Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

മാളികപ്പുറത്തിനൊപ്പം തീയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന സിനിമ; 'ഹാഷ്ടാഗ് അവൾക്കൊപ്പം' ഇരുപത്തഞ്ചാം ദിവസത്തിലേക്ക്

18 JANUARY 2023 04:34 PM IST
മലയാളി വാര്‍ത്ത

തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന മലയാള സിനിമയാണ് ഹാഷ്ടാഗ് അവൾക്കൊപ്പം. പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് ഈ ചിത്രം. വലിയ താരങ്ങളോ, പരസ്യങ്ങളോ ഒന്നും തന്നെയില്ലാതെ ഡിസംബർ 30ന് മറ്റു വലിയ സിനിമകളോടൊപ്പം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയതായിരുന്നു കൃപനിധി സിനിമാസിന്റെ ബാനറിൽ ജിജിത്.എ.യു നിർമ്മിച്ച് ശ്രീജിത്ത്‌ കൃഷ്ണ സംവിധാനം ചെയ്ത 'ഹാഷ്ടാഗ് അവൾക്കൊപ്പം'. മലയാള സിനിമകളിലും, പരസ്യ മേഘലകളിലും 20 വർഷത്തോളം പ്രവർത്തിച്ച് സംവിധായകൻ, എഡിറ്റർ, കളറിസ്റ്റ്, ഗ്രാഫിക് ഡിസൈനർ എന്നീ വിവിധ തലങ്ങളിൽ ശ്രദ്ധ നേടിയ ശ്രീജിത്ത്‌ കൃഷ്ണയുടെ ആദ്യ സിനിമയാണ് ഹാഷ്ടാഗ് അവൾക്കൊപ്പം.

വേണ്ടത്ര പരസ്യങ്ങളൊന്നുമില്ലാതെ റിലീസ് ചെയ്തത് കൊണ്ടുതന്നെ ആദ്യ ദിവസങ്ങളിൽ തിയേറ്ററുകളിൽ പ്രേക്ഷകരെ എത്തിക്കാനും കഴിഞ്ഞിരുന്നില്ല. എന്നാൽ ചിത്രം കണ്ടവരുടെ അഭിപ്രായമാണ് ഹാഷ്ടാഗ് അവൾക്കൊപ്പത്തിന് വഴിതിരിവായത്. അരിസ്റ്റോ സുരേഷും, സേതുലക്ഷ്മി അമ്മയും മാത്രമായിരുന്നു ചിത്രത്തിൽ പരിചിത മുഖങ്ങളായി എത്തിയത്. ആദ്യ പകുതിയിൽ പുതുമുഖങ്ങളായ അഭിനേതാക്കളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന ഒരു ശൈലിയിൽ തുടങ്ങിയ സിനിമ, ഇന്റർവെൽ ആകുമ്പോഴേക്കും പ്രേക്ഷകരെ പിടിച്ചിരുത്തി കഴിഞ്ഞിരുന്നു. രണ്ടാം പകുതിയിലേക്ക് കടക്കുമ്പോഴേക്കും നായികയായെത്തിയ കന്നഡ താരം ബ്രിന്തയുടെ അഭിനയവും, രാത്രിയിലെ കാടിന്റെ ഭീകരതയും, പ്രേക്ഷകരെ മുൾമുനയിൽ നിർത്തി.

സസ്പെൻസ് ഒരു തരത്തിലും ചിന്തിച്ചെടുക്കാനുള്ള അവസരം ഹാഷ്ടാഗ് അവൾക്കൊപ്പത്തിൽ ശ്രീജിത്ത്‌ കൃഷ്ണ കൊടുത്തിരുന്നില്ല. പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞു "അപ്രതീക്ഷിതമായി ക്ലൈമാക്സ്‌" അത് തന്നെയായിരുന്നു ചിത്രത്തിന്റെ വിജയം. ചിത്രം അഭിപ്രായം നേടി മുന്നേറുമ്പോൾ വാരിസ്, തുണിവ് മുതലായ വമ്പൻ ചിത്രങ്ങൾ പ്രദർശനത്തിനെത്തി. സ്വാഭാവികമായും ചെറിയ മലയാള സിനിമകൾ തിയേറ്ററുകളിൽ തഴയപ്പെടും. ഹാഷ്ടാഗ് അവൾക്കൊപ്പത്തോടൊപ്പം റിലീസ് ചെയ്ത ചിത്രങ്ങളിൽ ഉണ്ണിമുകുന്ദൻ നായകനായെത്തിയ മാളികപ്പുറം മാത്രമാണ് പ്രദർശനം തുടരുന്നത്.

