിരിക്കും ഓ ഇങ്ങനെയുമുണ്ടല്ലോ എന്നോർക്കുക. അമ്മയെ ചേർത്തുപിടിച്ചാണ് അദ്ദേഹം നിൽക്കുന്നത്. നിങ്ങൾ നിങ്ങളുടെ ജീവിതം ജീവിക്കൂ സർ ഗോപി സുന്ദറിനെ അനുകൂലിച്ചുള്ള കമന്റുകളും പോസ്റ്റിന് താഴെയുണ്ടായിരുന്നു.
https://www.facebook.com/Malayalivartha