Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ഡ്രീം പ്രോജക്ടട് ഒരുക്കുന്നതിനുള്ള തയാറെടുപ്പിൽ, ദിലീപ് ചിത്രത്തിലൂടെ സിബി കെ.തോമസ് വീണ്ടും മലയാളത്തിൽ സജീവമാകുന്നു, ഇത്തവണ ട്വിസ്റ്റ്

09 JANUARY 2023 04:58 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിൽ ‘ഇരട്ടകൾ’ സൃഷ്ടിച്ച അദ്ഭുതം പലതുണ്ട്. ഇരട്ട സംവിധായകർ, ഇരട്ട തിരക്കഥാകൃത്തുക്കൾ എല്ലാം ഇങ്ങനെ പ്രേക്ഷകരുടെ ‘നോട്ടപ്പുള്ളി’കളായിട്ടുണ്ട്. കാലപ്രവാഹത്തിൽ പലരും രണ്ടു വഴിക്ക് പിരിഞ്ഞതും ചരിത്രം. മെഗാ ഹിറ്റുകളിലൂടെ മലയാള സിനിമയ്ക്ക് നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണ - സിബി കെ തോമസ്.

ഇരുവരും പിരിഞ്ഞതിനു ശേഷം ഉദയകൃഷ്ണ തിരക്കഥാകൃത്തായി ഹിറ്റുകൾ സൃഷ്ടിച്ചപ്പോഴും സിബി കെ തോമസ് എവിടെ എന്നായിരുന്നു മലയാളി പ്രേക്ഷകരുടെ ചോദ്യം കോമഡി ചിത്രങ്ങള്‍ക്കാണ് കൂടുതലും അദ്ദേഹം തിരക്കഥയെഴുത്തിയിരിക്കുന്നത്. മാട്ടുപ്പെട്ടി മച്ചാന്‍, ഉദയപുരം സുല്‍ത്താന്‍, ദോസ്ത്, സിഐഡി മൂസ, റണ്‍വേ എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി. തിരക്കഥാകൃത്ത് ഉണ്ണികൃഷ്ണനുമൊത്താണ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിരുന്നത്.

പിന്നീട് സിനിമാ നിര്‍മ്മാണത്തിലേക്ക് സിബി കടക്കുകയായിരുന്നു. സഹസംവിധാനത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. മലയാളത്തില്‍ മുപ്പത്തോളം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുത്തിയിട്ടുണ്ട്. ഏറെ നാളായി സിനിമാ സംഘടനാ പ്രവർത്തനത്തിൽ സിബി കെ തോമസിൻ്റെ പേര് കേൾക്കാറുണ്ടെങ്കിലും സിനിമാ സംബന്ധമായ ഇടങ്ങളിൽ പേര് കേട്ടിരുന്നില്ല.

അതുകൊണ്ടു തന്നെ ആരാധകർ സിബി കെ തോമസ് എവിടെ എന്നു അന്വേഷിച്ചിരുന്നു. മോളിവുഡിലെ പുതിയ റിപ്പോർട്ടുകൾ പ്രകാരം സിബി കെ തോമസ് സംവിധായകനാവുകയാണ്. ദിലീപിനെ നായകനാക്കി തൻ്റെ ഡ്രീ പ്രോജക്ടട് ഒരുക്കുന്നതിനുള്ള തയാറെടുപ്പിലാണ് സിബി കെ തോമസ്. അദ്ദേഹം തന്നെയാലും ചിത്രത്തിന് രചന ഒരുക്കുന്നതും. അടുത്ത വർഷം തിയറ്ററിലെത്തുന്ന വിധത്തിലാകും ചിത്രം ഒരുക്കുന്നത്. താര നി‍ർണയവും മറ്റ് അണിയറ പ്രവർത്തകരുടെ വിവരങ്ങളും പിന്നാലെ പുറത്തു വരും.

പ്രേക്ഷകരുട പൾസ് കൃത്യം മനസിലാക്കിയിട്ടുള്ള എഴുത്തുകാരായിരുന്നു ഉദയ് കൃഷ്ണ സിബി കെ തോമസ് . കോമഡി, ആക്ഷൻ, റൊമാൻസ്, സസ്പെൻസ്, ത്രില്ലർ, ഫാമിലി സ്റ്റോറി അടക്കം ഏതു ജോണറിലുള്ള സിനിമയും അനായാസം എഴുതി ഫലിപ്പിക്കുന്നതിന് ഈ കൂട്ടുകെട്ട് മികച്ചു നിന്നിരുന്നു.ഇവർ എഴുതിയ പല സിനിമകളും വിവിധ ഭാഷകളിലേക്കും റീമേക്ക് ചെയ്തിട്ടുമുണ്ട്.1997 കാലഘട്ടത്തിൽ അസിസ്റ്റ്ൻ്റ് ഡയറക്ടേഴ്സാകാൻ സിനിമ മേഖലയിലെത്തിയ ഉദയകൃഷ്ണയും സിബി കെ തോമസും പിന്നീട് എഴുത്തിലേക്ക് തിരിയുകയായിരുന്നു.

