Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

നല്ല ഭക്ഷണം കഴിച്ച് തുടങ്ങിയത് പോലും വിവാഹ ശേഷം: വെളിപ്പെടുത്തലുമായി നടി മുക്ത...

15 JANUARY 2023 04:27 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മുക്ത. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ഭർത്താവ്. കിയാര മകളും. മുക്തയെ പോലെ മകൾ കിയാര എന്ന കൺമണിയും പ്രേക്ഷകർക്കും സോഷ്യൽ മീഡിയയ്ക്കും ഏറെ സുപരിചിതയാണ്. സിനിമയില്‍ നിന്നും മാറിനിന്ന മുക്ത തന്റെ ജീവിതത്തിലെ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി പങ്കു വെക്കാറുണ്ട്. മുപ്പത്തിയൊന്നുകാരിയായ മുക്ത മലയാളത്തിൽ മാത്രമല്ല തെലുങ്കിലും തമിഴിലുമെല്ലാം നിരവധി സിനിമകളിൽ നായികയായിട്ടുണ്ട്. മുക്തയ്ക്ക് ഒരു ചേച്ചി മാത്രമാണുള്ളത്. മുക്തയുടെ അമ്മയും ചേച്ചി എറണാകുളം സിറ്റിയിൽ തന്നെയണ് താമസിക്കുന്നത്. വളരെ ചെറുപ്പം മുതൽ അച്ഛനുമായി അകന്ന് കഴിയുകയാണ് മുക്ത.

കുടുംബത്തിലുണ്ടായ പലവിധ പ്രശ്നങ്ങളുടെ പേരിലാണ് മുക്തയും അമ്മയും ചേച്ചിയും അച്ഛനിൽ നിന്നും അകന്ന് കഴിയുന്നത്. മുക്തയ്ക്കെതിരെ അച്ഛൻ വിളിച്ച വാർത്താസമ്മേളനമെല്ലാം വർഷങ്ങൾക്ക് മുമ്പ് വലിയ രീതിയിൽ വൈറലായിരുന്നു. ഇപ്പോഴിത താൻ പതിനെട്ടാം വയസിൽ സ്വന്തമായി വാങ്ങിയ വീടിന്റെ ഹോം ടൂർ വിശേഷങ്ങൾ തന്റെ യുട്യൂബ് ചാനൽ വഴി പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് മുക്ത ജോർജ് ഇപ്പോൾ. മുക്തയുടെ വീട്ടിൽ അമ്മയും ചേച്ചിയും മകനുമാണ് താമസം.

ഇൻഡോർ പ്ലാന്റുകൾകൊണ്ടാണ് വീട് കൂടുതലായും അലങ്കരിച്ചിരിക്കുന്നത്. സ്വന്തം വീടാണ് തന്റെ നഴ്സറിയെന്നും ഇവിടെ നിന്നാണ് തന്റെ ഫ്ലാറ്റിലേക്ക് ചെടികൾ കൊണ്ടുപോകുന്നതെന്നും വീഡിയോയിൽ മുക്ത പറയുന്നുണ്ട്.

എവിടെ നോക്കിയാലും ചെടിയാണ്. കാര്യമായി ഇന്റീരിയർ ഒന്നും ചെയ്തിട്ടില്ല. നിങ്ങളുടെ മുമ്പിൽ നിന്ന് ഈ വീടിനെ കുറിച്ച് സംസാരിക്കുമ്പോൾ എനിക്ക് ഭങ്കര സന്തോഷമാണ്. കാരണം നമ്മൾ സ്വന്തമായി അധ്വാനിച്ച് വാങ്ങിയ വീടിനെ കുറിച്ച് നമുക്ക് വാതോരാതെ സംസാരിക്കാൻ കഴിയും. 2009ൽ ആണ് ഞങ്ങൾ ഈ വീട് വാങ്ങിയത്.

