Widgets Magazine
10
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ആ വാർത്ത ഏവരേയും ഞെട്ടിച്ചു.... ഭാസുരാംഗന്റെ വാക്കുകളോർത്ത് നാട്ടുകാർ- ജയന്തിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ജീവിച്ചിരിക്കില്ല ഭാര്യയെ ജീവനു തുല്യം സ്നേഹിച്ച ഭാസുരാംഗൻ ഈ കൃത്യം ചെയ്തെന്ന് ആർക്കും വിശ്വസിക്കാനാകുന്നില്ല


ചികിത്സയിലുള്ള ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യാൻ കാരണം സാമ്പത്തിക ബുദ്ധിമുട്ടുകളെന്ന് സൂചന....


മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഡൽഹി സന്ദർശനത്തിൽ നിർണായകമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന് ...


പട്ടം എസ്‍യുടി ആശുപത്രിയിൽ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നതിന് ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു... പൊലീസ് അന്വേഷണം ആരംഭിച്ചു.


ശബരിമല സ്വര്‍ണപ്പാളി വിവാദം... പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ തിരുവിതാംകൂര്‍ ദേവസ്വം ആസ്ഥാനത്ത്... വിജിലന്‍സ് എസ് പിയുമായി കൂടിക്കാഴ്ച നടത്തി

ലോകത്തിലെ എല്ലാ പ്രശ്‌നങ്ങളും നിങ്ങളുടേതല്ല; എപ്പോഴും ചിരിക്കുക; ആരാധകരെ ഞെട്ടിച്ച് മഞ്ജുവിന്റെ പുത്തൻ ലുക്ക്; ഈ ചിരിക്ക് പിന്നിലെ രഹസ്യം?

09 JANUARY 2023 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രം; ഷാജി കൈലാസ് - രൺജിപണിക്കർ ടീമിൻ്റെ കമ്മീഷണർ 4 Kഅറ്റ്മോസ്സിൽ ടീസർ എത്തി

മെഡിക്കൽ ക്രൈം ത്രില്ലർ ഡോസ് ചിത്രീകരണം പൂർത്തിയായി ;വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളജായിരുന്നു പ്രധാന ലൊക്കേഷൻ

ഏറെ പ്രേക്ഷക പ്രശംസയും സാമ്പത്തിക വിജയവും നേടിയ ഗോളം എന്ന ചിത്രത്തിനു ശേഷം സംജാദ് സംവിധാനം ചെയ്യുന്ന ചിത്രം; 'ഹാഫ്' എന്ന ചിത്രത്തിൻ്റെ ഇൻഡ്യൻ ഷെഡ്യൂൾ പൂർത്തിയായി

മാർക്കോക്കു ശേഷം കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തായ്‌ലാന്റിൽ ആരംഭിച്ചു .

ആശ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു...

കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്ര നടിയാണ്‌ മഞ്ജു വാര്യർ. മലയാളത്തിലെ ഏറ്റവും താരമൂല്യം ഉള്ള നടിയായി മഞ്ജു വാരിയർ ജൈത്രയാത്ര തുടർന്നു കൊണ്ടിരിക്കുന്നു. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ആഘോഷമാക്കിയ രണ്ടാം വരവായിരുന്നു മഞ്ജുവിന്റേത്. ഗുരുവായൂരിലെ മഞ്ജുവിന്റെ നൃത്തം കാണാനായി സിനിമാപ്രവര്‍ത്തകരും എത്തിയിരുന്നു. അത് വാര്‍ത്താപ്രാധാന്യമുള്ള സംഭവമാകുമെന്ന് ആരും കരുതിയില്ല.