മറ്റു ചിത്രങ്ങൾ തിയേറ്ററുകളിൽ പിടിച്ചു നിൽക്കാനാവാതെ പിൻവാങ്ങിയപ്പോൾ പ്രേക്ഷക അഭിപ്രായം ഒന്ന് കൊണ്ട് മാത്രം ഹാഷ്ടാഗ് അവൾക്കൊപ്പവും തിയേറ്ററുകളിൽ പ്രദർശനം തുടർന്നു. ഹാഷ്ടാഗ് അവൾക്കൊപ്പം ഇപ്പോൾ പ്രദർശന വിജയം നേടി 25 ദിവസത്തിനോടടുക്കുമ്പോൾ കേരളത്തിലെ മറ്റ് അനേകം തിയേറ്ററുകളിൽ കൂടി പ്രദർശനം വ്യാപിക്കുകയാണ്. മികച്ച ഉള്ളടക്കം തന്നെയാണ് സിനിമയ്ക്കു വേണ്ടത് എന്ന് പ്രേക്ഷകർ വീണ്ടും മുന്നറിയിപ്പ് നിൽക്കുകയാണ് ഹാഷ്ടാഗ് അവൾക്കൊപ്പത്തിന്റെ ഈ ചരിത്ര വിജയത്തിലൂടെ.

ചിത്രത്തിന്റെ നിർമ്മാണം ശ്രീജിത്ത്‌ കൃഷ്ണയുടെ സഹോദരനായ ജിജിത്താണ് നിർവഹിച്ചിരിക്കുന്നത്. ഒരു പരീക്ഷണ ചിത്രം എന്ന നിലയിലായിരുന്നു ഹാഷ്ടാഗ് അവൾക്കൊപ്പം തുടങ്ങിയത്. ശ്രീജിത്തിന്റെ തന്നെ സുഹൃത്തുക്കളായ സിനിമ പ്രവർത്തകരെ ഒരുമിച്ച് നിർത്തി ആരംഭിച്ച സിനിമയിൽ നിർമാണ പങ്കാളികളായി 'എഡ്ഡ്യു ഗോ' എന്ന എഡ്യൂക്കേഷണൽ കൺസൾട്ടിങ് കമ്പനിയുടെ തലവൻ സുജിത്തും ശ്രീജിത്തിനൊപ്പം കൂടി.

ഒരു കാറിനുള്ളിൽ മാത്രം ഒതുങ്ങുന്ന ചെറിയ സിനിമ പിന്നെ നിർമ്മാണത്തിലിരിക്കുമ്പോൾ തന്നെ കൊമേർഷ്യൽ സിനിമയാക്കി വളർത്തുകയായിരുന്നു. പൂർണ്ണമായും തിരക്കഥയില്ലാതെയായിരുന്നു ചിത്രത്തിന്റെ നിർമ്മാണ രീതി. കന്നഡ ഭാഷയിലാണ് നായിക ബ്രിന്തയുടെ സംഭാഷണം. സബ് ടൈറ്റിലുകൾ ചേർക്കാതെ പ്രേക്ഷകർക്ക് അവൾക്കൊപ്പത്തിലെ കന്നഡ ഭാഷ മനസിലാകും എന്ന് ശ്രീജിത്ത്‌ കൃഷ്ണയുടെ വിശ്വാസം പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞതോടെ മികച്ച ഒരു സിനിമ അനുഭവമാണ് ഹാഷ്ടാഗ് അവൾക്കൊപ്പം കാഴ്ച വക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (6 minutes ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (23 minutes ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (30 minutes ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (47 minutes ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (56 minutes ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (1 hour ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (1 hour ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (1 hour ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (1 hour ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (2 hours ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (2 hours ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (2 hours ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (2 hours ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (3 hours ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (3 hours ago)

Malayali Vartha Recommends