ആ സമയത്ത് എനിക്ക് പതിനെട്ട് വയസാണ്. ടീനേജ് സമയമായിരുന്നു. ആ സമയത്താണ് എറണാകുളം ടൗണിൽ സ്വന്തമായി ഒരു വീട് വാങ്ങിയത്. അത് വലിയൊരു ​ദൈവാനു​ഗ്രഹമായാണ് കണക്കാക്കുന്നത്. ഒരുപാട് ഹാർഡ് വർക്കിന്റെ റിസൾട്ടാണ് ഈ വീട്. പക്ഷെ സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ വീട്ടിൽ കിടന്ന് ഉറങ്ങാൻ ഒരു പ്രത്യേക സുഖമാണ്. ചെടികൾ വെച്ചാണ് വീട് അലങ്കരിച്ചിരിക്കുന്നത്. ‍ഡൈനിങ് ഹാളിനോട് ചേർന്നുള്ള സ്റ്റെയർ കേസിൽ വെച്ചിരിക്കുന്ന ചെടി ചട്ടികൾ മുഴുവൻ പെയിന്റ് ചെയ്തത് ചേച്ചിയുടെ ഒമ്പത് വയസുകാരൻ മകൻ സച്ചുകുട്ടനാണ്.

അവനും ചെടികൾ‌ വളരെ ഇഷ്ടമാണ്. വളരെ ചെറിയ അടുക്കളയാണ്. ലൈറ്റ് ലാവണ്ടർ ടോണിലാണ് എന്റെ മുറി ഞാൻ സെറ്റ് ചെയ്തിരിക്കുന്നത്. പ്രസവം സിസേറിയനായിരുന്നു. ആ സമയത്ത് മൂന്ന് മാസം കൺമണിക്കുട്ടിയും ഞാനും എന്റെ ഈ വീട്ടിലായിരുന്നു. അതിന്റെ നല്ല ഓർമകൾ ഒരുപാടുണ്ട്. എനിക്ക് ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് ഇഷ്ടമാണെങ്കിലും അവിടെ രണ്ടാഴ്ച അടുപ്പിച്ച് നിന്ന് കഴിയുമ്പോൾ റിലാക്സ് ചെയ്യാൻ ഞാൻ ഓടി എന്റെ വീട്ടിലേക്ക് വരും. ഞാൻ മൂഡ് ഓഫ് ആയി ഇരിക്കുന്ന കാണുമ്പോൾ ഭർത്താവ് കാര്യം മനസിലാക്കും.

അതുകൊണ്ട് അദ്ദേഹം പറയും രണ്ട് ദിവസം വീട്ടിൽ പോയി നിന്നിട്ട് വരൂവെന്ന്. എന്റെ വീട്ടിൽ‌ വന്നാൽ ഞാൻ ഓക്കെയാണ്. അമ്മയുള്ളതുകൊണ്ടായിരിക്കും. ഈ വീട് മെയിന്റെയ്ൻ ചെയ്യുന്നത് അമ്മയാണ്. ഞാൻ വരുമ്പോൾ അമ്മ എന്നെ ​ഗസ്റ്റിനെ പോലെ ട്രീറ്റ് ചെയ്യും. ഇങ്ങനൊരു അമ്മയെ തന്നതിന് ഞാൻ ​ദൈവത്തോട് നന്ദി പറയും. അമ്മയുടെ ഉറച്ച തീരുമാനം കൊണ്ടാണ് ഇങ്ങനൊരു വീട് ഞങ്ങൾക്ക് ഇന്നുള്ളത്.

ഞങ്ങൾ അധ്വാനിച്ച് ഉണ്ടാക്കിയ പണം ഒന്നുപോലും വെരുതെ കളഞ്ഞിട്ടില്ല. ലാവിഷ് ആക്കിയിട്ടില്ല. ഞാൻ കല്യാണം കഴിഞ്ഞ ശേഷമാണ് സിനിമകൾ കാണാൻ തുടങ്ങിയതും നല്ല നല്ല ഭക്ഷണങ്ങൾ കഴിക്കാൻ തുടങ്ങിയതും' മുക്ത പറയുന്നു. സുരേഷ് ​ഗോപി ചിത്രം പാപ്പനിൽ അടക്കം മകൾ കൺമണി അഭിനയിച്ചിരുന്നു. ഇപ്പോൾ മുക്ത സീരിയലുകളിൽ മാത്രമാണ് അഭിനയിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (7 minutes ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (24 minutes ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (31 minutes ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (48 minutes ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (57 minutes ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (1 hour ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (1 hour ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (1 hour ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (1 hour ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (2 hours ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (2 hours ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (2 hours ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (2 hours ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (3 hours ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (3 hours ago)

Malayali Vartha Recommends