നടി ശ്രുതിലക്ഷ്മി വിവാഹിതയാകുന്നു; വരന്‍ ഡോ. അവിന്‍ ആന്റോ

നടി ശ്രുതിലക്ഷമി വിവാഹിതയാകുന്നു. കൊച്ചി സ്വദേശി ഡോ. അവിന്‍ ആന്റോയാണ് വരന്‍. ജനുവരി മൂന്നിിന് കളമശേരി സെന്റ് ജോസഫ് ചര്‍ച്ചില്‍ വെച്ചാണ് വിവാഹം. ഇരുവരുടേയും വിവാഹനിശ്ചയം അടുത്തിടെ കഴിഞ്ഞിരുന്നു. കണ്ണൂര്‍ സ്വദേശികളായ ജോസിന്റെയും ലിസിയുടേയും മകളാണ് ശ്രുതിലക്ഷ്മി.
ബാലതാരമായാണ് ശ്രുതിലക്ഷ്മി സിനിമയിലെത്തുന്നത്. നിരവധി സിനിമകളിലും സീരിയലുകളിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. രാജസേനന്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം റോമിയോയിലാണ് ശ്രുതിലക്ഷ്മി നായികയാകുന്നത്. കോളേജ്കുമാരന്‍, ലൗ ഇന്‍ സിംഗപൂര്‍, ഹോട്ടല്‍ കാലിഫോര്‍ണിയ, പാച്ചുവും കോവാലനും,വീരപുത്രന്‍,ബാങ്കൊക്ക് സമ്മര്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരിയാണ് ശ്രുതി ലക്ഷ്മി അവസാനമായി അഭിനയിച്ച ചിത്രം. ഒരു നര്‍ത്തകി കൂടിയായ ശ്രുതി രാജ്യത്തിനകത്തും വിദേശത്തും നിരവധി പരിപാടികള്‍ ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