1998 ൽ മുകേഷിനെ നായകനാക്കി ജോസ് തോമസ് ഒരുക്കിയ മാട്ടുപ്പെട്ടി മച്ചാനിലൂടെയാണ് ഇരുവരും ഹിറ്റ് ലിസ്റ്റിലിടം പിടിക്കുന്നത്. പിന്നീട് ദിലീപുമായി ചേർന്ന് ഒരുപിടി ഹിറ്റുകളുടെ തോഴരായി. ഉദയപുരം സുൽത്താനിലൂടെ ദിലീപുമായി ഒന്നിച്ച കോമ്പിനേഷൻ പിന്നീട് ഡാർലിംഗ് ഡാർലിംഗ്, ദോസ്ത്, സിഐഡി മൂസ, കൊച്ചി രാജാവ്, കാര്യസ്ഥൻ, മായാമോഹിനി തുടങ്ങിയ ഒരുപിടി വലിയ വിജയങ്ങൾ നേടി. സംവിധായകരായ ജോഷി, ജോണി ആൻ്റണി എന്നിവർ ഉദയകൃഷ്ണ - സിബി കെ തോമസ് കൂട്ടുകെട്ടിനൊപ്പം ചേർന്ന് വലിയ വിജയങ്ങൾ ഒരുക്കിയിട്ടുണ്ട്.

മലയാള സിനിമാ സംഘടനയായ അമ്മയ്ക്കു വേണ്ടി ഒരുക്കിയ ട്വൻ്റി ട്വൻ്റി സിനിമയ്ക്കു തിരക്കഥ ഒരുക്കിയതും ഈ കൂട്ടുകെട്ടാണ്. മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങളെയും അണിനിരത്തിയൊരുക്കിയ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുന്നു. പിന്നീട് മലയാളത്തിലെ ഉയർന്ന കളക്ഷൻ നേടിയ പോക്കിരി രാജയ്ക്കും രചന നിർവഹിച്ചു.

2015 ൽ ഇരുവരും വേർപിരിഞ്ഞപ്പോൾ . ഉദയകൃഷ്ണ തിരക്കഥാകൃത്തായി തുടർന്നപ്പോൾ സിബി കെ.തോമസ് ചലച്ചിത്ര നിർമ്മാതാവായി. ഉദയകൃഷ്ണയുടെ ആദ്യ സ്വതന്ത്ര തിരക്കഥ പുലിമുരുകൻ (2016) ആയിരുന്നു, അത് ബോക്‌സ് ഓഫീസിൽ 100-ലും 150 കോടിയും നേടിയ ആദ്യ മലയാള ചിത്രമായി മാറി, അക്കാലത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമ. പുലിമുരുകൻ, മാസ്റ്റർ പീസ്, മധുര രാജ തുടങ്ങിയ വലിയ വിജയങ്ങൾക്കു ഉദയകൃഷ്ണയാണ് രചന ഒരുക്കിയത്. 2015 നു ശേഷം സിബി കെ തോമസ് എവിടെ എന്നുള്ള ചോദ്യത്തിനാണ് ഇപ്പോൾ ഉത്തരം കണ്ടെത്തുന്നത്. സംവിധാന മേഖലയിലേക്കാണ് സിബി കെ തോമസ് ഇനി ശ്രദ്ധ കൊടുക്കുന്നത്.

ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവർ സഹസംവിധായകരായിട്ടാണ് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത് 1997-ൽ പുറത്തിറങ്ങിയ കോമഡി ട്രാക്കിലൊരുങ്ങിയ ഹിറ്റ്ലർ ബ്രദേഴ്സായിരുന്നു ആദ്യ ചിത്രം. സിബി ബാലു കിരിയത്ത്, സന്ധ്യാ മോഹൻ എന്നിവറുടെ അസിസ്റ്റന്റ് ആയപ്പോൾ , ഉദയകൃഷ്ണ തിരക്കഥാകൃത്ത് എ.ആർ.മുകേശന്റെ അസിസ്റ്റന്റ് ആയി ആരംഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (24 minutes ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (28 minutes ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (45 minutes ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (1 hour ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (1 hour ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (1 hour ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (1 hour ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (2 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (2 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (2 hours ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (2 hours ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (3 hours ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (3 hours ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (3 hours ago)

Malayali Vartha Recommends