പുതിയ സിനിമകളായ ആയിഷയുടെയും തുനിവിന്റെയും പ്രമോഷനുകളുമായി തിരക്കുകളിലാണ് മഞ്ജു വാര്യര്‍. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആടിപ്പാടിയുള്ള വീഡിയോ വൈറലായിരുന്നു. വ്യത്യസ്തമായ മേക്കോവറുകളുമായാണ് താരം ഓരോ ചടങ്ങിനും എത്തുന്നത്. ലോകത്തിലെ എല്ലാ പ്രശ്‌നങ്ങളും നിങ്ങളുടേതല്ല, എപ്പോഴും ചിരിക്കുക എന്ന ക്യാപ്ഷനോടെയായാണ് മഞ്ജു പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിരിച്ച് പോസ് ചെയ്തുള്ള ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. എല്ലാത്തിനേയും പോസിറ്റീവായി സമീപിക്കുന്ന മഞ്ജുവിന്റെ ആറ്റിറ്റിയൂഡ് മാതൃകയാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ചിരിച്ച മുഖത്തോടെയായുള്ള ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് താരം.

മഞ്ജുവിനനെ സപ്പോർട്ട് ചെയ്യുന്ന നിരവധി കമെന്റുകൾ വന്നു കൊണ്ടിരിക്കുന്നു. ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ളതിനുള്ള ഉദാഹരണമാണ് നിങ്ങളെന്നായിരുന്നു പോസ്റ്റിന് താഴെ വന്ന കമന്റ്. ശരിക്കും ലേഡി സൂപ്പര്‍സ്റ്റാറാണ്. ഇങ്ങനെ പറയാന്‍ ഏറ്റവും കൂടുതല്‍ അര്‍ഹത താങ്കള്‍ക്കാണ്, പുഞ്ചിരിച്ച് കൊണ്ടാണ് ജീവിതം ആസ്വദിക്കുന്നത്. പ്രായം കുറഞ്ഞ് വരികയാണല്ലോ, ഈ ലുക്കില്‍ സ്‌കൂള്‍ കുട്ടികളെപ്പോലെ തന്നെയുണ്ട് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെയുള്ളത്.

മഞ്ജു വാര്യര്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണെന്നറിഞ്ഞതോടെയായിരുന്നു പല അവസരങ്ങളും തേടിയെത്തിയത്. തികച്ചും വ്യത്യസ്തമായ ക്യാരക്ടറുകളായിരുന്നു രണ്ടാം വരവില്‍ തനിക്ക് ലഭിച്ചതെന്നും മഞ്ജു പറഞ്ഞിരുന്നു. സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചുമൊക്കെ കൂടുതല്‍ ചിന്തിച്ച് തുടങ്ങിയതും രണ്ടാം വരവിന് ശേഷമായിട്ടാണെന്നും താരം വ്യക്തമാക്കിയിരുന്നു. മലയാളത്തിലും തമിഴിലും മാത്രമല്ല ബോളിവുഡില്‍ നിന്നുള്ള അവസരങ്ങള്‍ വരെ മഞ്ജുവിനെ തേടിയെത്തിയിരുന്നു.

അതേസമയം മഞ്ജു വാരിയർ നായികയാകുന്ന‘ആയിഷ’യുടെ ട്രെയിലർ എത്തി. മലയാളം-അറബിക് ചിത്രമാണിത്. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത്..സംവിധായകൻ സക്കറിയയാണ്. രചന ആഷിഫ് കക്കോടി.നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത നടനും സംവിധായകനും നര്‍ത്തകനുമായ പ്രഭുദേവയാണ്.ജനുവരി ഇരുപതിന് മാജിക് ഫ്രെയിംസ് ‘ആയിഷ’ പ്രദർശനത്തിനെത്തിക്കും.

മലയാളത്തിന് പിന്നാലെ തമിഴ് ചിത്രത്തിലും ഗായികയായി മാറിയിരിക്കുന്നു മലയാളികളുടെ പ്രിയ താരം മഞ്ജു വാരിയര്‍. അജിത്ത് ചിത്രമായ തുനിവിലാണ് മഞ്ജു പാടിയിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകനായ ജിബ്രാനാണ് സംഗീതം നൽകിയിരിക്കുന്നത്. ചെമ്പഴുക്കാ ചെമ്പഴുക്കാ എന്ന ഗാനത്തിലൂടെയാണ് മലയാള സിനിമ ഗാനാലാപനത്തിൽ മഞ്ജു തന്റെ കഴിവ് തെളിയിച്ചത്. ജാക്ക് ആൻഡ് ജിൽ എന്ന സിനിമയിൽ ആലപിച്ച കിം കിം കിം എന്ന പാട്ടും വൈറൽ ആയി മാറി .അസുരൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മഞ്ജു വാരിയർ അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രം എന്ന പ്രത്യേകതയും തുനിവ്‌ എന്ന സിനിമയ്ക്കുണ്ട്.

