അല്‍ഫോണ്‍സിന്റെ പുതിയ ചിത്രത്തിലെ നായകന്‍ അരുണ്‍ വിജയ്

നേരം എന്ന ചിത്രത്തിലൂടെ തമിഴിലും മലയാളത്തിലും ശ്രദ്ധ നേടിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. പ്രേമം എന്ന ചിത്രമൊരുക്കി ഇത്തവണ മലയാളി പ്രേക്ഷകരെ മുഴുവന്‍ കൈയ്യിലെടുത്തു. രണ്ട് ചിത്രത്തിലും നിവിന്‍ പോളിയായിരുന്നു നായകന്‍.
ഇനി അല്‍ഫോണ്‍സ് ഒരുക്കുന്ന ചിത്രത്തിലെ നായകനാരാണെന്ന് അറിയാമോ. നിവിന്‍ പോളി അല്ല. പിന്നെ ആരാണ്. അതെ, അരുണ്‍ വിജയ് എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ അരുണ്‍ വിജയ്.
പ്രശസ്ത തമിഴ് നടന്‍ വിജയകുമാറിന്റെ മകനായ അരുണ്‍ വിജയ് 1995 ല്‍ മുറൈ മാപ്പിള്ളൈ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. പിന്നീട് ഒരുപാട് ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചു. എന്നാല്‍ 20 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ അരുണ്‍ വിജയ്ക്ക് ക്ലിക്കായത് വില്ലന്‍ വേഷമാണ്. എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























