ദിലീപിനും ചിത്രത്തിനും അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് മഞ്ജുവാര്യര്‍ ഫേസ് ബുക്കില്‍

പിണക്കങ്ങള്‍ മാറ്റിവെച്ച് ദിലീപിനും ചിത്രത്തിനും അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് മഞ്ജുവാര്യര്‍ ഫേസ് ബുക്കില്‍. ഫേസ്ബുക്കിലൂടെ ക്രിസ്മസ് റിലീസ് ചിത്രങ്ങളെ പ്രശംസിക്കുന്നിതിനിടെയാണ് തന്റെ ഭര്‍ത്താവായിരുന്ന ദിലീപിന്റെ ടു കണ്‍ട്രീസിനെയും മഞ്ജു അഭിനന്ദിച്ചത്.
ചാര്‍ലി, അടികപ്യാരെ കൂട്ടമണി, ടു കണ്‍ട്രീസ് എന്നീ ചിത്രങ്ങള്‍ക്കൊപ്പം മഞ്ജു നായികയായ ജോ ആന്റ് ദി ബോയി എന്ന ചിത്രവും ക്രിസ്മസിന് തിയറ്ററിലെത്തിയിരുന്നു. മറ്റ് ചിത്രങ്ങളെ പുകഴ്ത്തുന്നതിനൊപ്പം ദിലീപ് നായകനായ ടു കണ്‍ട്രീസിനെയും മഞ്ജു അഭിനന്ദിച്ചു എന്നതാണ് പ്രേക്ഷകരില്‍ കൗതുകമായത്.
ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയും ഒന്നിച്ചഭിനയിച്ച ചാര്‍ലി എന്ന ചിത്രം വളരെ മനോഹരമാണെന്നും ചിത്രം വ്യത്യസ്തമായ ഒരു അനുഭവമാണ് നല്‍കുന്നതെന്നും മഞ്ജുഫേസ് ബുക്കില്‍ പറയുന്നുണ്ട്.
യുവ ജനങ്ങളെ ഇളക്കി മറിച്ച ചിത്രമാണ് അടി കപ്യാരെ കൂട്ടമണി എന്നും മഞ്ജു അഭിപ്രായപ്പെട്ടു. ടു കണ്‍ട്രീസിന്റെ നേടിയ ബോക്‌സോഫീസ് കളക്ഷനെ കുറിച്ചാണ് മഞ്ജു അടുത്തതായി പരാമര്‍ശിച്ചത്. ദിലീപും മംമ്തയുമാണ് ചിത്രത്തിലെ താര ജോഡികള്‍. തന്റെ ചിത്രമായ ജോ ആന്റ് ദി ബോയി നല്ല അഭിപ്രായത്തോടെ മുന്നോട്ട് പോകുന്നതില്‍ സന്തോഷമുണ്ടെന്നും മഞ്ജു കുറിച്ചു.
ചലച്ചിത്ര രംഗത്തെ മഞ്ജു വാര്യരുടെ തിരിച്ചുവരവിന് ശേഷമുള്ള നാലാമത്തെ ചിത്രമാണ് ജോ ആന്റ് ദ ബോയ്. എങ്കിലും ദിലീപ് ചിത്രത്തെ മഞ്ജു അഭിനന്ദിച്ചത് പ്രശംസ നേടുകയും ചെയ്തു. ചിലരാകട്ടെ ഇവര്‍ തമ്മിലുള്ള മഞ്ഞുരുകലിന്റെ ലക്ഷണമെന്നും പറഞ്ഞിട്ടുണ്ട്. മഞ്ജുവിന്റെ ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