14 വർഷങ്ങൾക്കു ശേഷം 2012 ഒക്ടോബർ 24-നാണ് മഞ്ജു വാര്യർ വീണ്ടും അരങ്ങിലെത്തിയത്. ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലാണ് അവർ നൃത്തം ചെയ്തത്. മലയാളത്തിൽ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങൾ കുറയുമ്പോഴുണ്ടാകുന്ന ചർച്ചകളിൽ എപ്പോഴും മഞ്ജു വാര്യർ എന്ന പേര് ഒന്നാമതായി ഉയർന്നിരുന്നു. വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ ? എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി.സംവിധായകനും അഭിനേതാവുമായ മധു വാര്യർ സഹോദരൻ ആണ്. മകൾ മീനാക്ഷിയും സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേശിയില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ഗുമന്‍ അമൃത്സറിലെ ആശുപത്രിയില്‍ ചെറിയ ശസ്ത്രക്രിയയ്ക്ക്...  (21 minutes ago)

നഴ്സുമാർ നോക്കി നിൽക്കെ സ്റ്റെയർ കെയ്‌സിൽ നിന്ന് ചാടി ഭാസുരൻ; മുറിയിലെത്തിയപ്പോൾ കണ്ടത്  (24 minutes ago)

ജനവാസ മേഖലയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി..  (32 minutes ago)

സമൂഹത്തിൽ കീർത്തി നേടാനും യോഗം കാണുന്നു.....  (41 minutes ago)

സുരക്ഷാ കാബിനറ്റ് അടിയന്തരമായി നിർത്തി..! നെതന്യാഹുവിന് മോദിയുടെ ഫോൺ.. ഹമാസിന്റെ മട്ട് മാറി തുടങ്ങി...!  (1 hour ago)

40 വർഷത്തോളമായി പ്രവാസിയായ മലപ്പുറം സ്വദേശി നാട്ടിലേക്ക് പോകുന്നതിന് ...  (1 hour ago)

ശാരീരികാസ്വസ്ഥതയെ തുടർന്ന് ശറഫിയയിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും....  (1 hour ago)

വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം  (1 hour ago)

ഭാര്യയെ ജീവനു തുല്യം സ്നേഹിച്ച ഭാസുരാംഗൻ ഈ കൃത്യം ചെയ്തെന്ന് ആർക്കും വിശ്വസിക്കാനാകുന്നില്ല....  (2 hours ago)

തുടക്കം തകര്‍ച്ചയോടെയെങ്കിലും ക്യാപ്റ്റന്‍ സജന സജീവിന്റെയും എസ് ആശയുടെയും ഉജ്ജ്വല ഇന്നിങ്‌സുകൾ കേരളത്തിന് വിജയമൊരുക്കി  (2 hours ago)

അന്തിമ റിപ്പോർട്ട് ദേവസ്വം വിജിലൻസ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും  (2 hours ago)

പുലര്‍ച്ചെ നാലു മണിയോടെ റൗണ്ട്‌സിന് എത്തിയ നഴ്‌സുമാർ കണ്ടത്....  (3 hours ago)

ഒക്ടോബർ 16 വ്യാഴാഴ്ച മുതൽ നവംബർ ഒൻപത് വരെ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന് ...  (3 hours ago)

തളിപ്പറമ്പിലെ തീപിടിത്തം: കത്തിയമര്‍ന്നത് 60 കടകള്‍, ഉടന്‍ ആളുകളെ ഒഴിപ്പിച്ചതിനാല്‍ ഒഴിവായത് വന്‍ ദുരന്തം  (10 hours ago)

Malayali Vartha Recommends