Widgets Magazine
21
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബലാത്സംഗത്തിനിടെയുണ്ടായ പരിക്കുകളുടെ ചിത്രങ്ങളും ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്‌ദ സന്ദേശങ്ങളും സത്യവാങ്‌മൂലത്തിൽ: നേരിടേണ്ടി വന്നത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി ചിത്രീകരിച്ച നഗ്ന വീഡിയോ രാഹുലിന്റെ ഫോണിലുണ്ടെന്നും പരാതിക്കാരി; പത്തോളം പീഡനക്കേസുകൾ: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെ ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ സത്യവാങ്മൂലം കോടതിയിൽ...


അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത് സ്വകാര്യ വാഹനത്തില്‍: മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ...


ശബരിമല സ്വർണ്ണക്കൊള്ള ..എ പത്മകുമാർ, മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി..ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല..


പ്രതി ഷിംജിത അറസ്റ്റിലായതിന് പിന്നാലെ പ്രതികരിച്ച് കുടുംബം..സ്ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ ?ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകിയെന്നും കുടുംബം..


സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ കേന്ദ്രം.. രാത്രി 11.30 വരെ 0.4 മുതൽ 0.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം..

ആത്മഹത്യ ചെയ്ത അപർണ നായരുടെ മകളെ ദത്തെടുക്കാൻ തയ്യാറായി നടി അവന്തിക:- വീട്ടിൽ എത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്...

27 SEPTEMBER 2023 03:38 PM IST
മലയാളി വാര്‍ത്ത

സീരിയൽ നടി അപർണ നായരുടെ ആത്മഹത്യയിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. രണ്ട് പെണ്മക്കളായിരുന്നു അപർണയ്ക്ക് ഉണ്ടായിരുന്നത്. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ ശേഷം സഞ്ജിത്തിനെ രണ്ടാം വിവാഹം ചെയ്യുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളെ തുടർന്നായിരുന്നു കരമന തളിയലിലെ പുളിയറത്തോപ്പ് വീട്ടില്‍ അപർണ തൂങ്ങി മരിച്ചത്. ഇപ്പോഴിതാ മാതാപിതാക്കളെ നഷ്ടപ്പെട്ട അപര്‍ണയുടെ മൂത്തമകളെ ദത്തെടുക്കാന്‍ നടി അവന്തിക മോഹന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് പറയുകയാണ് നടി ബീന ആന്റണിയും ഭര്‍ത്താവും നടനുമായ മനോജ് കുമാറും. മനോജിന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഇരുവരും ഇക്കാര്യം സംസാരിച്ചത്.

''നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിവുള്ള അഭിനേത്രിയായിരുന്നു അപര്‍ണ. എല്ലാവരോടും ബഹുമാനവും സ്‌നേഹമുള്ള നല്ല കുട്ടിയായിരുന്നു. അവളുടെ വിയോഗം തളര്‍ത്തിക്കളഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ ഈ വിഡിയോയുമായി എത്തിയിരിക്കുന്നത് അപര്‍ണയുടെ മകളുടെ കാര്യവും, നടി അവന്തികയുടെ നല്ല മനസ്സിനേയും കുറിച്ച് പറയാനാണ്. നടി അവന്തിക എനിക്ക് മകളെപോലെയാണ്, ഞാന്‍ അവള്‍ക്ക് അമ്മയെപ്പോലെയും. ഞങ്ങള്‍ പരസ്പരം എല്ലാ കാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പങ്കുവയ്ക്കാറുണ്ട്- ബീന പറഞ്ഞു.

'അപര്‍ണയ്ക്ക് രണ്ടു മക്കളാണ്. ആദ്യ കുട്ടിയുടെ അച്ഛന്‍ കൂടെയില്ല. രണ്ടാമത്തെ കുട്ടിയുടെ അച്ഛനാണ് അപര്‍ണയുടെ ഇപ്പോഴത്തെ ഭര്‍ത്താവ്. അപര്‍ണ മരിച്ചതിന് ശേഷം രണ്ടാമത്തെ കുട്ടിയെ അച്ഛന്‍ കൊണ്ടുപോയി. ആദ്യ കുട്ടി അപര്‍ണയുടെ അമ്മയ്ക്ക് ഒപ്പമാണ്. ഒരു വയസ്സുമുതല്‍ ആ കുഞ്ഞിനെ നോക്കുന്നത് അമ്മൂമ്മയാണ്.

ആ കുട്ടി കുഞ്ഞായിരുന്നപ്പോള്‍ അപര്‍ണ ലൊക്കേഷനില്‍ കൊണ്ടുവരുമായിരുന്നു. അന്നു മുതല്‍ അവന്തികയ്ക്ക് അവളെ ഭയങ്കര ഇഷ്ടമാണ്. ആ കുട്ടിക്ക് അച്ഛനും അമ്മയും ഇല്ല. ഒരു ദിവസം അവന്തിക എന്നെ വിളിച്ച് ആ കുട്ടിയെ ഞാന്‍ വളര്‍ത്തിക്കോട്ടെ, അങ്ങനെ ചോദിച്ചാല്‍ പ്രശ്‌നമാകുമോ എന്ന് ചോദിച്ചു.

നമുക്ക് ഒരുമിച്ച് പോയി അപര്‍ണയുടെ അമ്മയോട് സംസാരിക്കാം എന്നു പറഞ്ഞു. അവന്തികയ്ക്ക് ഒരു മകനുണ്ട്. അവനോടൊപ്പം ചേച്ചിയായി അവളെ വളര്‍ത്താം എന്നാണ് അവന്തിക പറഞ്ഞത്. അതിന് നിയമപരമായ ചില പ്രശ്‌നമുണ്ടെന്ന് ഞങ്ങള്‍ പറഞ്ഞു. എന്നാലും അവളുടെ ആഗ്രഹം കണ്ടപ്പോള്‍ ഞങ്ങള്‍ അപര്‍ണയുടെ വീട്ടിലേക്ക് പോയി. എന്നാല്‍ അപര്‍ണയുടെ അമ്മ അതിന് തയാറായിരുന്നില്ല. ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം മകളെ നോക്കും, അവന്തികയുടെ കൂടെ കുട്ടിയെ വിടാന്‍ കഴിയില്ലെന്നാണ് അമ്മ പറഞ്ഞത്. പക്ഷേ അവരുടെ അവസ്ഥ പരിതാപകരമാണ്.

 

എന്നിരുന്നാലും അവന്തികയുടെ മനസ്സിന് ബിഗ് സല്യൂട്ട് ഉണ്ട്''- മനോജും ബീനയും പറഞ്ഞു. ആ കുടുംബം ഇപ്പോള്‍ വലിയ ദുരിതത്തിലാണ് ജീവിക്കുന്നത്. അപര്‍ണയ്ക്ക് കുട്ടിയെ ഡോക്ടറാക്കണമെന്നായിരുന്ന ആഗ്രഹം. അതിന് വേണ്ടിയുള്ള സഹായങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ആ കുടുംബത്തിനെ നോക്കാന്‍ ഞങ്ങളും ഒരുങ്ങുകയാണ്. അതിനുവേണ്ടി എല്ലാവരുടെ സഹായവും പ്രതീക്ഷിക്കുന്നുണ്ടെന്നും ഇരുവരും വിഡിയോയില്‍ പറഞ്ഞു.

അപര്‍ണ നായരുടെ മരണത്തിൽ ഭർത്താവ് സഞ്ജിത്തിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. മരണ ദിവസം തമ്മിൽ വഴക്കുണ്ടായെന്ന് സഞ്ജിത്ത് മൊഴി നൽകി. മദ്യപാനത്തെത്തുടർന്നാണ് വഴക്കുണ്ടായത് എന്നും സഞ്ജിത്തിന്റെ മൊഴിയിൽ പറയുന്നു. കൂടുതൽ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ കുഞ്ഞുമായി പുറത്തുപോയ സമയത്താണ്‌ അപർണ ജീവനൊടുക്കിയതെന്നും മൊഴി.

സഞ്ജിത്തിനെതിരെ അമ്മയും സഹോദരിയും നൽകിയ മൊഴിയാണ് ആദ്യം പൊലീസിന് ലഭിച്ചത്. അപർണയുടെ ഫോൺ പരിശോധിച്ചപ്പോഴും ഭർത്താവിന് മരണത്തിൽ പങ്കുള്ളതായുള്ള തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിസ്മയ മോഹൻലാൽ കേന്ദ്ര കഥാപാത്രമാകുന്ന തുടക്കത്തിന് സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി!!  (37 minutes ago)

റെറ്റിന വഴി ഹൃദയ-വൃക്ക രോഗങ്ങൾ തിരിച്ചറിയുന്ന എഐ സാങ്കേതികവിദ്യ; അമൃതയിലെ ഡോക്ടർക്ക് ദേശീയ പുരസ്‌കാരം  (45 minutes ago)

18നും 30നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം  (50 minutes ago)

ബലാത്സംഗത്തിനിടെയുണ്ടായ പരിക്കുകളുടെ ചിത്രങ്ങളും ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്‌ദ സന്ദേശങ്ങളും സത്യവാങ്‌മൂലത്തിൽ: നേരിടേണ്ടി വന്നത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി ചിത്രീകരിച്ച നഗ്ന വീഡിയോ  (54 minutes ago)

ശബരിമല: 2.56 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സേവനം നല്‍കി: ഹൃദയാഘാതം വന്ന 79 ശതമാനത്തോളം പേരുടെ ജീവന്‍ രക്ഷിച്ചു...  (1 hour ago)

കള്ളന്മാരെ നീക്കി ജനം കരുതലിനു വേണ്ടി വോട്ടു ചെയ്യും - ബി. ജെ. പി  (1 hour ago)

നാദിർഷയുടെ മാജിക്ക്മഷ്റൂം ജനുവരി ഇരുപത്തിമൂന്നിന്!!  (1 hour ago)

ജോയ് അവാര്‍ഡ്‌സില്‍ പങ്കെടുത്ത ഷാരൂഖാന്റെ ആഡംബര വാച്ചാണ് ചര്‍ച്ചാ വിഷയം  (1 hour ago)

അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത് സ്വകാര്യ വാഹനത്തില്‍: മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ...  (1 hour ago)

ശബരിമല സ്വർണക്കൊള്ള  (1 hour ago)

കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം  (1 hour ago)

മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം  (1 hour ago)

Sunita Williams സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു  (1 hour ago)

NDTV Survey മോഹങ്ങൾ പൊലിയുന്നു  (2 hours ago)

Tamil-Nadu പൊലീസ് കേസെടുത്തു  (2 hours ago)

Malayali Vartha Recommends